രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമ ജീവിതം ഉപേക്ഷിക്കുമെന്ന് സൂചന നൽകി വിജയ്

രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമ ഉപേക്ഷിക്കുന്ന സൂചന നൽകി വിജയ്. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുമെന്ന് നടൻ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തെ മുന്നില്‍ കണ്ടാവും തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുക. അതിനാല്‍ രാഷ്ട്രീയത്തെ എന്റെ പ്രൊഫഷനായിട്ടല്ല, ജനങ്ങളോടുള്ള…

Read More

കോയമ്പത്തൂരിലെ രണ്ട് ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ചെന്നൈ: കോയമ്പത്തൂരിൽ രണ്ടിടങ്ങളിൽ എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി . കോയമ്പത്തൂർ ആലന്ദ്രായിയിലെ ആർജി നഗർ സ്വദേശിയാണ് രഞ്ജിത്ത് കുമാർ എന്ന രഞ്ജിത്ത്. ഒരു ഐടി കമ്പനിയിൽ ജീവനക്കാരനായാണ് മുരുകൻ ജോലി ചെയ്യുന്നത്. രഞ്ജിത്ത് ഒരു യൂട്യൂബറാണ്. കോയമ്പത്തൂർ കാളപ്പട്ടിയിലെ സരസ്വതി ഗാർഡൻ സ്വദേശിയാണ് മുരുകൻ. ഇവർ നാം തമിഴർ പാർട്ടിയുടെ മുൻ ഭരണാധികാരികളാണ്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം രണ്ട് വാഹനങ്ങളിലായി ഇവരുടെ വീടുകളിലെത്തിയത്. അവരുടെ വീടുകളിലെത്തി തിരച്ചിൽ തുടങ്ങി. അവർ വീട്ടിലെ എല്ലാ മുറികളിലും തിരഞ്ഞു. വീട്ടിൽ…

Read More

13 പേരുടെ മരണത്തിനിടയാക്കിയ തൂത്തുക്കുടി വെടിവെപ്പ്: 21 ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്

ചെന്നൈ : തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനുനേരേ 2018-ലുണ്ടായ പോലീസ് വെടിവെപ്പുമായി ബന്ധപ്പെട്ട് 21 ഉദ്യോഗസ്ഥർക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. വെടിവെപ്പിനെപ്പറ്റി ദേശീയ മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയിരുന്ന അന്വേഷണം കാരണം കാണിക്കാതെ അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസ് എസ്.എസ്. സുന്ദറും എൻ. സെന്തിൽ കുമാറുമടങ്ങുന്ന ബെഞ്ചിന്റെ നടപടി. വേദാന്ത ഗ്രൂപ്പിനു കീഴിൽ തൂത്തുക്കുടിയിൽ പ്രവർത്തിച്ചിരുന്ന സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവർക്കുനേരെ 2018 മേയിലുണ്ടായ പോലീസ് വെടിവെപ്പിൽ 13 പേരാണ് മരിച്ചത്. ഇതേപ്പറ്റി ദേശീയ മനുഷ്യാവകാശക്കമ്മിഷൻ സ്വമേധയാ അന്വേഷണം തുടങ്ങിയെങ്കിലും അഞ്ചുമാസം…

Read More

തമിഴ്‌നാട് റെയിൽവേ പദ്ധതിക്ക് 6,331 കോടി അനുവദിച്ചു : റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ചെന്നൈ: തമിഴ്‌നാട് റെയിൽവേ പദ്ധതികൾക്കായി 6,331 കോടി രൂപ അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 10 വർഷം മുമ്പ് റെയിൽവേ മേഖലയ്ക്ക് 15,000 കോടി അനുവദിച്ചിരുന്നു. നിലവിൽ കേന്ദ്ര ബജറ്റിൽ റെയിൽവേ മേഖലയ്ക്കായി 2.52 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട് എന്നും ഇന്നലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡൽഹിയിൽ നിന്ന് വീഡിയോയിലൂടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. 2014ൽ പ്രതിദിനം 4 കി.മീ. വരെ റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചു നിലവിൽ പ്രതിദിനം 15 കി.മീ. വരെ റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും കഴിഞ്ഞ…

Read More

സംസ്ഥാനത്ത് ഇനിമുതൽ പാഠപുസ്തകത്തിനൊപ്പം സൗജന്യ സ്പോർട്സ് കിറ്റ് നൽകും; ‘കലൈഞ്ജർ സ്പോർട്‌സ് കിറ്റ്’ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ഉദയനിധി

ചെന്നൈ : മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്കൂളുകളിൽ പാഠപുസ്തകത്തിനൊപ്പം സൗജന്യമായി സ്പോർട്സ് കിറ്റ് നൽകുന്ന പദ്ധതിയുമായി തമിഴ്‌നാട് സർക്കാർ. ‘കലൈഞ്ജർ സ്പോർട്‌സ് കിറ്റ്’ എന്നപേരിലുളള പദ്ധതിക്ക് ഏഴിന് തിരുച്ചിറപ്പള്ളിയിൽ തുടക്കമാകും. ചെന്നൈയിൽ നടന്ന ദേശീയ ഖേലോ ഇന്ത്യ മത്സരങ്ങളുടെ സമാപനച്ചടങ്ങിലാണ് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപനം നടത്തിയത്. 12,000 ഗ്രാമപ്പഞ്ചായത്തുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സ്പോർട്‌സ് കിറ്റുകൾ നൽകുമെന്ന് മന്ത്രി അറിയിച്ചു. ഗ്രാമപ്രദേശങ്ങൾ, പാവപ്പെട്ട കുടുംബങ്ങൾ എന്നിവിടങ്ങളിൽനിന്ന് കായികപ്രതിഭകളെ വളർത്തിയെടുക്കുന്നതിനാണ് പദ്ധതിയെന്നും ഉദയനിധി പറഞ്ഞു. കുട്ടികൾക്ക് പഠിക്കാൻ പുസ്തകങ്ങൾ നൽകുന്നതുപോലെ കായികരംഗത്ത് വിജയിക്കാൻ…

