Read Time:1 Minute, 13 Second
ചെന്നൈ : തമിഴക വെട്രി കഴകം പാർട്ടിയുടെ പ്രഥമസമ്മേളനം വിജയ്‌യുടെ വിജയ്‌യുടെ ജന്മദിനത്തിൽ (ജൂൺ 22-ന്) നടക്കും.
മധുരയിൽ വൻ ആഘോഷത്തോടെ സമ്മേളനം സംഘടിപ്പിക്കാനാണ് നീക്കം. സമ്മേളനത്തിൽ പാർട്ടി പതാക പുറത്തിറക്കും.
നയങ്ങളും പ്രഖ്യാപിക്കും. സ്ത്രീകളെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിലുള്ള നയങ്ങളാണ് മുന്നോട്ടുവെക്കുകയെന്ന് തമിഴക വെട്രി കഴകം ഭാരവാഹികൾ അറിയിച്ചു.
രണ്ടുകോടി അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം.
അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനായുള്ള ആപ്പ് അടുത്തയാഴ്ച പുറത്തിറക്കും. പാർട്ടിയുടെ ജില്ലാഭാരവാഹികൾ, വനിതാഭാരവാഹികൾ തുടങ്ങിയവരെ വൈകാതെ നിയമിക്കും.
2026 നിയമസഭാ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും പാർട്ടിയെ തമിഴ്‌നാട്ടിലെ നിർണായക ശക്തിയാക്കാനാണ് വിജയ്‌യുടെ തീരുമാനം.