പാചകവാതകം 500 രൂപ പെട്രോൾ 75 രൂപ; ഡി.എം.കെ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഇങ്ങനെ; വായിക്കാം

0 0
Read Time:1 Minute, 33 Second

ചെന്നൈ : പാചകവാതകം സിലിൻഡറിന് 500 രൂപയായും പെട്രോൾ ലിറ്ററിന് 75 രൂപയായും ഡീസലിന് 65 രൂപയായും വില നിശ്ചയിക്കുമെന്ന വാഗ്ദാനവുമായി ഡി.എം.കെ.യുടെ പ്രകടനപത്രിക.

പ്രധാന വാഗ്ദാനങ്ങൾ നോക്കാം 

  1. അഞ്ചുവർഷത്തിൽ ഒരിക്കൽ ജാതി സെൻസസ്.
  2. പൗരത്വ നിയമഭേദഗതി റദ്ദാക്കും.
  3. രാജ്യത്ത് എല്ലാ വീട്ടമ്മമാർക്കും മാസം 1000 രൂപ.
  4. ആസൂത്രണ കമ്മിഷൻ പുനഃസ്ഥാപിക്കും.
  5. ശ്രീലങ്കൻ അഭയാർഥികൾക്ക് പൗരത്വം.
  6. വിരമിച്ച ശേഷം രണ്ടുവർഷം ജഡ്ജിമാർ സ്വകാര്യ കമ്പനികളിൽ ജോലികൾ സ്വീകരിക്കുന്നതും രാഷ്ട്രീയപ്പാർട്ടിയിൽ ചേരുന്നതിനും വിലക്ക്.
  7. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കും.
  8. പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവി. ഒരു നാട് ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഉപേക്ഷിക്കും.

ഗവർണർമാരുടെ അധികാരം കുറയ്ക്കാൻ നിയമഭേദഗതി വരുത്തും.

മുഖ്യമന്ത്രിമാരുമായി ആലോചിച്ച ശേഷം ഓരോ സംസ്ഥാനങ്ങളിലും ഗവർണർമാരെ നിയമിക്കുന്ന രീതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts