‘സർ, ഞങ്ങളോട് ക്ഷമിക്കൂ.: മാപ്പപേക്ഷയുമായി സംവിധായകൻ മണികണ്ഠൻ്റെ ദേശീയ അവാർഡ് മെഡലുകൾ തിരിച്ചുനൽകി മോഷ്ടാക്കൾ

ചെന്നൈ : തമിഴ് ചലച്ചിത്ര സംവിധായകൻ എം മണികണ്ഠൻ്റെ ദേശീയ അവാർഡ് മെഡലുകൾ മോഷ്ടിക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, ചൊവ്വാഴ്ച മധുര ജില്ലയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ മോഷ്ടാക്കൾ ക്ഷമാപണക്കുറിപ്പുമായി അവ തിരികെ നൽകി. കാക്ക മുട്ടൈ, കടൈസി വിശ്വാസായി തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധായകനാണ് മണികണ്ഠൻ. ഫെബ്രുവരി എട്ടിന് സംവിധായകൻ മണികണ്ഠൻ്റെ ജില്ലയിലെ ഉസിലംപട്ടിയിലെ ഏഴിൽ നഗറിലെ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവർന്നിരുന്നു. എന്നാൽ കൂട്ടത്തിൽ കവർച്ച ചെയ്ത ദേശീയ അവാർഡ് മെഡലുകൾ ഒരു ക്യാരി ബാഗിൽ ഒരു ക്ഷമാപണ കത്തുമായി…

Read More

കോയമ്പത്തൂരിന് സമീപം ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച മൂന്ന് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ചെന്നൈ :  കോയമ്പത്തൂരിനടുത്ത് റെയിൽവേ റൂട്ടിൽ മൂന്ന് കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കാരയ്ക്കലിനും എറണാകുളത്തിനും (കേരളം)  ഇടയിൽ ഓടുന്ന ടീ ഗാർഡൻ എക്‌സ്‌പ്രസ് ട്രെയിൻ  കോയമ്പത്തൂരിനടുത്തുള്ള റെയിൽവേ റൂട്ടിൽ അപകടത്തിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്കാണ് കോയമ്പത്തൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കല്ലുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റിൻ്റെ പെട്ടെന്നുള്ള പ്രതികരണമാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ട്രെയിൻ തകർക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമം തടയുകയും ചെയ്തത്. ഉത്തർപ്രദേശ് സ്വദേശികളായ രാകേഷ് യാദവ് (21), ജുഹാൽ കിഷോർ ചവാൻ (19), ബബ്ലു ചവാൻ…

Read More

ഫാക്ടറിക്ക് ഭൂമി നൽകിയവരുടെ അവകാശികൾക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ട് സമരം; 83 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ചെന്നൈ : തിരുവള്ളൂരിനടുത്തുള്ള അധികത്തൂർ വില്ലേജിൽ സ്വകാര്യ കാർ നിർമാണ ഫാക്ടറി പ്രവർത്തിക്കുന്നത്. ഈ ഫാക്ടറി സ്ഥാപിക്കുന്നതിനായി അധികത്തൂരിലെയും പരിസരപ്രദേശങ്ങളിലെയും 22 കർഷക കുടുംബങ്ങളിൽ നിന്നായി 356 ഏക്കർ കൃഷിഭൂമിയാണ് ഫാക്ടറി മാനേജ്മെൻ്റ് ഏറ്റെടുത്തത്. ഭൂമി നൽകിയ കുടുംബങ്ങൾക്ക് ഫാക്ടറി മാനേജ്മെൻ്റ് ജോലി നൽകി. ഈ സാഹചര്യത്തിലാണ് ഫാക്ടറി മാനേജ്മെൻ്റ് ഫാക്ടറി ഫ്രഞ്ച് കമ്പനിക്ക് വിറ്റത്. ഫാക്ടറിയുടെ ഭൂമി ദാതാക്കളുടെ 22 അവകാശികൾ ഉൾപ്പെടെ 173 സ്ഥിരം തൊഴിലാളികളെയും 158 കരാർ തൊഴിലാളികളെയും ഫാക്ടറിയുടെ പുതിയ മാനേജ്മെൻ്റ് പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധിച്ച് ഫാക്ടറിക്ക് ഭൂമി…

Read More

വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച് കാമുകൻ: ഭയന്ന് നിലവിളിച്ച പെൺകുട്ടിയെ രക്ഷപെടുത്തി പോലീസ്

ചെന്നൈ: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ കാമുകനോടൊപ്പം എത്തിയ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാമുകൻ പിടിയിൽ. പെൺകുട്ടി ഭയന്നതോടെ ശബ്ദമുണ്ടാക്കുകയും തൊട്ട് മുറികളിലുള്ള താമസക്കാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് എത്തി 2 പേരെയും പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. ആൺകുട്ടി മത്സ്യത്തൊഴിലാളിയാണെന്നും പെൺകുട്ടി കോളേജിൽ പഠിക്കുകയാണെന്നും വെളിപ്പെടുത്തി. ഇരുവരും പ്രണയത്തിലായിരുന്നു. സംസാരിക്കാൻ എന്ന് പറഞ്ഞാണ് കുട്ടിയെ ലോഡ്ജിൽ എത്തിച്ചത്. എന്നാൽ ലോഡ്ജിൽ എത്തിയ ഇരുവരും കലഹത്തിൽ ഏർപ്പെട്ടു. എന്നാൽ ഇയാളെ അനുസരിക്കാതെ കുട്ടി…

Read More

യുവതിയെ കത്തി മുനയിൽ നിർത്തി ബലാത്സംഗം ചെയ്തു; പ്രതിക്കെതിരെ കേസ് എടുത്ത് പോലീസ്

ചെന്നൈ: യുവതിയെ കത്തി മുനയിൽ നിർത്തി ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി സ്വർണമാല തട്ടുകയും ചെയ്ത പ്രതി പിടിയിൽ. ട്രിച്ചി ജില്ലയിലെ ലാൽഗുഡിക്കടുത്ത് കീഴവൻകരൈ സ്വദേശിയായ കോൺട്രാക്ടർക്ക് വീട് നിർമിക്കാൻ പിതാവ് മുഖേന 33 കാരിയായ യുവതി രണ്ട് ലക്ഷം രൂപ നൽകി. എന്നാൽ വീട് പണിയാതെ ഇയാൾ തട്ടിപ്പ് നടത്തി. പിന്നീട് യുവതി കൊടുത്ത പണം തിരികെ ചോദിച്ചുവെങ്കിലും. കോൺട്രാക്ടർ പണം തിരികെ നൽകാൻ തയ്യാറായില്ല. ഇക്കാര്യം യുവതി തൻ്റെ സഹപ്രവർത്തകരോട് പറഞ്ഞു. ഇതുകേട്ട് ഒരു സഹപ്രവർത്തക ഗുണ്ടയായി സമയപുരത്തിനടുത്ത് വെങ്കങ്കുടി സിദ്ധാർഥ് എന്ന…

Read More

ബിഎൻഎസ് നിയമം പൂർണമായും പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹെവി വെഹിക്കിൾ ഡ്രൈവർമാർ

ചെന്നൈ: പുതിയ ഭാരതീയ ന്യായ സംഗീത (ബിഎൻഎസ്) നിയമം പൂർണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ഹെവി വെഹിക്കിൾ ഡ്രൈവേഴ്‌സ് വെൽഫെയർ അസോസിയേഷൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഓപ്പറേറ്ററുടെ അശ്രദ്ധ മൂലമാണ് മരണമെങ്കിൽ പരമാവധി 2 വർഷം തടവ് ശിക്ഷ ലഭിക്കും. ഭാരതീയ ന്യായ സംഗീത (ബിഎൻഎസ്) നിയമപ്രകാരം, മാരകമായ അപകടമുണ്ടാക്കുന്ന ഡ്രൈവർക്ക് 5 വർഷം തടവും 10 വർഷം തടവും 7 ലക്ഷം രൂപ പിഴയും ലഭിക്കും. ഇതിനെതിരെ വടക്കൻ സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്…

