രാംപൂർ: മുൻ എം.പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ യു.പി കോടതിയുടെ ഉത്തരവ്. മാർച്ച് ആറിന് മുമ്പ് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസിലാണ് ഉത്തരവ്. ഈ കേസുകളിൽ പ്രത്യേക എം.പി-എം.എൽ.എ കോടതി പലതവണ സമൻസ് അയച്ചെങ്കിലും ജയപ്രദ ഹാജരായിരുന്നില്ല. ഏഴ് തവണ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ജയപ്രദ അറസ്റ്റിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവരുടെ മൊബൈൽ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും കോടതിയിൽ സമർപ്പിച്ച മറുപടിയിൽ പൊലീസ് വ്യക്തമാക്കി.…
Read MoreDay: 28 February 2024
അണ്ണാ ഡി.എം.കെ.യുമായി സഖ്യമില്ലെങ്കിലും എം.ജി.ആറിനെയും ജയലളിതയെയും പ്രകീർത്തിച്ച് മോദി
ചെന്നൈ : അണ്ണാ ഡി.എം.കെ.യുമായി സഖ്യമില്ലെങ്കിലും പാർട്ടിനേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായിരുന്ന എം.ജി.ആറിനെയും ജയലളിതയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യവും വിദ്യാഭ്യാസവും ലഭ്യമാക്കിയത് എം.ജി.ആർ. ആയിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘പല്ലടത്തെ പരിപാടിയിലേക്ക് വരുമ്പോൾ ആദ്യം മനസ്സിലെത്തിയത് എം.ജി.ആറിനെക്കുറിച്ചായിരുന്നു. അതുകൊണ്ടാണ് എം.ജി.ആറിനെ തമിഴ് മക്കൾ ഇത്രയധികം ആരാധിക്കുന്നതും സ്നേഹിക്കുന്നതും. ഡി.എം.കെ. മുന്നണി അധികാരത്തിൽ വന്നതോടെ എം.ജി.ആർ. അപമാനിക്കപ്പെടുന്ന അവസ്ഥയാണുണ്ടായത്. എം.ജി.ആറും ജയലളിതയും ജനങ്ങളുടെ മനസ്സിലാണുള്ളത്. തമിഴ്‌നാട്ടിൽ ഏറ്റവുംമികച്ച ഭരണം കാഴ്ചവെച്ച അവസാന മുഖ്യമന്ത്രി ജയലളിതയായിരുന്നു’ -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read Moreമോദിക്കുവേണ്ടി പാടി ജർമ്മൻ ഗായിക കസാന്ദ്ര; മേശപ്പുറത്ത് താളമടിച്ച് പ്രധാനമന്ത്രി
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി ‘അച്യുതം കേശവം’ പാടാൻ ജർമൻ ഗായിക കസാന്ദ്ര മേ സ്പിറ്റ്മാനെത്തി. ഒരു തമിഴ് ഭക്തിഗാനവും അവർ ആലപിച്ചു. മേശപ്പുറത്ത് താളമടിച്ച് പ്രധാനമന്ത്രി പാട്ടുകളാസ്വദിച്ചു. ചൊവ്വാഴ്ച തിരുപ്പൂരിനടുത്ത് പല്ലടത്ത് റാലിയിൽ സംബന്ധിക്കാൻ പ്രധാനമന്ത്രിയെത്തിയപ്പോഴാണ് കസാന്ദ്രയെയും അമ്മയെയും കണ്ടത്. ഇന്ത്യൻ ഭാഷകളിൽ പാട്ടുപാടുന്ന കസാന്ദ്രയെപ്പറ്റി പ്രതിമാസ റേഡിയോ പ്രക്ഷേപണമായ ‘മൻ കി ബാത്തി’ൽ കഴിഞ്ഞവർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. കസാന്ദ്രയ്ക്ക് ഇന്ത്യൻ സംഗീതത്തോടും സംസ്കാരത്തോടുമുള്ള അഭിനിവേശത്തെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. അതിനുശേഷം അയോധ്യയിലെ രാമക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് അവർ പാടുകയുംചെയ്തു. തുടർന്നാണ് കാഴ്ചപരിമിതിയുള്ള 22-കാരിയായ ഗായിക…
Read Moreമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈ സെൻട്രലിന് സമീപം രണ്ടാമത്തെ സബ്‌വേ ഉദ്ഘാടനം ചെയ്തു
ചെന്നൈ സെൻട്രലിനുസമീപം മെട്രോ റെയിൽവേ നിർമിച്ച രണ്ടാമത്തെ സബ്‌വേ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സെക്രട്ടേറിയറ്റിൽ വെച്ച് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്നു ചെന്നൈ : ഈവനിങ് ബസാറിൽനിന്ന് രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലേക്കും മദ്രാസ് മെഡിക്കൽ കോളേജിലേക്കും പോകാവുന്ന രണ്ടാമത്തെ സബ്‌വേ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിനുസമീപം പൂനമല്ലി ഹൈറോഡിന് കുറുകെ 9.75 കോടി രൂപയ്ക്കാണ് മെട്രോ റെയിൽവേ അടിപ്പാത നിർമിച്ചത്. ദിവസവും നൂറുകണക്കിനാളുകളാണ് ഈവനിങ് ബസാറിന്റെ ഭാഗത്തുനിന്ന് രാജീവ് ഗാന്ധി ആശുപത്രിയിലേക്കും സമീപത്തെ ബസ്…
Read Moreചെന്നൈയിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടർമാർക്ക് ബോധവത്കരണ കാമ്പയിൻ നടത്തും
ചെന്നൈ: തിരഞ്ഞെടുപ്പ് പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി നഗരത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഒരു മാസത്തേക്ക് വോട്ടർമാരുടെ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) സത്യബ്രത സാഹു തിങ്കളാഴ്ച ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ജെ. രാധാകൃഷ്ണൻ്റെ സാന്നിധ്യത്തിൽ നഗരത്തിലെ മൂന്ന് പാർലമെൻ്റ് മണ്ഡലങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി റിപ്പൺ ബിൽഡിംഗിൽ മൂന്ന് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈ പോലുള്ള നഗരപ്രദേശങ്ങളിൽ വോട്ടിംഗ് ശതമാനം കുറവാണ്. നഗരത്തിലെ പാർലമെൻ്റ് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് സമയത്ത് നഗര അനാസ്ഥയുണ്ട്. വാഹനങ്ങളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വോട്ടർ…
Read Moreചെന്നൈയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; രണ്ട് ഡിഎംകെ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
ചെന്നൈ: പോലീസ് സബ് ഇൻസ്‌പെക്ടറെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് ഡിഎംകെ പാർട്ടിക്കാർക്കെതിരെ ന്യൂ വാഷർമെൻപേട്ട് പോലീസ് കേസെടുത്തു. അരുൺ, വി വി രമേഷ് എന്നിവർക്ക് എതിരെയാണ് പോലീസ് കേസ് എടുത്തത്. ഞായറാഴ്ച വൈകുന്നേരം, ഡിഎംകെ പോൾ ബൂത്ത് ഏജൻ്റുമാരുടെ ഒരു വലിയ സംഘം തൊണ്ടിയാർപേട്ടിലെ ഒരു കല്യാണമണ്ഡപത്തിൽ യോഗം ചേർന്നു. യോഗം കഴിഞ്ഞ് അംഗങ്ങൾ പുറത്തേക്ക് വരുന്നതിനിടെ മുത്തമിഴും അരുണും തമ്മിൽ തർക്കമുണ്ടായി. മൂന്നാമനായ രമേശ് അരുണിനെ പിന്തുണക്കുകയും ന്യൂ വാഷർമെൻപേട്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മഹേശ്വരിയുടെ മേൽ മുത്തമിഴിനെ തള്ളുകയും…
