ചെന്നൈ: ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് തമിഴ്നാട് സംസ്ഥാന കമ്മറ്റി
പ്രസിഡന്റായി ശ്രി. രാമകൃഷ്ണൻ വി കെ യെ തമിഴ്നാട് പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു . നിലവിൽ ഇദ്ദേഹം എ ഐ എം സി തമിഴ്നാട് സംസ്ഥാന കമ്മറ്റി വർക്കിംഗ് പ്രസിഡന്റാണ് .
മുൻ പ്രസിഡന്റ് ശ്രി . കെ കരുണാകരൻ തിരികെ കേരളത്തിലേക്ക് പോകുന്നതിനാൽ വന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് . മുൻ പ്രസിഡന്റ് ശ്രി . കെ കരുണാകരന്റെ മികവുറ്റ നേതൃത്വം മലയാളി കോൺഗ്രസ്സിന്റെ വളർച്ചയ്ക്കക്ക് പ്രയോജനകരമായി എന്ന് യോഗം അഭിപ്രായപ്പെട്ടു . അദ്ദേഹത്തിന് യോഗം യാത്രയപ്പ് നൽകി .
വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിലെത്തുവാൻ തമിഴ്നാട്ടിലെ മലയാളി സമൂഹത്തിൽ ശക്തമായ പ്രവർത്തനം നടത്തുവാൻ യോഗം തീരുമാനിച്ചു .
യോഗത്തിൽ വർക്കിംഗ് പ്രസിഡന്റുമാരായ സി എ ഫെലിക്സ് , റെയ്മണ്ട് , വൈസ് പ്രെസിഡന്റുമാരായ ജേക്കബ് കൂട്ടുത്തറ, ജയകൃഷ്ണൻ ജോണി തോമസ്സ് , ഷീബ ജനറൽ സെക്രട്ടറിമാരായ രാജു ജോസഫ് ,
ശശി കാരായി , സന്തോഷ് , അഫ്‌സൽ , ഹാഷിം , ട്രാഷറർ സുദേവൻ ,സെക്രട്ടറി മാരായ സോണി ജോയ് , ലിനീഷ് , എ വി ആർ വർഗീസ് , മനോജ് കുമാർ കെ ടി കെ , എക്സിക്യൂട്ടീവ് അംഗങ്ങളായ സജി വർഗീസ് , കെ ജെ ചെറിയാൻ ,കെ വി വർഗീസ് , വിശ്വനാഥൻ, രാജേഷ്, എം എസ്സ് പ്രമോദ് എന്നിവർ സംസാരിച്ചു.