Read More

ദ്വീപ് മേള: 28 ദിവസത്തിനുള്ളിൽ എത്തിയത് 3.75 ലക്ഷം സന്ദർശകർ

ചെന്നൈ: ദ്വീപസമൂഹത്തിലെ ടൂറിസം മേളയിൽ കഴിഞ്ഞ 28 ദിവസങ്ങളിലായി സന്ദർശിച്ചത് 3.75 ലക്ഷത്തോളം പേർ. 48-ാമത് ഇന്ത്യാ ടൂറിസം ആൻഡ് ഇൻഡസ്ട്രി എക്‌സ്‌പോ ജനുവരി 14-നാണ് ചെന്നൈ ഐലൻഡിൽ ആരംഭിച്ചത്. 70 ദിവസം നീളുന്ന ഈ ടൂറിസം മേളയിൽ 51 ഹാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ ഹാളുകളിൽ തമിഴ്‌നാട് സർക്കാരിൻ്റെ വിവിധ പരിപാടികൾ പൊതുജനങ്ങൾക്ക് അറിയുന്നതിനായി പ്രദർശിപ്പിച്ചിരുന്നു. ഇവ കൂടാതെ കടകളും വിനോദ സമുച്ചയങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ 32-ലധികം അമ്യൂസ്‌മെൻ്റ് റൈഡുകൾ, ഭീമാകാരമായ സാഹസിക ഗെയിമുകൾ, ആധുനിക വിനോദ സൗകര്യങ്ങൾ തുടങ്ങിയവയുണ്ട്. കൂടാതെ സർക്കാർ സ്‌കൂൾ…

Read More

തൊഴിൽ ആനുകൂല്യങ്ങൾ കൃത്യമായി നൽകുന്നില്ലന്ന് പരാതിയുമായി ചെന്നൈ സർവകലാശാല താത്കാലിക പ്രൊഫസർമാർ

ചെന്നൈ: ചെന്നൈ സർവകലാശാലയിൽ ജോലി ചെയ്യുന്ന താത്കാലിക പ്രൊഫസർമാർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. 19 ബിരുദ, 21 ബിരുദാനന്തര ബിരുദം, 21 ഡിപ്ലോമ, 17 സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിങ്ങനെ മൊത്തം 78 കോഴ്‌സുകളാണ് ചെന്നൈ സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രം വഴി പഠിപ്പിക്കുന്നത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇപ്പോൾ ഈ കോഴ്‌സുകളിൽ പഠിക്കുന്നത്. അവർക്ക് അധ്യാപന ജോലികൾ ചെയ്യാൻ കരാർ അടിസ്ഥാനത്തിൽ പ്രൊഫസർമാരെ നിയമിക്കുകയാണ് പതിവ്. ഇതനുസരിച്ച് ചെന്നൈ യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്‌ഡി പൂർത്തിയാക്കി ഏറെക്കാലമായി താത്കാലിക പ്രൊഫസർമാരായി നിരവധി പേർ ജോലി ചെയ്യുന്നത്. എന്നാൽ,…

Read More

വേനലവധിക്കാലത്ത് ആവിനിന്റെ ഉൽപ്പന്നങ്ങളുടെ വിൽപ്പന 20% വർധിപ്പിക്കാൻ പദ്ധതിയിട്ട് ആവിൻ മാനേജിങ് ഡയറക്ടർ

ചെന്നൈ: വേനൽക്കാലത്ത് പാൽ ഉൽപന്നങ്ങളുടെ വിൽപ്പന 20 ശതമാനം വരെ വർധിപ്പിക്കാൻ പദ്ധതി. പ്രത്യേകിച്ച്, ആവിൻ്റെ ഐസ്ക്രീം, മോർ എന്നിവയുടെ വിൽപ്പന വർധിപ്പിക്കാൻ ആലോചിക്കുന്നതായി ആവിൻ മാനേജിങ് ഡയറക്ടർ വിനീത് പറഞ്ഞു. തമിഴ്‌നാട് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് നെറ്റ്‌വർക്ക് (ആവിൻ) ആണ് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പാലും പാലുൽപ്പന്നങ്ങളും വിൽക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഉടനീളം പാൽ ഉൽപന്നങ്ങൾ വിൽക്കുന്നതിലൂടെ ആവിന് 45 കോടി രൂപ വരെ പ്രതിമാസ വരുമാനം ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ വേനൽകാലം കൂടി ആരംഭിച്ചതിനാൽ പാൽ ഉൽപന്നങ്ങളുടെ വിൽപന 20 ശതമാനം…

Read More

‘ദില്ലി ചലോ’ ഇന്ന്; വീണ്ടുമൊരു കർഷകപ്രക്ഷോഭത്തിനൊരുങ്ങി രാജ്യം;

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഇന്ന് രാവിലെ പത്ത് മണിക്ക് മാർച്ച് തുടങ്ങും. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീ​ഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. താങ്ങുവില നിയമപരമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. സംയുക്ത കിസാൻ മോർച്ചയടക്കം 200ഓളം കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ എപ്പോൾ വിളിച്ചാലും ചർച്ചയ്ക്ക് തയ്യാറാണെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. വിഷയം ചർച്ചയിലൂടെ തീർക്കണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നാണ് സർക്കാർ…

Read More