കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരായ അന്വേഷണം; രണ്ടാഴ്ചയ്‌ക്കുശേഷം കേസ് സുപ്രീംകോടതി പരിഗണിക്കും

ഡൽഹി: തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ ഡോക്ടറിൽനിന്ന് 20 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ ഉൾപ്പെട്ട ഇ.ഡി. ഉദ്യോഗസ്ഥൻ അങ്കിത് തിവാരിക്കെതിരായ അന്വേഷണനടപടികൾ താത്‌കാലികമായി തടഞ്ഞ സുപ്രീംകോടതി ഹർജിയിൽ തമിഴ്‌നാടിന് നോട്ടീസുമയച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മാറ്റി. ശേഖരിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കാനും തമിഴ്‌നാടിന് നിർദേശം നൽകി. ഉദ്യോഗസ്ഥനെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, നീതിയുക്തമായ അന്വേഷണം വേണമെന്നും ഇ.ഡി.ക്കായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ അറിയിച്ചു. കേസിന്റെ എഫ്.ഐ.ആർ. പങ്കുവെക്കുന്നില്ല. അന്വേഷണത്തിന്റെ മറവിൽ സംസ്ഥാന വിജിലൻസ് ഇ.ഡി. ഓഫീസ്…

Read More

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന വാര്‍ത്ത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വാർത്ത അടിസ്ഥാന രഹിതമാണെന്നെന്ന് താരത്തിന്റെ മനേജര്‍ വിപിന്‍ പറഞ്ഞു. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടൻ താല്‍ക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പരിഗണിക്കുന്നു എന്ന അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം. ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. നടന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നു പോകുന്നത്. ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കുന്ന തരത്തില്‍ വാര്‍ത്തകള്‍…

Read More

‘നമ്മുടെ വോട്ട് നമ്മുടെ സ്വന്തം ആളുകൾക്ക്’; രാഷ്‌ട്രീയപ്പാർട്ടി ഉണ്ടാക്കി മത്സ്യത്തൊഴിലാളികൾ

ചെന്നൈ : തമിഴ്‌നാട്ടിൽ 14 തീരദേശജില്ലകളിലെ മത്സ്യത്തൊഴിലാളികൾ രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കുന്നു. ‘നമ്മുടെ വോട്ട് നമ്മുടെ സ്വന്തം ആളുകൾക്ക്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പാർട്ടി രൂപവത്കരിക്കുന്നത്. പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി മത്സരിക്കാനും പദ്ധതിയിടുന്നുണ്ട്. ലഘുലേഖകളും നോട്ടീസുകളും വരുംദിവസങ്ങളിൽ വിതരണംചെയ്യും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നില്ലെന്നും പ്രശ്നപരിഹാരത്തിന് നടപടിയെടുക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ സംഘടിതശക്തിയെ ആരും തിരിച്ചറിയുന്നില്ലെന്നും ഇവർ പറയുന്നു. ഈ ചിന്തയിൽനിന്നാണ് പുതിയ പാർട്ടിയുടെ പിറവിയെന്ന് പ്രമുഖ മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് കെ. ഭാരതി പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പട്ടയം…

Read More

ചെന്നൈയിലെ ഭൂഗർഭ മെട്രോ നിർമാണം; നിയന്ത്രണങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കും; സിഎംആർഎൽ

ചെന്നൈ: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് ആർകെ ശാല, മൈലാപ്പൂർ, മന്തവെളി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) അറിയിച്ചു. ഗതാഗതം തിരിച്ചു വിട്ടിട്ടുള്ള ചെറു റോഡുകളിലെ കയ്യേറ്റങ്ങളും അനധിക‍ൃത പാർക്കിങ്ങും ഒഴിപ്പിക്കാനുള്ള നടപടികൾ പൊലീസുമായി ചേർന്ന് നടപ്പാക്കി വരികയാണ്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ജംക്‌ഷനുകളിൽ വാഹന യാത്രക്കാരെ സഹായിക്കാൻ കൂടുതൽ വൊളന്റിയർമാരെ നിയോഗിക്കും. വൺവേ നിയന്ത്രണങ്ങൾ ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. വലിയ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റൂട്ടുകളിൽ ചെറിയ…

Read More

സൂക്ഷിക്കുക!! ചെന്നൈയിൽ ഇല്ലാത്ത പാഴ്‌സലിന്റെ പേരിൽ സൈബർ തട്ടിപ്പുമായി സംഘം; യുവാവിന് നഷ്ടമായത് 62.99 ലക്ഷം രൂപ

ചെന്നൈ : ഇല്ലാത്ത പാഴ്‌സലിന്റെ പേരിൽ വലയൊരുക്കി പണം തട്ടിയെടുക്കുന്നത് വ്യാപകമാകുന്നുവെന്ന് സൈബർ പോലീസ് അറിയിച്ചു. സ്വകാര്യ കമ്പനിയിലെ ഉന്നതോദ്യോഗസ്ഥനായ 40 കാരനിൽനിന്ന് അടുത്തിടെ 62.99 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പുസംഘം തട്ടിയെടുത്തത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പാഴ്‌സലിന്റെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 650 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ചെന്നൈ സ്വദേശിയായ അരുൺകുമാറിന് പ്രമുഖ കൂറിയർ സ്ഥാപനമായ ഫെഡെക്സിൽ നിന്നാണെന്ന് പറഞ്ഞാണ് ഫോൺ വന്നത്. അരുണിന്റെ പേരിൽ തായ്‌ലാൻഡിലേക്ക് അയക്കുന്നതായി ഫെഡെക്സ് മുംബൈ ബ്രാഞ്ചിൽ എത്തിയ പാഴ്‌സലിൽ ലഹരി വസ്തുകളുണ്ടായിരുന്നുവെന്നും ഇത്…

Read More

ക്യാപ്റ്റൻ വിജയകാന്തിന് പത്മഭൂഷൺ നൽകി ആദരിച്ചു

ചെന്നൈ: ഇതിഹാസ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിച്ചു. അദ്ദേഹം തമിഴ് സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. നടൻ വിജയകാന്ത് ഡിഎംഡികെ നേതാവും തമിഴ്‌നാട്ടിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനാരോഗ്യം അലട്ടിയിരുന്ന വിജയകാന്ത് 71-ാം വയസ്സിൽ കഴിഞ്ഞ വർഷം ഡിസംബർ 28നാണ് മരിച്ചത്. കഴിഞ്ഞ 5 വർഷമായി അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹത്തിൻ്റെ മരണം തമിഴകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തിൻ്റെ വിയോഗം സിനിമാലോകത്തിന് മാത്രമല്ല, തമിഴകത്തിനാകെ തീരാനഷ്ടമായി വിലയിരുത്തപ്പെട്ടു.  

Read More

റെയിൽവേ സ്റ്റേഷനിലേക്ക് ഇനി എളുപ്പമെത്താം; താംബരം – കിലാമ്പാക്കം റൂട്ടിൽ കൂടുതൽ ബസുകൾ ഏർപ്പെടുത്തും

ചെന്നൈ : കിലാമ്പാക്കം ബസ് ടെർമിനസിൽ നിന്ന് താംബരം റെയിൽവേ സ്റ്റേഷനിലേക്ക് കൂടുതൽ എംടിസി ബസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. കിലാമ്പാക്കത്തിനു സമീപമുള്ള സബേർബൻ സ്റ്റേഷനുകൾ വണ്ടലൂരും ഊരപ്പാക്കവുമാണെങ്കിലും ഇവിടെ ഇറങ്ങിയാൽ, തിരക്കേറിയ ജിഎസ്ടി റോഡ് മുറിച്ചുകടക്കാനും ലഗേജുമായി വളരെയേറെ ദൂരം നടന്ന് ബസ് ടെർമിനസിൽ എത്താനും ബുദ്ധിമുട്ടുകൾ ഏറെയാണ്. ഇതു മുന്നിൽക്കണ്ട് നഗരത്തിൽ നിന്നുള്ള ഒട്ടേറെ യാത്രക്കാർ താംബരം സ്റ്റേഷനിലിറങ്ങി എംടിസി ബസുകളിൽ കിലാമ്പാക്കത്തെത്തുന്നുണ്ട്.‍ റോഡ് മുറിച്ചു കടക്കേണ്ടതില്ല എന്ന സൗകര്യവുമുണ്ട്. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഈ റൂട്ടിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന്…

Read More

ഫോർട്ട് അമീർ മതസൗഹാർദ പുരസ്കാരം ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിന് സമ്മാനിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: മാധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് വെബ്‌സൈറ്റിൻ്റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന് റിപ്പബ്ലിക് ദിനാഘോഷത്തിൽ തമിഴ്‌നാട് സർക്കാരിൻ്റെ മതസൗഹാർദ്ദത്തിനുള്ള ഫോർട്ട് അമീർ അവാർഡ്. 75-ാം റിപ്പബ്ലിക് ദിനം ഇന്ന് രാജ്യമെമ്പാടും ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ചെന്നൈ മറീന ബീച്ചിലെ കാമരാജർ റോഡിലെ തൊഴിലാളി സ്റ്റാച്യുവിന് സമീപം സ്ഥാപിച്ച കൊടിമരത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ സാന്നിധ്യത്തിൽ ഗവർണർ ആർ എൻ രവി ദേശീയ പതാക ഉയർത്തി. തുടർന്ന് മതസൗഹാർദത്തിനുള്ള ഫോർട്ട് അമീർ അവാർഡ്, നവീകരിച്ച നെൽകൃഷിക്കുള്ള അവാർഡുകൾ, മദ്യനിരോധനത്തിനുള്ള ഗാന്ധിജി മെഡലുകൾ, മികച്ച പോലീസ് സ്റ്റേഷൻ…

Read More

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്!! പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ട്‌ 

ചെന്നൈ: നടൻ വിജയ് ഉടൻ രാഷ്ട്രീയത്തിൽ എത്തുമെന്ന് സൂചന. രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിജയ് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നതാണ് വിജയുടെ തീരുമാനമെന്നും റിപ്പോർട്ട്‌ ഉണ്ട്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധകസംഘടനയായ ‘‘വിജയ് മക്കൾ ഇയക്കം’’ തീരുമാനിച്ചിരുന്നു. വായനശാലകൾ, സൗജന്യ ട്യൂഷൻസെന്ററുകൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ഇതിനോടകം തന്നെ…

Read More

കേന്ദ്ര സർക്കാരിനെതിരെ കർഷക സംഘടനകളും തൊഴിലാളികളും ട്രാക്ടർ റാലി നടത്തി

ചെന്നൈ : തൊഴിലാളികൾക്കും കർഷകർക്കും എതിരെ, ജനങ്ങൾക്കും രാജ്യത്തിനും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കേന്ദ്ര ബിജെപി മോദി സർക്കാരിനെ അപലപിച്ച് എല്ലാ ട്രേഡ് യൂണിയനുകളുടെയും കർഷക സംഘടനകളുടെയും കർഷക തൊഴിലാളി യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ ഇന്ന് പുതുച്ചേരിയിൽ വിവിധ ആവശ്യങ്ങൾ ഊന്നിപ്പറയുന്ന ട്രാക്ടർ, ഇരുചക്ര വാഹന റാലി നടത്തി. , എഐടിയുസി ജനറൽ സെക്രട്ടറി സേതു സെൽവം, സിഐടിയു സെക്രട്ടറി സീനുവാസൻ, ഐഎൻഡിയുസി ജനറൽ സെക്രട്ടറി ജ്ഞാനശേഖരൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി. എ.ഐ.സി.സി.ടി.യു ജനറൽ സെക്രട്ടറി പുരുഷോത്തമൻ, എൽ.എൽ.എഫ് സെക്രട്ടറി സെന്തിൽ, എൻ.ടി.എൽ.എഫ് സെക്രട്ടറി…

Read More