Read More

സംസ്ഥാനത്ത് ഫാർമസി കേന്ദ്രീകരിച്ച് ഗർഭച്ഛിദ്രം നടത്തുന്ന നാലുപേർ അറസ്റ്റിൽ

ചെന്നൈ : കള്ളക്കുറിച്ചിയിൽ ഫാർമസി കേന്ദ്രീകരിച്ച് അനധികൃത ഗർഭഛിദ്രം നടത്തുന്ന സംഘം അറസ്റ്റിൽ. ഇവരിൽ നിന്ന് സ്കാനിങ് ഉപകരണങ്ങൾ, ഗർഭച്ഛിദ്ര മരുന്നുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഫാർമസി നടത്തിയിരുന്ന കള്ളക്കുറിച്ചി അസക്കളത്തൂർ സ്വദേശി മണിവർണൻ(34), ജീവനക്കാരി ഗൗതമി (29), ഇടനിലക്കാരായ ദിനേശ് (22), കണ്ണദാസൻ (29) എന്നിവരാണ് അറസ്റ്റിലായത്. കടലൂർ ജില്ലയിലെ കളത്തൂർ ഗ്രാമത്തിൽ ഭാര്യയുടെ പേരിലാണ്‌ മണിവർണൻ ഫാർമസി നടത്തിയിരുന്നത്. ഇവിടെ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തുന്നതായി വേയ്പൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടർ അഖിലൻ നൽകിയ പരാതിയിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. മണിവർണൻ പത്തുവർഷത്തിലേറെയായി ഇടനിലക്കാർ…

Read More

‘തമിഴ് വെട്രി കഴകം’; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് നടൻ വിജയ്

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാർട്ടി പ്രഖ്യാപിച്ച് നടൻ എത്തിയിരിക്കുന്നത്. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഇന്ന് ഇസിക്ക് അപേക്ഷ നൽകുന്നു“ നടൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ…

Read More

വിവാദ മോഡലും നടിയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസായിരുന്നു. ഇക്കാര്യം ന്യൂസ് 18 നോട് പൂനം പാണ്ഡെയുടെ ടീം സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സെർവിക്കൽ കാൻസർ ബാധയാണ് മരണകാരണം. പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്. “ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്,”പോസ്റ്റിൽ കുറിച്ചു. 2013 മുതൽ സിനിമയിൽ സജീവമായിരുന്ന പൂനം ഏറ്റവും അവസാനം അഭിനയിച്ചത് ദ ജേർണി ഒഫ്…

Read More

ജനങ്ങളെ ഭീതിയിലാഴ്ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ടൗണില്‍ ഇറങ്ങി; ജാഗ്രതാ നിര്‍ദേശം

മാനന്തവാടി: വയനാട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. തുടര്‍ന്ന് ആന മാനന്തവാടി നഗരത്തിലുമെത്തി. ആന കോടതി വളപ്പില്‍ കയറി. കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ വനത്തിലേക്ക് തിരികെ കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മാനന്തവാടിയിലെ സ്കൂളുകളിൽ എത്തിയ കുട്ടികൾ ക്ലാസിൽ തന്നെ തുടരാനും സ്കൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ കുട്ടികൾ വീട്ടിൽ തുടരാനും അധികൃതർ നിർദേശിച്ചു. മാനന്തവാടി ടൗൺ…

Read More

മദ്യലഭ്യതക്കുറവ് മൂലം കഷ്ടപ്പെടുന്നതായി നവകേരള സദസിൽ പരാതി; തീർപ്പുണ്ടാക്കി കേരള സർക്കാർ

പാലക്കാട്: മദ്യ ലഭ്യതയ്ക്കായി നവകേരള സദസിൽ നൽകിയ പരാതിയിൽ തീർപ്പുണ്ടാക്കി കേരള സർക്കാർ. പാലക്കാട്‌ ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ പരിസരവാസികൾ മദ്യലഭ്യതക്കുറവ് മൂലം കഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട്‌ സ്വദേശി നവകേരള സദസിൽ പരാതി നൽകിയത്. ഹെഡ് ഓഫീസിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് പാറപിരിവിലുള്ള ഔട്ട്‌ലെറ്റിലെ നിലവിലെ സ്ഥലസൗകര്യം വർധിപ്പിക്കും. കൗണ്ടറുകളുടെ എണ്ണം കൂട്ടാനുള്ള നടപടിയും സ്വീകരിക്കും. ഇതിന് പുറമേ, പാറപിരിവിലുള്ള ഔട്ട്‌ലെറ്റിൽ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടർ സംവിധാനവും ഏർപ്പാടാക്കും. മദ്യ ലഭ്യതയുമായി ബന്ധപ്പെട്ട പാലക്കാട്‌ സ്വദേശിയുടെ പരാതി കേരള സംസ്ഥാന…

Read More