Read Time:1 Minute, 20 Second
ബോളിവുഡ് നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു. 19 വയസായിരുന്നു.
ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഏവരുടെയും കൈയ്യടി നേടിയിരുന്നു.
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സുഹാനി കുറച്ചുകാലമായി ചികിത്സയിലായിരുന്നുവെന്ന് വാർത്താ റിപ്പോർട്ടുകൾ.
ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെയുണ്ടായ വാഹനാപകടത്തിൽ സുഹാനിയുടെ കാലൊടിഞ്ഞിരുന്നു. ഇതിൻറെ ചികിത്സയുടെ പാർശ്വഫലമായാണ് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം.
തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത്.