അച്ഛൻ ‘സംഘി’യല്ല; രജനികാന്തിന്റെ മകൾ ഐശ്വര്യ

0 0
Read Time:3 Minute, 32 Second

ചെന്നൈ : നടൻ രജനീകാന്തിന്റെ ‘സംഘി’ പ്രതിച്ഛായ നിഷേധിച്ച് അദ്ദേഹത്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ.

സാമൂഹികമാധ്യമങ്ങൾ അച്ഛനെ സംഘിയെന്ന് മുദ്രകുത്തി അധിക്ഷേപിക്കുന്നത് തന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു.

‘ലാൽസലാം’ സിനിമയുടെ ഓഡിയോപ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

‘‘സാമൂഹികമാധ്യമങ്ങളിൽനിന്ന് മാറിനിൽക്കാൻ ശ്രമിക്കാറുണ്ട്. ചുറ്റിലും നടക്കുന്നത് കൂടെയുള്ളവർ അറിയിക്കും.

ചില പോസ്റ്റുകൾ കാട്ടിത്തരും. കുറച്ചുകാലമായി രജനീകാന്തിനെ പലരും സംഘിയെന്ന് വിളിക്കുന്നുണ്ട്. സംഘിയുടെ അർഥമന്വേഷിച്ചപ്പോൾ ‘ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയെ’ പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുകയെന്ന് അറിഞ്ഞു. ഇതിൽനിന്ന് ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു -രജനീകാന്ത് സംഘിയല്ല.

രണ്ടുവർഷംമുമ്പ് രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം ചർച്ചയായപ്പോൾമുതൽ അദ്ദേഹം ബി.ജെ.പി. പാളയത്തിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായി. ബി.ജെ.പി. നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും സംശയം ബലപ്പെടുത്തി.

അടുത്തിടെ അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠച്ചടങ്ങിൽ രജനി പങ്കെടുത്തതും വീണ്ടും ബി.ജെ.പി.യുമായി അടുക്കുന്നതായുള്ള വ്യാഖ്യാനമുണ്ടാക്കി.

നേരത്തേ, ലഖ്‌നൗവിൽ രജനീകാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാദം വണങ്ങിയത് വിമർശനത്തിനിടയാക്കിയിരുന്നു.

തന്നേക്കാൾ പ്രായംകുറഞ്ഞവരാണെങ്കിൽപ്പോലും യോഗിമാരുടെയും സന്ന്യാസിമാരുടെയും പാദങ്ങൾ വണങ്ങുന്നത് ശീലമാണെന്നായിരുന്നു അന്ന് രജനിയുടെ പ്രതികരണം.

അദ്ദേഹം സംഘിയാണെങ്കിൽ ‘ലാൽസലാം’ പോലെയൊരു സിനിമയിൽ അഭിനയിക്കുമായിരുന്നില്ല. ഇതിലെ
സന്ദേശമാണ് സിനിമ തിരഞ്ഞെടുക്കാനുള്ള കാരണം. മനുഷ്യത്വമുള്ള ഒരാൾക്കുമാത്രമേ അതുചെയ്യാൻ കഴിയുകയുള്ളൂ’’എന്നും ഐശ്വര്യ പറഞ്ഞു.

മകളുടെ വാക്കുകൾ രജനിയുടെ കണ്ണുകളെ ഈറനണിയിച്ചു. ‘ലാൽ സലാ’മിൽ മൊയ്തീൻ ഭായ് എന്ന അതിഥികഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്.

സിനിമയുടെ പ്രമേയത്തെക്കുറിച്ചുപറഞ്ഞപ്പോൾ അഭിനയിക്കാൻ സ്വയം താത്പര്യംപ്രകടിപ്പിച്ച് രജനീകാന്ത് ഇതിന്റെ ഭാഗമായിത്തീർന്നുവെന്നും ഐശ്വര്യ വ്യക്തമാക്കി.

ഐശ്വര്യയുടെ പരാമർശങ്ങൾ എന്റർടെയ്‌ൻമെന്റ് അനലിസ്റ്റ് സിദ്ധാർഥ ശ്രീനിവാസാണ് ‘എക്സി’ലൂടെ പങ്കുവെച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts