ചെന്നൈ: അനാവശ്യമായി മാനനഷ്ട ഹർജി സമർപ്പിച്ചതിന്റെപേരിൽ ഒരുലക്ഷം രൂപ പിഴവിധിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന നടൻ മൻസൂർ അലിഖാന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പിഴത്തുക നൽകാൻ സിംഗിൾ ബെഞ്ചിന് മുമ്പാകെ സമ്മതം അറിയിച്ച മൻസൂർ അലിഖാൻ പിന്നീട് ഇതിനെതിരേ അപ്പീൽ സമർപ്പിച്ചതിൽ ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീക്ക് എന്നിവരടങ്ങുന്ന ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. തൃഷ അടക്കമുള്ള നടിമാരെ ബന്ധപ്പെടുത്തി മൻസൂർ അലിഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് വിവാദത്തിന് കാരണമായത്. പരാമർശത്തിൽ തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവർ…
Read MoreDay: 1 February 2024
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ചെന്നൈ മഹാനഗരപരിധിയിൽ സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചെന്നൈ മഹാനഗരപരിധിയിൽ ഉൾപ്പെടുന്ന ഒരു സീറ്റ് നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ്. ചെന്നൈ സൗത്ത്, നോർത്ത്, സെൻട്രൽ എന്നിങ്ങനെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങൾ ചെന്നൈയിലുണ്ട്. ഇവമൂന്നിലും ഡി.എം.കെയാണ് മത്സരിക്കുന്നത്. എന്നാൽ ഇത്തവണ ഒരു സീറ്റ് നൽകണമെന്ന് ഡി.എം.കെ.യോട് ആവശ്യപ്പെട്ടുവെന്ന് ടി.എൻ.സി.സി. പ്രസിഡന്റ് കെ.എസ്. അഴഗിരി പറഞ്ഞു. ചെന്നൈയോട് ചേർന്നുകിടക്കുന്ന തിരുവള്ളൂർ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. ഇത് വിട്ടുനൽകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
Read Moreകൂടുതൽ നഗരങ്ങളിലേക്ക് മെട്രോ റെയിൽ എത്തിക്കും; 58 മിനിറ്റുകൊണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി
58 മിനിറ്റുകൊണ്ട് രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനവുമായിയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. നവീകരിക്കുക, നടപ്പിലാക്കുക, മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ബജറ്റ് അവതണത്തിൽ ധനമന്ത്രി വിശദമാക്കി. രണ്ടാം എൻഡിഎ സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രി. വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നുവെന്നും ഗ്രാമീണ മേഖലയിൽ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അനുവദിച്ച വീടുകളിൽ 70 ശതമാനത്തിന്റേയും ഉടമകൾ…
Read Moreചെന്നൈയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇന്നു തുടങ്ങും
ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും. നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.
Read Moreവാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി;
രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവാബുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വാണിജ്യ-ഗാർഹിക എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില മാറ്റങ്ങൾ ഒരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്.
Read Moreചെന്നൈയിൽ ട്രാൻസ്‌ജെൻഡർ കമ്മിഷൻ വരുന്നു;ക്ഷേമപദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്ന് കമ്മിഷൻ നിരീക്ഷിക്കും
ചെന്നൈ : ലൈംഗിക ന്യൂനപക്ഷത്തിൽപ്പെട്ടവരുടെ ക്ഷേമത്തിനായി അർധ ജുഡീഷ്യൽ അധികാരമുള്ള കമ്മിഷൻ രൂപവത്കരിക്കുന്ന കാര്യം പരിഗണിച്ച് തമിഴ്‌നാട് സർക്കാർ . എൽ.ജി.ബി.ടി.ക്യു.ഐ. പ്ലസ് വിഭാഗത്തിനായി സംസ്ഥാനസർക്കാർ തയ്യാറാക്കിയ കരട് നയത്തിലാണ് ഈ നിർദേശമുള്ളത്. എൽ.ജി.ബി.ടി.ക്യു.ഐ. പ്ലസ് വിഭാഗത്തിന്റെ പരാതികൾ പരിഗണിക്കുന്നതിനും അന്വേഷിക്കുന്നതിനും നടപടികൾ നിർദേശിക്കുന്നതിനും കമ്മിഷന് അധികാരമുണ്ടായിരിക്കും. ക്ഷേമപദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്ന് കമ്മിഷൻ നിരീക്ഷിക്കും. ആവശ്യമുള്ളവർക്ക് നിയമസഹായം നൽകുകയും ചെയ്യും. തമിഴ്‌നാട് സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിലുള്ള ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് കഴിഞ്ഞവർഷം ജൂലായിലാണ് കരടുനയം തയ്യാറാക്കിയത്. സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നുമുള്ള നിർദേശങ്ങൾ പരിഗണിച്ചശേഷം കരടുനയത്തിൽ ഭേദഗതികൾ…
Read Moreമാർച്ച് മുതൽ പേടിഎം സർവീസിൽ മാറ്റങ്ങൾ; ഇനി ഇവയൊന്നും പറ്റില്ലെന്ന് ആർബിഐ
ഡിജിറ്റൽ പണമിടപാടുകൾക്ക് നിരവധിപേർ ഉപയോഗിക്കുന്ന ഒന്നാണ് പേടിഎം ആപ്പ്. എന്നാല്‍ ഇപ്പോഴിതാ 2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താൻ പേടിഎമ്മിനോട് ഉത്തരവിട്ടിരിക്കുകയാണ് ആർ.ബി.ഐ. 2024 ഫെബ്രുവരി 29 ന് ശേഷം കസ്റ്റമർ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡുകള്‍ മുതലായവയില്‍ ക്രെഡിറ്റ് ആവാനുള്ള ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ അല്ലാതെയുള്ള നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ അനുവദിക്കില്ലെന്നാണ് ആർ.ബി.ഐയുടെ ഉത്തരവില്‍ പറയുന്നത്. ഉപഭോക്താവിന്‍റെ ബാങ്ക് ബാലൻസ് തീരുന്നത് വരെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്‍റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍,…
Read Moreചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടം: പനഗൽ പാർക്കിൽ ടണലിംഗ് ആരംഭിച്ചു
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ 116.1 കിലോമീറ്റർ ഫേസ്-2 പദ്ധതിയുടെ ഭാഗമായി ടി നഗറിലെ പനഗൽ പാർക്കിൽ തുരങ്കനിർമാണം തുടങ്ങി. പെലിക്കൻ എന്ന് പേരിട്ടിരിക്കുന്ന ടണൽ ബോറിംഗ് മെഷീൻ (TBM) പനഗൽ പാർക്കിന് 30 മീറ്റർ താഴെയായി തുരങ്കം നിർമിക്കാൻ തുടങ്ങി. ഇത് കോടമ്പാക്കം വരെ 1.2 കിലോമീറ്റർ ദൂരത്തിൽ ഒരു തുരങ്കം നിർമ്മിക്കും, അത് 2024 ഡിസംബറിൽ പൂർത്തിയാകാൻ സാധ്യതയുണ്ട്. 45 ദിവസത്തിനുള്ളിൽ മറ്റൊരു ടിബിഎം പീക്കോക്ക് – പനഗൽ പാർക്ക് മുതൽ കോടമ്പാക്കം വരെ രണ്ടാമത്തെ ടണൽ പണിയാൻ തുടങ്ങും. ലൈറ്റ്…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി.സഖ്യം 40 സീറ്റുകളിലും വിജയിക്കുമെന്ന് മന്ത്രി മുരുകൻ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റിലും ബി.ജെ.പി. സഖ്യം വിജയിക്കുമെന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ അവകാശപ്പെട്ടു. നാമക്കലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നൂ അദ്ദേഹം. “ഇന്ത്യയിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പി.യൊ സഖ്യകക്ഷികളൊ ആണ്. തമിഴ്‌നാട്ടിൽ പാർട്ടിക്ക് നാല് എം.എൽ.എ.മാരുണ്ട്. സംസ്ഥാനത്തെ ജനങ്ങൾ ഇപ്പോൾ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നുണ്ട്. പുതുച്ചേരിയിൽ ബി.ജെ.പി.ക്ക് ഒരു രാജ്യസഭാംഗമുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റും ബി.ജെ.പി. സഖ്യംനേടും. ദേശീയതലത്തിൽ 400 സീറ്റുനേടി നരേന്ദ്രമോദി മൂന്നാംതവണയും പ്രധാനമന്ത്രിയാവും” -മുരുകൻ പറഞ്ഞു. പ്രതിപക്ഷ ഇന്ത്യ സഖ്യത്തിൽ ആകെ കുഴപ്പങ്ങളാണെന്ന്…
Read Moreയാത്രക്കാർക്ക് ആശ്വാസം; കിളാമ്പാക്കം ബസ് സ്റ്റാൻഡിൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചു
ചെന്നൈ : കിളാമ്പാക്കത്തുനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന ബസുകൾ, പുറപ്പെടുന്ന പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിവരങ്ങൾ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചു. ബസുകൾ പുറപ്പെടുന്ന പ്ലാറ്റ്ഫോമുകളുടെ വിവരങ്ങൾ അറിയാനായി ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ വിവരങ്ങളറിയുന്നതിലൂടെ ആരോടും ചോദിക്കാതെ തന്നെ പോകേണ്ട ബസുകൾ കണ്ടെത്താനാകുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. തെക്കൻ ജില്ലകളിലേക്കുള്ള സർക്കാർ ബസുകളും സ്വകാര്യ ബസുകളും ചൊവ്വാഴ്ച മുതൽ കിളാമ്പാക്കത്തിൽ നിന്നാണ് പുറപ്പെട്ടത്. ദിവസവും 3400 ബസ് സർവീസുകളാണ് കിളാമ്പാക്കത്തിൽനിന്ന് നടത്തുകയെന്ന് ബസ് സ്റ്റാൻഡ് സന്ദർശിച്ച ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ പറഞ്ഞു. 16 പ്ലാറ്റ്ഫോമുകളാണ് ബസുകൾക്ക്…
Read More