ചെന്നൈ: ബിജെപിയിൽ നിന്ന് വിട്ട ശേഷം നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം അടുത്തിടെയാണ് ഗൗതമി അവസാനിപ്പിച്ചത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുതായി രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നു. അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി…
Read MoreDay: 14 February 2024
കുറഞ്ഞ വിലയ്ക്ക് ചത്ത ആടുകളുടെ ഇറച്ചി വിൽക്കുന്നതായി പരാതി നൽകി അറവുകേന്ദ്രത്തിലെ ജീവനക്കാർ
ചെന്നൈ: ലോറിയിൽ കൊണ്ടുവരുമ്പോൾ ചത്തുപോകുന്ന ആടുകളുടെ ഇറച്ചി കുറഞ്ഞവിലയിൽ നഗരത്തിൽ വിൽക്കുന്നതായി പരാതി. രാജസ്ഥാൻ, സൂറത്ത് തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ആടുകളെ എത്തിക്കാറുള്ളത്. ഒരു ലോറിയിൽ ഏകദേശം 350 ആടുകളെ വരെ കൊണ്ടുവരുമെന്നാണ് പറയുന്നത്. കുത്തിനിറച്ച് കൊണ്ടുവരുമ്പോൾ ഇതിൽ പല ആടുകളും ചത്തുപോവാറുണ്ട്. ഇത്തരത്തിൽ ചാകുന്ന ആടുകളുടെ മാംസം കുറഞ്ഞ വിലയ്ക്ക് നൽകുന്നതായാണ് പരാതി. ചിലർ കുറഞ്ഞവിലയ്ക്ക് ചത്ത ആടുകളെ വാങ്ങി വൃത്തിയാക്കി ഫ്രീസറിൽ സൂക്ഷിച്ച് അടുത്തദിവസം രാവിലെ വെട്ടി വിൽപ്പന നടത്തുന്നുണ്ടെന്നാണ് പരാതി. ചെന്നൈ പുളിയന്തോപ്പിലെ കോർപ്പറേഷന്റെ അറവുകേന്ദ്രത്തിലെ ജീവനക്കാരാണ് പരാതിയുമായി…
Read Moreഗോത്രവർഗത്തിൽനിന്ന് തമിഴ്‌നാട്ടിലെ ആദ്യ വനിതാജഡ്ജിയായി ശ്രീപതി
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ കിഴക്കൻഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ജവ്വാടു കുന്നിൽ ആയിരക്കണക്കിന് ആദിവാസികൾക്ക് ഇന്ന് ഉത്സവപ്രതീതി. അതിന് കാരണം അവരിലൊരാളായ തമിഴ്‌നാട്ടിലെ ഗോത്രവർഗത്തിൽനിന്നുള്ള ആദ്യ വനിതാജഡ്ജി എന്ന അഭിമാന നേട്ടവുമായി തിരുവണ്ണാമല പുലിയൂർ സ്വദേശിനി ശ്രീപതി എത്തിനിൽക്കുന്നത്. സിവിൽ ജഡ്ജി നിയമനത്തിനായി നടത്തിയ പരീക്ഷയിൽ വിജയിച്ച ശ്രീപതി ആറുമാസത്തെ പരിശീലനത്തിന് ശേഷം സ്ഥാനമേൽക്കും. ശ്രീപതിയുടെ നേട്ടത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ അഭിനന്ദനം അറിയിച്ചു. വെല്ലുവിളികൾക്കിടയിലും ശ്രീപതിയുടെ പ്രതിബദ്ധതയാണ് 23-ാം വയസ്സിൽ സിവിൽ ജഡ്ജിയായി നിയമനം ലഭിച്ചത് എന്നാണ് ആദിവാസി വിദ്യാർത്ഥിനിക്ക്…
Read Moreഹെൽമെറ്റ്ധരിച്ചവർക്ക് വെളുത്തുള്ളി സമ്മാനം; ബോധവത്കരണത്തിന്റെ വ്യത്യസ്ത നീക്കങ്ങളുമായി ചെന്നൈ ട്രാഫിക് പോലീസ്.
ചെന്നൈ : ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വെളുത്തുള്ളി സമ്മാനവുമായി ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് വെളുത്തുള്ളി സമ്മാനമായി നൽകിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നൽകിയത്. ഒരോരുത്തർക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നൽകിയത്. തമിഴ്‌നാട്ടിൽ ഇപ്പോൾ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. ‘വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെൽമെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും’ എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേർന്നായിരുന്നു പരിപാടി നടത്തിയത്. ഇതുപ്രകാരം 50…
Read Moreനഗരത്തിൽ 500 രൂപയിലെത്തി വെളുത്തുള്ളിവില
ചെന്നൈ : തമിഴ്‌നാട്ടിൽ വെളുത്തുള്ളി വില കിലോയ്ക്ക് 500 രൂപ വരെയായി ഉയർന്നു. കഴിഞ്ഞദിവസം വരെ 400 രൂപ മുതൽ 450 രൂപവരെയായിരുന്നു വില. വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് വെളുത്തുള്ളി വരവ് മൂന്നിലൊന്നായി കുറഞ്ഞതാണ് വിലകൂടാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ഉത്പാദനച്ചെലവ് കൂടിയതിനാൽ കഴിഞ്ഞ എതാനുംവർഷങ്ങളായി വടക്കൻ സംസ്ഥാനങ്ങളിൽ വെളുത്തുള്ളി കൃഷിചെയ്യുന്ന കർഷകരുടെ എണ്ണം കുറഞ്ഞുവരുകയാണ്. ഇത് വിലവർധിക്കാൻ പ്രധാന കാരണമാണ്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ പ്രധാന സംസ്ഥാനങ്ങളിൽനിന്നാണ് തമിഴ്‌നാട്ടിലേക്ക് വെളുത്തുള്ളി കൊണ്ടുവന്നിരുന്നത്. തമിഴ്‌നാട്ടിൽ നീലഗിരി, ദിണ്ടിഗൽ ജില്ലകളിലും വെളുത്തുള്ളി കൃഷിചെയ്യുന്നുണ്ട്. വടക്കൻ സംസ്ഥാനങ്ങളിൽനിന്ന്…
Read Moreകർണാടകയിൽ കുരങ്ങുപനി: സംസ്ഥാന അതിർത്തി ജില്ലകളിൽ ജാഗ്രത നിർദേശം
ചെന്നൈ : കർണാടകയിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ തമിഴ്നാടിന്റെ അതിർത്തി ജില്ലകളിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശം. ഈറോഡ്, നീലഗിരി, ധർമപുരി, കൃഷ്ണഗിരി ജില്ലകൾക്കാണ് പൊതുജനാരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയത്. പനി ബാധിച്ചവരിൽനിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തണമെന്നും നിർദേശം നൽകി.
Read Moreചെന്നൈയിലെ കൊതുക് ശല്യത്തിന് പുതിയ പ്രതിവിധി; ഇനി മരുന്ന് തളിക്കുക ഡ്രോൺ ഉപയോഗിച്ച്
ചെന്നൈ : നഗരത്തിൽ കൊതുകുശല്യം പെരുകുന്നതിനാൽ ഡ്രോൺ ഉപയോഗിച്ച് ജലാശയങ്ങളിൽ കൊതുക് നശീകരണ മരുന്ന് തളിക്കാൻ കോർപ്പറേഷൻ തീരുമാനം. നഗരമധ്യത്തിലൂടെ ഒഴുകുന്ന കൂവം, അഡയാർ, ബക്കിംഹാം കനാൽ ഉൾപ്പെടെ 234 കിലോമീറ്റർ ദൈർഘ്യമുള്ള ജലാശയങ്ങളിൽ മരുന്ന് തളിക്കും. ഇതിനായി ആറ്ുഡ്രോണുകൾ ഉപയോഗിക്കും. നഗരത്തിൽ ചൂട് കൂടുന്നതിനൊപ്പം കൊതുകുശല്യവും കൂടിവരുകയാണ്. ഇതേ ത്തുടർന്നാണ് ആറ്ുഡ്രോണുകൾ ഉപയോഗിച്ച് ഒരാഴ്ച കൊതുക് നശീകരണമരുന്ന് തളിക്കാൻ തീരുമാനിച്ചത്. അതേ സമയം, മഴക്കാലം കഴിഞ്ഞിട്ടും ഓടകളിൽ മലിനജലം കെട്ടി നിൽക്കുന്നതിനാലാണ് കൊതുക് ശല്യം കൂടിയതെന്ന് നഗരവാസികൾ പറഞ്ഞു. നഗരത്തിൽ ഓടകളിൽ കൊതുക്…
Read More1000 വർഷം പഴക്കമുള്ള മഹാവീർ വിഗ്രഹം തമിഴ്‌നാട്ടിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി
ചെന്നൈ : തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ തിരുച്ചുഴിക്കടുത്തുള്ള മാനവരയനേന്തൽ പ്രദേശത്ത് നടത്തിയ ഫീൽഡ് പഠനത്തിനിടെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള ഒരു സംഘം പുരാവസ്തു വിദ്യാർത്ഥികൾ മഹാവീരൻ്റെ 1000 വർഷം പഴക്കമുള്ള പ്രതിമ കണ്ടെത്തി. ഹിസ്റ്ററി പ്രൊഫസർ രാജപാണ്ടിയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജിലെ പുരാവസ്തു വിദ്യാർത്ഥികളാണ് കർഷകനായ ഇളയരാജയുടെ തോട്ടത്തിൽ പകുതി കുഴിച്ചിട്ട മണ്ണിൽ 24-ാം തീർത്ഥങ്കരൻ മഹാവീരൻ്റെ പ്രതിമ കണ്ടെത്തിയത്. വിദ്യാർത്ഥികൾ ഈ വിവരം പുരാവസ്തു വകുപ്പിനെ അറിയിച്ചു. തുടർന്ന് വിവരമറിഞ്ഞ് രാമനാഥപുരം ആർക്കിയോളജിക്കൽ സർവേ ചെയർമാൻ വി രാജഗുരു ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പരിശോധിച്ചു. വിരുദുനഗർ…
Read Moreഒരേ സ്വകാര്യ സർവ്വകലാശാലയിലെ രണ്ട് ബി ടെക് വിദ്യാർത്ഥികൾ ഒരേ ദിവസം ആത്മഹത്യ ചെയ്തു; അന്വേഷണം ആരംഭിച്ച് പോലീസ്
വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ഒരു സ്വകാര്യ സർവ്വകലാശാലയിൽ ഒരേ ദിവസം ഒരു വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്തു. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രാ സംസ്ഥാനം ആനന്ദപൂർ ജില്ലയിലെ നരസപുരം ഗ്രാമത്തിലെ നരേന്ദ്രപ്പയുടെ മകൻ മഞ്ജുനാഥ് (20) യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ താമസിച്ച് ബിടെക് മൂന്നാം വർഷം പഠിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവധിക്ക് നാട്ടിലേക്ക് പോയ മഞ്ജുനാഥ് ഇന്ന് രാവിലെ കോളേജിൽ തിരിച്ചെത്തി. പിന്നീട് ഹോസ്റ്റൽ മുറിയിൽ മഞ്ജുനാഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതുപോലെ, ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ വാടികപള്ളി ഗ്രാമത്തിൽ നിന്നുള്ള ഗോപാലിൻ്റെ…
Read Moreബിഗ് ബോസ് സീസൺ 6 ; പ്രേക്ഷകർ കാത്തിരുന്ന ആ തിയ്യതി പുറത്ത്
ബിഗ് ബോസ് മലയാളം സീസണ്‍ 6 എന്നാണ് എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഫെബ്രുവരി അവസാനം ഉണ്ടാകുമെന്നും മാർച്ചില്‍ ആയിരിക്കുമെന്നും ഒക്കെയുള്ള ചർച്ചകള്‍ ആണ് കഴിഞ്ഞ ദിവസം വരെ നടന്നിരുന്നത്. ഇപ്പോള്‍ ഏതാണ്ട് ഉറപ്പിച്ച തീയതി വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടുകള്‍ പ്രകാരം മത്സരാർത്ഥികള്‍ക്കായുള്ള പ്രാഥമിക ഓഡിഷനുകള്‍ ജനുവരി 17,1 8 തീയതികളില്‍ നടന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിഗ് ബോസ് സീസണ്‍ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ലോഗോ പുറത്തിറക്കിയിരുന്നു. എന്നാല്‍ തീയതി പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ബിഗ് ബോസ് മല്ലു എന്ന ചാനലാണ് പുതിയ…
Read More