ചെന്നൈ : തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്നുപറയാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അധികാരമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. പൗരത്വം നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ അവകാശമുള്ളൂ. മറ്റാർക്കും ഈ നിയമം തടയാൻ കഴിയില്ല.- അണ്ണാമലൈ ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണം. പൗരത്വ നിയമ ഭേദഗതിയിൽ എന്താണ് തെറ്റെന്ന് സ്റ്റാലിൻ വിശദീകരിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
Read MoreDay: 13 March 2024
ഒന്നാം നിലയിലേക്ക് കുടിവെള്ള കാൻ കൊണ്ടുപോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
ചെന്നൈ : ചെന്നൈയിലെ വ്യാസർപാടിയിൽ വീടിന്റെ താഴത്തെ നിലയിൽനിന്ന് ഒന്നാം നിലയിലേക്ക് കുടിവെള്ള കാൻ കൊണ്ടു പോകുന്നതിനിടെ പതിനാറുകാരൻ കുഴഞ്ഞുവീണു മരിച്ചു. സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി വിജയ് ദിലീപൻ ആണ് മരിച്ചത്. ദിലീപും അച്ഛൻ പാർഥിപനും കടയിൽനിന്ന് കുടിവെള്ള കാൻ വാങ്ങിയെത്തിയതായിരുന്നു. ദിലീപൻ ഒരു കാൻ എടുത്ത് പടി കയറാൻ തുടങ്ങി. മുകളിലേക്കു വന്ന അച്ഛൻ, ദിലീപ് വീണുകിടക്കുന്നതുകണ്ട് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടി എങ്ങനെ കുഴഞ്ഞുവീണു എന്ന് കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടു കിട്ടിയാലേ മരണകാരണം വ്യക്തമാകൂ എന്ന്…
Read Moreഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ കെഎസ്ആർടിസി; പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിഎംഡിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ നീക്കവുമായി കെഎസ്ആർടിസി. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാനാണ് ആലോചന. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ട് വച്ചത്. വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സിഎംഡിയെ ചുമതലപ്പെടുത്തി. ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ടെസ്റ്റിൻ്റെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ് നേരത്തെ നേരത്തെ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. മെയ് 5 മുതൽ പരിഷ്കാരങ്ങൾ നിലവിൽ വരുമെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി മോട്ടോർ വാഹന…
Read Moreസിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യു എന്ന പേരിൽ വിലയിരുത്തൽ വേണ്ട- അമിക്കസ് ക്യൂറി
കൊച്ചി: റിവ്യു ബോംബിങ് തടയാൻ കർശന മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിയുമ്പോഴേക്കും റിവ്യു എന്ന പേരിൽ വിലയിരുത്തലുകൾ നടത്തുന്നത് വ്ലോഗർമാർ ഒഴിവാക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. പ്രതിഫലം ലക്ഷ്യമിട്ടാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ റിവ്യു നടത്തുന്നത്. പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെഗറ്റീവ് റിവ്യു ഉണ്ടാകുന്നു. എന്നാൽ നിലവിൽ ഇതിൽ കേസെടുക്കാൻ പരിമിതകളുണ്ട്. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയിൽ വരാത്തതാണ് കാരണം. പരാതി നൽകാൻ സൈബർ സെല്ലിൽ പ്രത്യേക പോർട്ടൽ…
Read Moreപിറ്റ് ബുള്‍, റോട്ട് വീലര്‍, ബുള്‍ ഡോഗ്; ഇരുപതിലധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും വിലക്കി കേന്ദ്രസര്‍ക്കാര്‍; പൂർണ പട്ടികയറിയാൻ വായിക്കാം
ഡല്‍ഹി: പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര് തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. നിരോധിച്ച ലിസ്റ്റിലുള്‍പ്പെട്ട നായകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കരുത് എന്ന് നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്കി. മനുഷ്യ ജീവന് ഇവ അപകടകാരികള്‍ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇരുപതിലധികം നായകളും അവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്. ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും ഇവയെ വളര്‍ത്തുന്നതിന്…
Read Moreവാഴത്തോട്ടത്തിൽ ഭീമൻ മുതല; ആശങ്കയിലായി നാട്ടുകാർ
ചെന്നൈ : മേട്ടുപ്പാളയത്തിനടുത്ത് ശിരുമുഖ മുക്കൈമേടിലെ വാഴത്തോട്ടത്തിൽ ഭീമൻ മുതലയെത്തി. തമിഴ് ശെൽവൻ എന്നയാളുടെ കൃഷിയിടത്തിലാണ് മുതലയെ കണ്ടത്. കാന്തയൂരിലെ വാഴത്തോട്ടത്തിലാണ് രാവിലെ മുതലയെ കണ്ടത്. തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ആദ്യം മുതലയെ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മുതല അടുത്തുള്ള ഭവാനിസാഗർ തടാകത്തിൽ നിന്ന് പുറത്തുവന്നതാണെന്നാണ് നിഗമനം. വേനലിൽ തടാകത്തിലെ വെള്ളം കുറഞ്ഞതിനാൽ പുറത്തു വന്നതാകാമെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. വനപാലകരെത്തി മുതലയെ പിടികൂടി.
Read Moreയൂട്യൂബിന് എട്ടിന്റെ പണി വരുന്നു; ഒരുങ്ങുന്നത് പുതിയ ടിവി ആപ്പ്! വിശദാംശങ്ങൾ
ഡൽഹി: വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എക്സ് തലവൻ എലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്. സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ് എക്സിന്റെ ടിവി ആപ്പ് ആദ്യം എത്തുന്നതെന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നത്. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്നൽ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Read Moreമൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് തടഞ്ഞത് 7486 ബാലവിവാഹം
ചെന്നൈ : സർക്കാർവകുപ്പുകളുടെ കൂട്ടായപ്രവർത്തനത്തിലൂടെ മൂന്നുവർഷത്തിനിടെ തമിഴ്നാട്ടിൽ തടഞ്ഞത് 7400-ലധികം ബാലവിവാഹം. 2021 ജനുവരിക്കും 2024 ജനുവരിക്കും ഇടയിൽ മൊത്തം 10,686 ശൈശവവിവാഹങ്ങളാണ് റിപ്പോർട്ടുചെയ്തത്. ഇതിൽ 7486 വിവാഹങ്ങൾ തടയാൻ അധികൃതർക്ക് കഴിഞ്ഞതായി സർക്കാർ അറിയിച്ചു. സാമൂഹികക്ഷേമവകുപ്പിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ റവന്യു, പോലീസ്, വിദ്യാഭ്യാസ വിഭാഗങ്ങളുടെ സമയോചിതമായ കൂട്ടായ പരിശ്രമത്തിലൂടെയാണ് ബാലവിവാഹം തടയാനായത്. ബാലവിവാഹങ്ങൾ നടത്തിക്കൊടുക്കരുതെന്ന് ക്ഷേത്രപൂജാരിമാർക്ക് പ്രത്യേക നിർദേശം നൽകുന്നുണ്ട്. വിവാഹമണ്ഡപങ്ങളുടെ ഉടമകൾക്കും സമാനമായ അറിയിപ്പുനൽകി. നിയമം ലംഘിച്ചാൽ ഗുരുതരപ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുനൽകി. സംസ്ഥാനത്തെ സ്കൂളുകളിൽ ഇതേക്കുറിച്ച് അവബോധമുണ്ടാക്കി. ചെറുപ്പത്തിലേ വിവാഹിതരായാലുണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച്…
Read Moreതമിഴ്നാട്ടിൽ താമര വിരിയുമോ? സംസ്ഥാനത്ത് നേരിട്ടിറങ്ങി മോദി പ്രചാരണം നടത്തും
ചെന്നൈ : ലോക്സഭാതിരഞ്ഞെടുപ്പിലൂടെ തമിഴ്നാട്ടിൽ ബി.ജെ.പി.യുടെ കരുത്തുതെളിയിക്കാൻ തുടർച്ചയായ സന്ദർശനങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 15-ന് സേലത്ത് അദ്ദേഹം വീണ്ടും പ്രചാരണത്തിനായെത്തും. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നാംതവണയാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. ഈ വരവിൽ സേലത്തെയും കന്യാകുമാരിയിലെയും കോയമ്പത്തൂരിലെയും പൊതുയോഗം അദ്ദേഹം പ്രചാരണപരിപാടിയാക്കും. കോയമ്പത്തൂർ, ഈറോഡ്, സേലം, നാമക്കൽ, കരൂർ മണ്ഡലങ്ങളിലെ വോട്ടർമാരെ അഭിസംബോധനചെയ്യുന്നതിലൂടെ കൊങ്കുനാടുമേഖലയിലെ വോട്ടർമാരെ ആകർഷിക്കാനാണ് തീരുമാനം. ഒരു ലക്ഷത്തിലധികം പ്രവർത്തകരെ യോഗത്തിൽ അണിനിരത്താനുള്ള ശ്രമമാണ് നടക്കുന്നത്. 16-ന് കന്യാകുമാരിയിൽ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതും വ്യക്തമായ ലക്ഷ്യത്തോടെയാണ്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം,…
Read Moreനടൻ രജനീകാന്തിന്റെ ആരാധകസംഘടനയിൽ ചോർച്ച; ഏതാനും നേതാക്കൾ ബി.ജെ.പി.യിലേക്ക് ചേക്കേറി
ചെന്നൈ: നടൻ രജനീകാന്തിന്റെ ആരാധകസംഘടനയിലെ ഏതാനും നേതാക്കൾ ബി.ജെ.പി.യിൽചേർന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും പാർട്ടി മുതിർന്നനേതാവ് എച്ച്. രാജയും രജനി ആരാധകസംഘടനയുടെ നേതാക്കളെ സ്വീകരിച്ചു. രജനി ഫാൻസ് അസോസിയേഷൻ തിരുപ്പത്തൂർ ജില്ലാസെക്രട്ടറി എൻ. രാമേശ്വരൻ, അംഗങ്ങളായ രവികുമാർ, രാമസ്വാമി, കവികുമാർ തുടങ്ങിയവർ ബി.ജെ.പി.യിൽ ചേർന്നവരിൽ ഉൾപ്പെടും. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രത്യേകമായി സഖ്യം രൂപവത്കരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. മുൻ കേന്ദ്രമന്ത്രി ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസ് ഇതിനകം സഖ്യത്തിൽ ചേർന്നിട്ടുണ്ട്.
Read More