രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമ ജീവിതം ഉപേക്ഷിക്കുമെന്ന് സൂചന നൽകി വിജയ്

0 0
Read Time:2 Minute, 12 Second

രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമ ഉപേക്ഷിക്കുന്ന സൂചന നൽകി വിജയ്.

കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുമെന്ന് നടൻ വ്യക്തമാക്കി.

അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം.

ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക.

എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തെ മുന്നില്‍ കണ്ടാവും തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുക.

അതിനാല്‍ രാഷ്ട്രീയത്തെ എന്റെ പ്രൊഫഷനായിട്ടല്ല, ജനങ്ങളോടുള്ള കര്‍ത്തവ്യമായിട്ടാണ് കണക്കാക്കുന്നതെന്ന് നടൻ പറഞ്ഞു.

രാഷ്ട്രീയത്തെ വിനോദമായല്ല ഞാന്‍ കാണുന്നത്. അത് എന്റെ അഗാധമായ പരിശ്രമമാണ്. അതിനാല്‍, ഞാന്‍ ഇപ്പോള്‍ സ്വീകരിച്ച പ്രോജക്റ്റ് പൂര്‍ത്തിയാക്കും, അത് എന്റെ രാഷ്ട്രീയ സേവനത്തെ ബാധിക്കില്ല.

തമിഴ്നാട്ടിലെ ജനങ്ങളെ യാതൊരു ശല്യവും കൂടാതെ പൂര്‍ണ്ണമായും സേവിക്കുന്നതിനായി ഞാന്‍ ഈ യാത്ര ആരംഭിക്കും. – വിജയ് കുറിച്ചു.

കരിയറിന്റെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കെ സിനിമ ഉപേക്ഷിക്കാനുള്ള താരത്തിന്റെ തീരുമാനം ആരാധകരെ നിരാശയിലാക്കുകയാണ്.

രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും സിനിമ ഉപേക്ഷിക്കരുത് എന്ന ആവശ്യവുമായി നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts