ചെന്നൈ സ്വദേശികളായ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു; തഞ്ചാവൂർ സ്വദേശിയെ കാണാതായി

ചെന്നൈ: അരിയല്ലൂരിനടുത്ത് തിരുമാനൂരിലെ കൊല്ലിടത്ത് ചെന്നൈ അമ്പത്തൂർ സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിക്കുകയും തഞ്ചാവൂർ സ്വദേശി ഒരാളെ കാണാതാവുകയും ചെയ്തു. ശനിയാഴ്ച ഒരു മതപരമായ പരിപാടിയിൽ പങ്കെടുക്കാൻ തഞ്ചാവൂർ ജില്ലയിലെ തിരുവയ്യാറിലെത്തിയതായിരുന്നു അമ്പത്തൂരിൽ നിന്നുള്ള സ്‌കൂൾ കുട്ടികളിൽ ഭൂരിഭാഗവും. ചടങ്ങിനുശേഷം ഞായറാഴ്ച 10 പേർ പുഴയിൽ കുളിക്കാനിറങ്ങി. ഇവരിൽ ബി.പച്ചയ്യപ്പൻ (17) ആണ് ചുഴിയിൽ കുടുങ്ങിയത്. ജീവനുവേണ്ടി മല്ലിടുന്നത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ അവനെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ, അവരും ചുഴിയിൽ കുടുങ്ങി. പുഴയിൽ കുളിക്കാനിറങ്ങിയ പ്രദേശവാസികൾ ഓടിയെത്തി ഏഴുപേരെ രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് അരിയല്ലൂരിൽ നിന്ന്…

Read More

അഴിമതി കേസില്‍ തമിഴ്‌നാട് മന്ത്രി ഐ പെരിയസാമിക്ക് തിരിച്ചടി; കുറ്റവിമുക്തനാക്കിയത് റദ്ദാക്കി; വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അഴിമതി കേസില്‍ തമിഴ്‌നാട് മന്ത്രി ഐ പെരിയസാമിക്ക് തിരിച്ചടി. പെരിയസാമിയെ കുറ്റവിമുക്തനാക്കിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മന്ത്രി വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മന്ത്രി പെരിയസാമിയെ കൂടാതെ മറ്റുരണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണ്. ദിനംപ്രതി വിചാരണ നടത്താനും മാര്‍ച്ച് 31 നകം വിചാരണ പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു. 2006 മുതല്‍ 2011 വരെയുള്ള ഡിഎംകെ ഭരണകാലത്ത് പെരിയസാമി ഭവനനിര്‍മാണ മന്ത്രിയായിരുന്നു. അന്തരിച്ച മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ അംഗരക്ഷകനായിരുന്ന ഗണേശന് 2008ല്‍…

Read More

ഗസൽ രാജാവ് പങ്കജ് ഉദാസ് അന്തരിച്ചു

മുംബൈ: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ‘ചിട്ടി ആയി ഹേ…’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗാതാസ്വാദകരിൽ ചിരിപ്രതിഷ്ഠ നേടി. ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. 1980ലാണ് പങ്കജിന്റെ ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. ‘ആഹത്’ എന്നായിരുന്നു പേര്. 1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് ഒരു പുതിയ…

Read More

ജയലളിതയുടെ ജന്മദിനത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി അണ്ണാഡിഎംകെ

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ 76–ാം ജന്മവാർഷിക ദിനത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് അണ്ണാഡിഎംകെ തുടക്കമിട്ടു. ‘ഞങ്ങൾ തമിഴ് അവകാശങ്ങൾ വീണ്ടെടുക്കും! ഞങ്ങൾ തമിഴ്നാടിനെ രക്ഷിക്കും!!’ എന്ന മുദ്രാവാക്യവും പ്രചാരണ ലോഗോയും ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പുറത്തിറക്കി. തിരഞ്ഞെടുപ്പിനു മുൻപ് സഖ്യം പ്രഖ്യാപിക്കും. ബിജെപിയുമായി ഡിഎംകെയ്ക്ക് രഹസ്യ ഉടമ്പടിയുണ്ട്. അന്ന് മോദിയെ ‘ഗോ ബാക്ക്’ എന്ന് പറഞ്ഞവർ ഇന്നു സ്വാഗതം ചെയ്യുന്നുവെന്നും എടപ്പാടി പറഞ്ഞു. നിർമിതബുദ്ധി സാങ്കേതികവിദ്യയിലൂടെ ജയലളിത സംസാരിക്കുന്ന തരത്തിൽ വിഡിയോയും പുറത്തുവിട്ടു. തലൈവി ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിക്കുന്നു. തിരഞ്ഞെടുപ്പിൽ…

Read More

കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്ന വിജയധരണി എം.എൽ.എ. സ്ഥാനം രാജിവെച്ചു

ചെന്നൈ : കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്ന എസ്. വിജയധരണി നിയമസഭാംഗത്വം രാജിവെച്ചു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം.എൽ.എ.യായ വിജയധരണിയുടെ രാജി സ്വീകരിച്ചതായി നിയമസഭാ സ്പീക്കർ എം. അപ്പാവു അറിയിച്ചു. ശനിയാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്റെയും തമിഴ്‌നാടിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലാണ് വിജയധരണി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. അതിനു പിന്നാലെ നിയമസഭാംഗത്വം രാജിവെക്കുകയാണെന്ന് കാണിച്ച് അവർ സ്പീക്കർക്ക് ഇമെയിൽ അയയ്ക്കുകയും ചെയ്തു. വിജയധരണിയെ എം.എൽ.എ. സ്ഥാനത്തുനിന്ന് അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സെൽവപെരുന്തുഗൈയും കത്തയച്ചിരുന്നു. കോൺഗ്രസ്…

Read More

വിമാനത്താവള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം; സമരക്കാരുടെ യോഗം ഇന്ന് 

ചെന്നൈ: പരന്തൂരിൽ പുതുതായി നിർമിക്കുന്ന വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. എതിർപ്പുള്ളവർ 30 ദിവസത്തിനകം സ്പെഷൽ ജില്ലാ റവന്യു ഓഫിസറെ അറിയിക്കണം. അതിനു ശേഷമുള്ള എതിർപ്പുകൾ പരിഗണിക്കില്ല. കാഞ്ചീപുരം ജില്ലയിലെ പരന്തൂർ, ഏകനാപുരം ഗ്രാമങ്ങളിൽ വിമാനത്താവളം നിർമിക്കാൻ 2022ലാണു തീരുമാനിച്ചത്. ഇതോടെ എതിർപ്പുമായി രംഗത്തെത്തിയ നാട്ടുകാർ 575 ദിവസമായി പ്രതിഷേധമറിയിച്ചു സമരത്തിലാണ്. പുതിയ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നു സമരക്കാർ യോഗം ചേരും.

Read More

നവവരനെ വെട്ടിക്കൊന്നു; തുടർക്കഥയായി ദുരഭിമാനക്കൊല; സംഭവത്തിൽ 5 പേർ അറസ്റ്റിൽ

ചെന്നൈ : നാലുമാസം മുൻപ് വിവാഹിതനായ യുവാവിനെ വധുവിന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു. ചെന്നൈ നഗരത്തിൽ പള്ളിക്കരണയിലാണ് ശനിയാഴ്ച രാത്രി ദുരഭിമാനക്കൊല നടന്നത്. മെക്കാനിക്കായി ജോലി നോക്കുന്ന പള്ളിക്കരണ അംബേദ്കർ സ്ട്രീറ്റിൽ പ്രവീണാ(26)ണ് കൊല്ലപ്പെട്ടത്. ഭാര്യ ശർമിയുടെ സഹോദരൻ ദിനേശും കൂട്ടാളികളായ സ്റ്റീഫൻ കുമാർ, വിഷ്ണു രാജ്, ജ്യോതി ലിംഗം, ശ്രീറാം എന്നിവരാണ് അറസ്റ്റിലായത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇതരജാതിയിൽപ്പെട്ടയാളോടൊപ്പം പോയതാണ് യുവതിയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പള്ളിക്കരണയിലെ ടാസ്മാക് ബാറിൽ നിന്നിറങ്ങിയ പ്രവീണിനെ പുറത്തുകാത്തുനിന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നാട്ടുകാർ…

Read More

മുൻമുഖ്യമന്ത്രി കരുണാനിധിയുടെ സ്മാരകം ഉദ്ഘാടനം ഇന്ന് നടക്കും

ചെന്നൈ : മുൻമുഖ്യമന്ത്രി കരുണാനിധിയുടെ നവീകരിച്ച സ്മാരകം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. മറീന കടൽക്കരയിൽ കരുണാനിധിയുടെ അന്തിമവിശ്രമ സ്ഥലത്താണ് 39 കോടി രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മ്യൂസിയമടക്കം ഇവിടെയുണ്ട്.

Read More

മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധം; ഡി.എം.കെ. നേതാവിനെ പുറത്താക്കി പാർട്ടി

ചെന്നൈ : മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ഡി.എം.കെ. ചെന്നൈ വെസ്റ്റ് ഡെപ്യൂട്ടി ഓർഗനസൈർ എ.ആർ. ജാഫർ സാദിഖിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. സിനിമാ നിർമാതാവുകൂടിയായ സാദിഖുമായി ബന്ധപ്പെടരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുമുണ്ട്. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തെ ഡൽഹി വിമാനത്താവളത്തിൽ ശനിയാഴ്ച കസ്റ്റംസ് അധികൃതർ പിടിച്ചിരുന്നു. സാദിഖും സഹോദരങ്ങളുമാണ് ഈ കള്ളക്കടത്തിന് നേതൃത്വം നൽകുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി നടപടി. പ്രതികളെ പിടികൂടാനായി കസ്റ്റംസ് അധികൃതർ അന്വേഷണം നടത്തി വരുകയാണ്.

Read More

ദ്വീപ് മേള: 42 ദിവസങ്ങളിലായി സന്ദർശിച്ചത് 4.79 ലക്ഷത്തോളം പേർ

ചെന്നൈ: ചെന്നൈ ദ്വീപസമൂഹ പ്രദർശനം 42 ദിവസത്തിനിടെ സന്ദർശിച്ചത് 4.79 ലക്ഷം പേർ. 48-ാമത് ഇന്ത്യാ ടൂറിസം ആൻഡ് ഇൻഡസ്ട്രി എക്‌സ്‌പോ കഴിഞ്ഞ ജനുവരി 14-ന് ചെന്നൈ ഐലൻഡിലാണ് ആരംഭിച്ചത്. 70 ദിവസം നീളുന്ന ടൂറിസം മേളയിൽ 51 ഹാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ ഹാളുകളിൽ തമിഴ്‌നാട് സർക്കാരിൻ്റെ വിവിധ പരിപാടികൾ പൊതുജനങ്ങൾക്ക് അറിയുന്നതിനായി പ്രദർശിപ്പിക്കും. കൂടാതെ, 32-ലധികം കായിക സൗകര്യങ്ങളും വിനോദ ഫീച്ചറുകൾ ഉൾപ്പെടെയുള്ള ആധുനിക വിനോദ സൗകര്യങ്ങളും ഉണ്ട്. സ്കൂൾ വിദ്യാർഥികളുടെ സംഗീത പരിപാടി, നാടൻ കലാപരിപാടികൾ എന്നിവയും നടക്കും.

Read More