9 എംഎൽഎമാരെ കാണാനില്ല; ഇവരുമായി ബന്ധപ്പെടാനാകാതെ കോണ്‍ഗ്രസ് നേതൃത്വം

ബിഹാർ: ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ വീണതോടെ കോണ്‍ഗ്രസിലും പ്രതിസന്ധി രൂപ്പപെട്ടു. പാര്‍ട്ടിയുടെ 9 എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. ഇവര്‍ കൂറുമാറുമെന്ന് സൂചനയുണ്ടായിരുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ പൂർണിയയിൽ ചേർന്ന പാർട്ടി യോഗത്തിൽ 19 ബിഹാർ കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ 9 എംഎൽഎമാരുടെ അഭാവം സംശയമുണർത്തിയിരുന്നു. യാത്രയുടെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ എംഎൽഎമാർ മാത്രമാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത്. എന്നാലിത് നിയമസഭാ കക്ഷി യോ​ഗമല്ലെന്നും…

Read More

തെങ്കാശിയിൽ കാറും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന ആറ് പേരും മരിച്ചു

ചെന്നൈ : തമിഴ്‌നാട് തെങ്കാശിയിൽ വാഹനാപകടത്തിൽ ആറു മരണം. പുളിയങ്കുടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പുളിയങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, മനോജ്, പോത്തിരാജ്, സുബ്രഹ്മണ്യൻ, മനോഹരൻ എന്നിവരാണ് മരിച്ചത്. പുന്നയെക്കുളത്ത് പുലർച്ചെ നാല് മണിയോടെ കാർ എതിരെ വന്ന സിമന്റ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്നവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 16-30 വയസ്സിനിടയിൽ പ്രായമുള്ളവരാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ചു; യുവാവിനെ തിരിച്ചറിഞ്ഞു

തിരൂർ: തിരൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുറ്റൂർ സ്വദേശി തിരുത്തുമ്മൽ അയ്യപ്പൻ (55) ആണ് മരിച്ചത്. തിരൂർ വെങ്ങാലൂരിൽ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.

Read More

മലയാളി യുവതിയുടെ അഞ്ചരപ്പവന്റെ സ്വർണമാല കവർന്നു; ഒരേസമയം കർണാടകയിലും തമിഴ്നാട്ടിലും നടത്തിയ റെയ്ഡിൽ പ്രതികൾ വലയിലായി

കോഴിക്കോട്: യുവതിയുടെ അഞ്ചരപ്പവന്റെ സ്വർണമാല മോഷ്ടിച്ച സംഘത്തെ പിടികൂടി. കർണാടകയിലും തമിഴ്നാട്ടിലും ഒരേ സമയം നടത്തിയ റെയ്ഡിന് ഒടുവിലാണ് സംഘം പിടിയിലായത്. എലത്തൂർ വെങ്ങാലി തെണ്ടയമ്മേൽ ക്ഷേത്രത്തിനു സമീപം വൈശാഖ് (മോനൂട്ടൻ–22 ), അമിത് (കണ്ണൻ–22) എന്നിവരെ സിറ്റി ക്രൈം സ്ക്വാഡും വെള്ളയിൽ പൊലീസുമാണ് പിടികൂടിയത്. വെങ്ങാലിയിൽ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ അഞ്ചരപ്പവന്റെ സ്വർണമാല കവർന്ന സംഭവത്തിലാണ് അറസ്റ്റ്. ഉത്സവം കഴിഞ്ഞു വെങ്ങാലി റെയിൽവേ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന യുവതിയാണു കവർച്ചയ്ക്കിരയായത്. സിസിടിവി ഉണ്ടാകില്ലെന്ന ധാരണയിലാണു പ്രതികൾ കവർച്ചയ്ക്കായി റെയിൽവേ ട്രാക്ക്…

Read More

മാംഗല്യം തന്തുനാനേന; ഗോവിന്ദ് പദ്മസൂര്യയും, ഗോപിക അനിലും വിവാഹിതരായി

തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതിയും ജിപി വെളിപ്പെടുത്തി. ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്ക് വെച്ചിരുന്നു. ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജാണ്. മോഹൻലാൽ അടക്കമുള്ളവരെ വിവാഹം ക്ഷണിക്കാനായി…

Read More

ചെന്നൈയിലേക്ക് കന്യാകുമാരിയിൽനിന്നും കോയമ്പത്തൂരിൽനിന്നും പ്രത്യേക തീവണ്ടികൾ

ചെന്നൈ : കന്യാകുമാരിയിൽനിന്ന് എഗ്‌മോറിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും. കന്യാകുമാരിയിൽനിന്ന് ഞായറാഴ്ച രാത്രി 8.30-ന് പുറപ്പെടുന്ന വണ്ടി (06041) പിറ്റേന്ന് രാവിലെ 10-ന് എഗ്‌മോറിലെത്തും. എഗ്‌മോറിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന വണ്ടി(06042) പിറ്റേന്ന് ഉച്ചയ്ക്ക് 2.45-ന് കന്യാകുമാരിയിലെത്തും. രണ്ട് ടു ടിയർ കോച്ചുകളും ആറ് എ.സി.കോച്ചുകളും ഒരു തേഡ് എ.സി.ഇക്കോണമി കോച്ചുകളും ആറ് സ്ലീപ്പർ കോച്ചുകളുമുണ്ടാകും രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ടാകും. കോയമ്പത്തൂരിൽ നിന്ന് ഞായറാഴ്ച രാത്രി 11.30-ന് പുറപ്പെടുന്ന തീവണ്ടി(06043) പിറ്റേന്ന് രാവിലെ 8.30-ന് ചെന്നൈ സെൻട്രലിലെത്തും. ചെന്നൈ…

Read More

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നവദമ്പതികള്‍ക്ക് ഉണ്ടാകാനിടയുള്ള ഒരു സംശയമാണ് ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ ഇല്ലയോ എന്നത്. എന്നാല്‍ പലര്‍ക്കും ഈ സംശയം തുറന്ന് ചോദിക്കാന്‍ മടിയാണ്.കൃത്യമായ വ്യക്തതയില്ലാത്തതിനാല്‍ പല ദമ്പതികളും ഭയത്തോടെയാണ് ഇക്കാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കുഞ്ഞ് ജനിക്കുന്നതുവരെ സെക്സ് മാറ്റിവെക്കുന്ന ദമ്പതികളുമുണ്ട്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ‌സുരക്ഷിതമാണോ എന്ന് പരിശോധിക്കാം. ഗര്‍ഭകാലത്ത് ലൈംഗികത സുരക്ഷിതമാണോ? ഗര്‍ഭകാലത്ത് നിങ്ങളുടെ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണ്. ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുഞ്ഞിന് ദോഷം ചെയ്യുകയില്ല. ഗര്‍ഭപാത്രം വളരെ ശക്തമായ പാളികള്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ കുഞ്ഞ് വളരെ…

Read More

വടക്കാംപട്ടി മുനിയാണ്ടി ക്ഷേത്രത്തിൽ ബിരിയാണി ഉത്സവം; ഭക്തർക്ക് പ്രസാദമായി വിളമ്പി മട്ടൺ ബിരിയാണി

ചെന്നൈ: മധുരയിലെ തിരുമംഗലത്തിനടുത്തുള്ള വടക്കാംപട്ടി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീമുനിയാണ്ടി സ്വാമി ക്ഷേത്രത്തിൽ തൈ, മാസത്തിലെ രണ്ടാം വെള്ളിയാഴ്ചകളിൽ എല്ലാ വർഷവും നടത്തപെടുന്ന രണ്ട് വ്യത്യസ്ത സമുദായങ്ങൾ ബിരിയാണി ഉത്സവം നടത്തി. 89 വർഷമായി നടക്കുന്ന ബിരിയാണി ഉത്സവത്തിന് കഴിഞ്ഞ ഒരാഴ്ചയായി ഭക്തർ വ്രതമെടുത്തു. ഇതേത്തുടർന്ന് വ്രതാനുഷ്ഠാനം നടത്തിയ ഭക്തർ വെള്ളിയാഴ്ച രാവിലെ പാൽ കുടവുമായി ഘോഷയാത്രയായി എത്തി സ്വാമിക്ക് പാൽ അഭിഷേകം നടത്തി ആരാധന നടത്തി. ഇതേത്തുടർന്ന് വൈകീട്ട് നടന്ന ചടങ്ങിൽ ഗ്രാമത്തിലെ യുവാക്കൾ ക്ഷേത്രത്തിലേക്ക് മാലയിട്ട് ഘോഷയാത്രയായി എത്തി. അതുപോലെ സ്ത്രീ…

Read More

ഭൂഗർഭ അഴുക്കുചാലിലെ തടസ്സങ്ങൾ നീക്കാൻ റോബോട്ടിക് യന്ത്രങ്ങൾ ഉപയോഗിക്കും

ചെന്നൈ : കോയമ്പത്തൂരിൽ ഭൂഗർഭ അഴുക്കുചാലുകളിലെ തടസ്സങ്ങൾ നീക്കുന്നതിനും നന്നാക്കുന്നതിനുമായി 5 റോബോട്ടിക് മെഷീനുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കി. കോയമ്പത്തൂർ കോർപ്പറേഷനിലെ 60 ഏകീകൃത വാർഡുകളിൽ ഭൂഗർഭ അഴുക്കുചാൽ പദ്ധതി നടപ്പാക്കി. അഴുക്കുചാലിൽ തടസ്സമുണ്ടാകുമ്പോൾ മാലിന്യം നീക്കാൻ തൊഴിലാളികൾ ‘മാൻഹോൾ’ വഴി ഇറങ്ങുന്നതാണ് പതിവ്. എന്നാലിനി ആളുകളെ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ കോർപറേഷൻ മാനേജ്‌മെൻ്റിൻ്റെ പേരിൽ യന്ത്രങ്ങൾ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പൊതുമേഖലാ കമ്പനിക്ക് വേണ്ടി 2020ൽ 2.12 കോടി രൂപ വിലമതിക്കുന്ന 5 റോബോട്ടിക് മെഷീനുകൾ വാങ്ങുകയും ചെയ്തു. ഈ യന്ത്രങ്ങൾ തുടക്കത്തിൽ കുറച്ച് ദിവസത്തേക്ക്…

Read More

അച്ഛൻ ‘സംഘി’യല്ല; രജനികാന്തിന്റെ മകൾ ഐശ്വര്യ

ചെന്നൈ : നടൻ രജനീകാന്തിന്റെ ‘സംഘി’ പ്രതിച്ഛായ നിഷേധിച്ച് അദ്ദേഹത്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ. സാമൂഹികമാധ്യമങ്ങൾ അച്ഛനെ സംഘിയെന്ന് മുദ്രകുത്തി അധിക്ഷേപിക്കുന്നത് തന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ‘ലാൽസലാം’ സിനിമയുടെ ഓഡിയോപ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ‘‘സാമൂഹികമാധ്യമങ്ങളിൽനിന്ന് മാറിനിൽക്കാൻ ശ്രമിക്കാറുണ്ട്. ചുറ്റിലും നടക്കുന്നത് കൂടെയുള്ളവർ അറിയിക്കും. ചില പോസ്റ്റുകൾ കാട്ടിത്തരും. കുറച്ചുകാലമായി രജനീകാന്തിനെ പലരും സംഘിയെന്ന് വിളിക്കുന്നുണ്ട്. സംഘിയുടെ അർഥമന്വേഷിച്ചപ്പോൾ ‘ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയെ’ പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുകയെന്ന് അറിഞ്ഞു. ഇതിൽനിന്ന് ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു -രജനീകാന്ത് സംഘിയല്ല. രണ്ടുവർഷംമുമ്പ് രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം ചർച്ചയായപ്പോൾമുതൽ…

Read More