മോദിക്കുവേണ്ടി പാടി ജർമ്മൻ ഗായിക കസാന്ദ്ര; മേശപ്പുറത്ത് താളമടിച്ച് പ്രധാനമന്ത്രി

0 0
Read Time:1 Minute, 26 Second

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി ‘അച്യുതം കേശവം’ പാടാൻ ജർമൻ ഗായിക കസാന്ദ്ര മേ സ്പിറ്റ്മാനെത്തി.

ഒരു തമിഴ് ഭക്തിഗാനവും അവർ ആലപിച്ചു. മേശപ്പുറത്ത് താളമടിച്ച് പ്രധാനമന്ത്രി പാട്ടുകളാസ്വദിച്ചു.

ചൊവ്വാഴ്ച തിരുപ്പൂരിനടുത്ത് പല്ലടത്ത് റാലിയിൽ സംബന്ധിക്കാൻ പ്രധാനമന്ത്രിയെത്തിയപ്പോഴാണ് കസാന്ദ്രയെയും അമ്മയെയും കണ്ടത്.

ഇന്ത്യൻ ഭാഷകളിൽ പാട്ടുപാടുന്ന കസാന്ദ്രയെപ്പറ്റി പ്രതിമാസ റേഡിയോ പ്രക്ഷേപണമായ ‘മൻ കി ബാത്തി’ൽ കഴിഞ്ഞവർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.

കസാന്ദ്രയ്ക്ക് ഇന്ത്യൻ സംഗീതത്തോടും സംസ്കാരത്തോടുമുള്ള അഭിനിവേശത്തെ അദ്ദേഹം അഭിനന്ദിച്ചിരുന്നു.

അതിനുശേഷം അയോധ്യയിലെ രാമക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് അവർ പാടുകയുംചെയ്തു. തുടർന്നാണ് കാഴ്ചപരിമിതിയുള്ള 22-കാരിയായ ഗായിക ആദ്യമായി ഇന്ത്യയിലെത്തിയതും മോദിയെ സന്ദർശിച്ചതും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts