തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയംകരാറുകാരൻ്റെ പോത്തൻകോട് ശാസ്തവട്ടം ഗോഡൗണിൽ പൊലീസിൻ്റെ പരിശോധന നടത്തി. ആളൊഴിഞ്ഞ പുരയിടത്തിൽ വലിയ പടക്കങ്ങൾ കണ്ടെത്തി. ശാസ്തവട്ടം സ്വദേശി ആദർശാണ് പടക്കം പൊട്ടിക്കുന്നതിന് കരാർ എടുത്തത്. പൊട്ടിത്തെറിയിൽ ആദർശിന് ഗുരുതര പരുക്ക് പറ്റി ചികിത്സയിലാണ്. പോത്തൻകോട് പൊലീസിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പൊട്ടിത്തെറി നടന്നയുടൻ ഗോഡൗണിൽ…
Read MoreDay: 12 February 2024
ബിജെപിയുടേത് നല്ല ഭരണം; ക്ഷേത്രത്തിൽ പോയത് കൊണ്ട് സംഘിയാവില്ല; ശരത് കുമാർ
സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത് കുമാർ എൻഡിഎ സഖ്യത്തിലേക്കെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിന്റെ ആദ്യ ഘട്ട ചർച്ചകൾ ശരത് കുമാർ പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ ക്ഷേത്രത്തിൽ പോയാൽ സംഘിയാവില്ലെന്ന ശരത് കുമാറിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. രജനികാന്തിന്റെ അയോദ്ധ്യ സന്ദർശനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ശരത്കുമാറിന്റെ മറുപടി. അവസരം വന്നാൽ താനും അയോദ്ധ്യ സന്ദർശിക്കുമെന്നും ശരത്കുമാർ പറയുന്നു. ‘ഹിന്ദുത്വ സന്ദേശങ്ങൾ മാത്രമാണ് ബിജെപി നടത്തുന്നുവെന്ന ആളുകളുടെ ചിന്താഗതി തെറ്റാണ്. ഹിന്ദുത്വ സന്ദേശങ്ങൾ മാത്രമല്ല, നല്ലൊരു ഭരണം കൂടി ബിജെപി…
Read Moreവൈഎംസിഎയിൽ ബാസ്കറ്റ്ബോൾ പരിശീലനത്തിനിടെ വൈദ്യുതാഘാതമേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു
ചെന്നൈ: ബാസ്‌ക്കറ്റ് ബോൾ പരിശീലിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. ചെന്നൈ മൈലാപ്പൂർ ഡിസിൽവ റോഡിൽ താമസിക്കുന്ന റയാൻ (11) ആണ് മരിച്ചത്. രാപുരത്തെ സ്വകാര്യ സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു റയാൻ . ബാസ്‌ക്കറ്റ്‌ബോളിൽ വലിയ താൽപര്യം കാണിച്ചതിനാൽ റയാൻ്റെ മാതാപിതാക്കൾ ചെന്നൈയിലെ നന്ദനം വൈഎംസിഎയിൽ ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പരിപാടിയിൽ ചേർത്തി. ഇന്നലെ വൈകുന്നേരം പതിവുപോലെ ബാസ്കറ്റ് ബോൾ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. തുടർന്ന് സ്‌റ്റേഡിയത്തിന് സമീപത്തെ ഗ്രൗണ്ടിലൂടെ സുരക്ഷിതമല്ലാത്ത രീതിയിലുള്ള കമ്പിയിൽ നിന്ന് റയാൻ വൈദ്യുതാഘാതമേറ്റിരുന്നു. തെറിച്ചുവീണ കുട്ടി സംഭവസ്ഥലത്ത് തന്നെ…
Read Moreരണ്ടാം ഘട്ട മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി വൈകുന്നതിൽ ആശങ്ക; ഉടൻ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്
ചെന്നൈ: രണ്ടാം ഘട്ട മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി വൈകുന്നതിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അനുമതി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര,സംസ്ഥാന സംയുക്ത സംരംഭമായിരുന്ന ചെന്നൈ മെട്രോയുടെ ആദ്യ ഘട്ടം വിജയകരമായി നടപ്പാക്കാനായെന്ന് സ്റ്റാലിൻ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടം ആസൂത്രണം ചെയ്തത്. 3 പാതകളിലായി 119 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 63,246 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അനുമതി നൽകാനുളള ശുപാർശയോടെ പാർപ്പിട നഗരകാര്യ മന്ത്രാലയം പദ്ധതിയുടെ വിശദാംശങ്ങൾ 2019 ജനുവരിയിൽ കേന്ദ്രത്തിന് അയച്ചെന്നും…
Read Moreവെട്രിക്കായി തിരച്ചിൽ ഊർജിതം; ഡിഎൻഎ പരിശോധനയ്ക്കായി ദുരൈസാമി കുടുംബത്തിൽ നിന്നുള്ള രക്തസാമ്പിളുകളുടെ ശേഖരിച്ചു
ചെന്നൈ: വേത്തി ദുരൈസാമിയുടെ കുടുംബത്തിൽ നിന്ന് ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ശേഖരിച്ചു. മുൻ ചെന്നൈ മേയറും ഹ്യുമാനിറ്റി ഫൗണ്ടേഷൻ സ്ഥാപകനുമായ സൈതായ് ദുരൈസാമിയുടെ മകനാണ് വെട്രി ദുരൈസാമി (45). സുഹൃത്തായ തിരുപ്പൂർ ജില്ലയിൽ നിന്നുള്ള ഗോപിനാഥിനൊപ്പം വെട്രി ഏതാനും ദിവസം മുമ്പ് ഹിമാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയിരുന്നു. കഴിഞ്ഞ നാലിന് വൈകിട്ട് ദേശീയ പാതയിൽ (എൻഎച്ച് 5) കസാങ് നല മേഖലയിൽ സഞ്ചരിക്കുമ്പോൾ കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് സത്‌ലജ് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർ തൻജിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ…
Read Moreചെന്നൈ റെയിൽവേ സോണിലെ 13 റെയിൽവേ സ്റ്റേഷനുകളിൽ ഉടൻ മേൽപ്പാലങ്ങൾ സ്ഥാപിക്കും
ചെന്നൈ: ചെന്നൈ റെയിൽവേ ഡിവിഷനിലെ 13 റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാലം നിർമിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നിലവിൽ 10 റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാലം നിർമിക്കുന്ന ജോലികൾ ദ്രുതഗതിയിൽ നടന്നുവരികയാണ്. റെയിൽവേ യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ റെയിൽവേ അഡ്മിനിസ്ട്രേഷൻ സജീവമായി പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. ചെന്നൈ റെയിൽവേ ഡിവിഷനു കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ എലിവേറ്ററുകൾ, എസ്‌കിലേറ്ററുകൾ , നടപ്പാലങ്ങൾ തുടങ്ങി വിവിധ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു റെയിൽവേ സ്റ്റേഷനിൽ ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കുന്നതിനാണ് നടപ്പാലം…
Read Moreരണ്ടാം ഘട്ട മെട്രോ നിർമാണം; ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു; വിശദാംശങ്ങൾ അറിയാൻ വായിക്കാം
ചെന്നൈ: രണ്ടാം ഘട്ട മെട്രോയുടെ ഭാഗമായ അണ്ണമേമ്പലം, നുങ്കമ്പാക്കം, സ്റ്റെർലിങ് റോഡ് എന്നീ മൂന്ന് മെട്രോ സ്‌റ്റേഷനുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ പ്രദേശത്തെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.. നിയന്ത്രണം ഇന്നലെ മുതൽ നിലവിൽ വന്നു. ഫെബ്രുവരി 11 (ഇന്നലെ) മുതൽ ഒരാഴ്ചത്തേക്കാണ് ഗതാഗതം വഴിതിരിച്ചുവിടൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ചെത്ത്പെട്ട് ഭാഗത്തുനിന്ന് ജെമിനി മേൽപാത ഭാഗത്തേക്കുള്ള വാഹനങ്ങൾ പതിവുപോലെ കോളേജ് റോഡ്, ഹാഡോസ്റോഡ്, ഉത്തമർഗാന്ധി ശാല വഴി പോകണം. ജെമിനി മേൽപാത ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഉത്തമഗാന്ധി ശാലയിൽ നിന്ന് കോടമ്പാക്കം ഹൈറോഡ് വഴി…
