‘കാക്കയുടെ നിറം; മോഹിനിയാട്ടത്തിന് കൊള്ളില്ല’; പെറ്റ തള്ള സഹിക്കില്ല; ആർഎൽവി രാമകൃഷ്ണനെതിരെ ജാതി, വംശീയ അധിക്ഷേപവുമായി നൃത്താധ്യാപിക

0 0
Read Time:2 Minute, 36 Second

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ.

ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്.

പേരെടുത്തു പറയുന്നില്ലെങ്കിലും തന്നെയാണ് ടീച്ചർ അധിക്ഷേപിക്കുന്നതെന്നു വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണൻ രം​ഗത്തെത്തി.

അധ്യാപികക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷന്മാരില്‍ പ്രധാനിയാണ് ആര്‍എല്‍വി രാമകൃഷ്ണന്‍.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ നിന്നാണ് രാമകൃഷ്ണന്‍ മോഹിനിയാട്ടം അഭ്യസിച്ചത്. കലാമണ്ഡലത്തില്‍ നിന്ന് മോഹിനിയാട്ടത്തില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

‘മോഹിനി ആയിരിക്കണം മോ​ഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറം.

ഒരു പുരുഷൻ കാലും അകത്തി വച്ച് മോഹിനിയാട്ടം കളിക്കുക എന്നാൽ ഇതുപോലെ ഒരു അരോചകം ഇല്ല.

മോ​ഹിനിയാട്ടം ആൺപിള്ളേർക്ക് പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആൺപിള്ളേരിൽ സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം. ഇവനെ കണ്ടു കഴിഞ്ഞാൽ ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല’- അധ്യാപിക അധിക്ഷേപിച്ചു.

പരാമര്‍ശം വിവാദമായതോടെ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.

സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം, താൻ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണത്തില്‍ വസ്തുതയില്ലെന്നും കലാമണ്ഡലം സത്യഭാമ പ്രതികരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts