0
0
Read Time:48 Second
ചെന്നൈ : സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു.
‘ഇളയരാജ’യെന്ന് പേരിട്ട ചിത്രത്തിന്റെ സംവിധാനം അരുൺ മാതേശ്വരനാണ്. ഇളയരാജയായി ധനുഷ് വേഷമിടും.
തമിഴ് കൂടാതെ മലയാളം, തെലുഗു, കന്നട, ഹിന്ദി ഭാഷകളിലും ‘ഇളയരാജ’ റിലീസ് ചെയ്യും.
ചെന്നൈയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പുറത്തിറക്കി.
ഇളയരാജ, സഹോദരൻ ഗംഗൈഅമരൻ, സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ തുടങ്ങിയവർ പങ്കെടുത്തു.