Read Time:1 Minute, 14 Second
പൂനെ: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍.
പനിയെയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് പ്രതിഭാ പാട്ടിലിനെ ബുധനാഴ്ച രാത്രി പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിഭാ പാട്ടിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ പാട്ടില്‍.
ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായ ഇവര്‍ 2007 മുതല്‍ 2012വരെ സേവനം അനുഷ്്ഠിച്ചു.
അതേസമയം മുന്‍രാഷ്ട്രപതി ചികിത്സയിലാണെന്നും ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
1991 മുതല്‍ 1996 വരെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള ലോക്സഭാ എംപിയായും പിന്നീട് 2004 മുതല്‍ 2007 വരെ രാജസ്ഥാന്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.