Read Time:40 Second
ചെന്നൈ : ഡി.എം.കെ. നേതാവ് ഷിംല മുത്തുച്ചോഴൻ അണ്ണാ ഡി.എം.കെ. യിൽ ചേർന്നു.
അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി പളനിസ്വാമിയെ സന്ദർശിച്ച ഷിംല അദ്ദേഹത്തിൽനിന്ന് അംഗത്വം സ്വീകരിച്ചു.
ഡി.എം.കെ. പഴയകാലനേതാവും മുൻമന്ത്രിയുമായ എസ്.പി. സർഗുണപാണ്ഡ്യന്റെ മരുമകളായ ഷിംല 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്ക് എതിരെ ഡി.എം.കെ. സ്ഥാനാർഥിയായി ആർ.കെ. നഗറിൽ മത്സരിച്ചിരുന്നു.