പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ്

0 0
Read Time:1 Minute, 41 Second

ചെന്നൈ:  രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.

സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യത്തെ രാഷ്ട്രീയ പ്രസ്താവന കൂടിയാണിത്.

രാജ്യത്തെ എല്ലാ പൗരന്മാരും സാമൂഹിക സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം 2019 (സിഎഎ) പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. വിജയ് പറഞ്ഞു.

തമിഴ്‌നാട്ടിൽ നിയമം നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു.

ബിജെപിയുടെ ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടയാണിതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രതികരിച്ചു.

ജനങ്ങൾ ബിജെപിയെ ഉചിതമായ പാഠം പഠിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

ലോക്സഭ തെര‍ഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേന്ദ്രസർക്കാർ നടത്തിയ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts