കമല്‍ ഹാസന്‍ ഡിഎംകെ സഖ്യത്തില്‍; ലോക്സഭയില്‍ മത്സരിക്കില്ല; മറ്റൊരു ഓഫര്‍ മുന്നോട്ടുവെച്ച് സ്റ്റാലിന്‍

0 0
Read Time:2 Minute, 55 Second

തമിഴ്നാട്ടിൽ ഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ്റെ മക്കൾ നീതി മയ്യം. ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കമല്‍ഹാസനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച തീരുമാനമായത്.

ഡിഎംകെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചര്‍ച്ച. കമല്‍ഹാസന്റെ പാര്‍ട്ടി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഡിഎംകെയുമായി സഖ്യം രൂപീകരിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർഥികൾക്കായി കമൽഹാസൻ ഉൾപ്പെടെയുള്ള എംഎൻഎം നേതാക്കൾ പ്രചാരണത്തിന് ഇറങ്ങും.. 2025ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എംഎൻഎം ഒരു സീറ്റ് നേടിയെന്നും റിപ്പോർട്ടുകളുണ്ട്.

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽഹാസൻ്റെ പാർട്ടിക്ക് സീറ്റ് നൽകിയേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലായിരുന്നു ഇത്.

കമൽഹാസനും ഭരണകക്ഷി അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും തമ്മിലുള്ള കരാർ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വച്ചാണ് നടന്നത്.

എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി മത്സരിക്കില്ലെന്നാണ് വിവരം. ഡിഎംകെയുമായി നടത്തിയ ചർച്ചയിൽ എംഎന്‍എമ്മിന് രാജ്യസഭാ സീറ്റ് നല്കാൻ തീരുമാനമായി. 2025ൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റാണ് എംഎൻഎമ്മിന് നൽകുക.

മക്കള്‍ നീതി മയ്യം – ഡിഎംകെ സഖ്യ സ്ഥാനാര്‍ഥിയായി കമല്‍ഹാസന്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ കോയമ്പത്തൂര്‍ മണ്ഡലം വിട്ടുനല്‍കാന്‍ അവര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട്ടില്‍ ഇടത് പാര്‍ട്ടികളുമായുള്ള ഡിഎംകെ സഖ്യത്തിന്‍റെ സീറ്റ് വിഭജനം പൂര്‍ത്തിയായിരുന്നു. സിപിഎമ്മിനും സിപിഐക്കും 2 വീതം സീറ്റുകളാണ് ലഭിക്കുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts