Read Time:1 Minute, 7 Second
ചെന്നൈ: തമിഴ്‍നാട്ടില്‍ നടൻ ശരത് കുമാറിന്‍റെ പാര്‍ട്ടി ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ചു.
ശരത് കുമാറിന്‍റെ ‘സമത്വ മക്കള്‍ കക്ഷി’ ബിജെപിയോടൊപ്പമാണെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു.
ഔദ്യോഗികമായ ലയനമാണ് ഇന്ന് നടന്നിരിക്കുന്നത്. ‘സമത്വ മക്കള്‍ കക്ഷി’ തീരുമാനം രാജ്യതാല്‍പര്യം കണക്കിലെടുത്താണെന്നും ലയന ശേഷം ശരത് കുമാര്‍ പറഞ്ഞു.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
തൃശൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശരത് കുമാര്‍ അറിയിച്ചിരുന്നു.