Read Moreചെക്ക് ബൗൺസ് കേസിൽ ചലച്ചിത്ര നിർമ്മാതാവ് ശിവശക്തിപാണ്ഡ്യൻ അറസ്റ്റിൽ
ചെന്നൈ: ചെക്ക് ബൗൺസ് കേസിൽ സിനിമാ നിർമാതാവ് ശിവശക്തിപാണ്ഡ്യനെ നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് ചെയ്തു. അജിത്ത് നായകനായ കാതൽ കോട്ടൈ എന്നുള്ള ചിത്രങ്ങൾ ശിവശക്തിപാണ്ഡ്യൻ നിർമ്മിച്ചട്ടുണ്ട്. 2010-ൽ അദ്ദേഹം ഒരു സിനിമ നിർമ്മിക്കുകയും ചിത്രത്തിൻ്റെ ടെലിവിഷൻ അവകാശത്തിനായി രാജ് ടെലിവിഷനുമായി കരാറിൽ ഏർപ്പെടുകയും അഡ്വാൻസായി ₹50 ലക്ഷം കൈപ്പറ്റുകയും ചെയ്തു. എന്നാൽ ശിവശക്തിപാണ്ഡ്യ ഒരിക്കലും അവർക്ക് അവകാശങ്ങൾ നൽകിയില്ല, അദ്ദേഹം അവർക്ക് നൽകിയ ചെക്കും ചെക്ക് ബൗൺസ് ആയി . ഇതോടെ സൈദാപേട്ട കോടതിയിൽ കേസ് നടന്നു. ഈ തുക പലിശ സഹിതം നൽകണമെന്ന്…
Read Moreചെന്നൈയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
ചെന്നൈ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടയെ ഉൾപ്പെടെ രണ്ടുപേരെ വ്യാസർപാടി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാസർപാടി മുല്ലൈ നഗറിലാണ് ഡി.ആകാഷ് കുമാർ (22) താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളും അതേ പ്രദേശത്ത് താമസിക്കുന്ന വെട്ടു എന്ന കാർത്തികും തമ്മിൽ മുൻ വൈരാഗ്യത്തെ തുടർന്ന് തർക്കമുണ്ട്. 2024 ഫെബ്രുവരി 26 തിങ്കളാഴ്ച, വ്യാസർപാടി മാഗസിൻപുരത്ത് ടാസ്മാക് കടയ്ക്ക് സമീപം ആകാശ് കുമാർ നിൽക്കുമ്പോൾ, അവിടെയെത്തിയ മൂന്ന് പേർ ഇയാളുമായി തർക്കിക്കുകയും തുടർന്ന് കത്തികൊണ്ട് ആക്രമിക്കുകയും ചെയ്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ ആകാശ്…
Read Moreപ്രധാനമന്ത്രി ഇന്ന് തമിഴ്‌നാട്ടിൽ 17,300 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്‌നാട് സന്ദര്‍ശനം തുടരുന്നു. തൂത്തുക്കുടിയിൽ 17,300 കോടി രൂപയുടെ വികസനപദ്ധതികൾ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. തിരുനെൽവേലിയിലെ പൊതുയോഗത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും. തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന പരാതിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് പ്രധാനമന്ത്രി മഹാരാഷ്ടയിലേക്ക് പോകും.
Read Moreരാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശാന്തൻ. കരൾ രോഗത്തിനുള്ള ചികിത്സയിലാണ് ശാന്തനുണ്ടായിരുന്നതെന്നാണ് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ വിശദമാക്കിയത്. ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്‌സിറ്റ് പെർമിറ്റ് കേന്ദ്രം നൽകിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് വിട്ടയച്ച ഏഴ് പ്രതികളിൽ ഒരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിര രാജ. ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ…
Read More