Read Moreഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് തമിഴ്നാട് കൃഷ്ണഗിരി ജില്ലാ കമ്മറ്റി ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു
ചെന്നൈ: ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് തമിഴ്നാട് കൃഷ്ണഗിരി ജില്ലാ കമ്മറ്റി ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഹൊസൂർ പി കെ അബു ഓഫീസിൽ വെച്ച് നടന്നു . രാജ്യം ഭരിക്കുന്ന ഫാസിസ്റ്റു സർക്കാരിനെ വരുന്ന തിരഞ്ഞെടുപ്പിൽ പരാജയപെടുത്തുവാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകരും ശക്തമായി മുന്നിട്ടിറങ്ങണമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിച്ചു ഭരിക്കുന്ന ഈ സർക്കാരിനെ പുറത്താക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കഴിയുകയുള്ളു എന്ന് യോഗം ഉൽഘാടനം ചെയ്തുകൊണ്ട് ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് നാഷണൽ കമ്മറ്റി കൺവീനർ സുനിൽ…
Read Moreതമിഴ്‌നാട് നിയമസഭാ സമ്മേളനം തുടങ്ങി: നയപ്രഖ്യാപനം വായിക്കാതെ തമിഴ്‌നാട് ഗവര്‍ണര്‍, പ്രസംഗം പൂര്‍ത്തിയാക്കി സ്പീക്കര്‍
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പല ഭാഗങ്ങളും വസ്തുതാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കി പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍ രവി പറഞ്ഞു. ദേശീയഗാനത്തോട് അര്‍ഹിക്കുന്ന ആദരവ് കാണിക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും അത് കേള്‍പ്പിക്കണമെന്നുമുള്ള തന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനയും ഉപദേശവും അവഗണിക്കപ്പെട്ടു എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ നന്മയ്ക്കായി ഈ സഭയില്‍ ക്രിയാത്മകവും…
Read Moreവ്യാജ ഐഫോൺ: തമിഴ്നാട്ടിലെ എൻജിനീയറിങ് വിദ്യാർഥിക്ക് ബെംഗളൂരുവിൽ നഷ്ടമായത് 60,000 രൂപ
ബെംഗളൂരു: ബെംഗളൂരു സന്ദർശനത്തിനിടെ തമിഴ്‌നാട്ടിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ഐഫോൺ 15 പ്രോ മാക്‌സ് എന്ന വ്യാജേന 60,000 രൂപ നഷ്‌ടപ്പെട്ടു. ജനുവരി 28 ന് ചർച്ച് സ്ട്രീറ്റ് സന്ദർശിച്ച യുവാവ് എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം മുഹമ്മദ് അഫ്താബ് (20) എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളെ കണ്ടുമുട്ടി. യഥാർത്ഥത്തിൽ മലയാളിയായ റഷീദ് , പക്ഷേ തമിഴ്‌നാട്ടിലാണ് പഠിച്ചിരുന്നത്. വാരാന്ത്യത്തിൽ സുഹൃത്തുക്കളെ കാണാനാണ് റഷീദ് ബെംഗളൂരുവിലേക്ക് എത്തിയത്. ഒരു സെക്കൻഡ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്‌സിന്റെ കച്ചവട ഇടപാടിലൂടെ അഫ്താബ് റഷീദിനെയും…
Read More