നടി അദിതി റാവു ഹൈദരിയും തമിഴ് താരം സിദ്ധാര്ത്ഥും പ്രണയത്തിലാണെന്ന ഗോസിപ്പുകള് വരാന് തുടങ്ങിയിട്ട് നാളുകള് കുറച്ചായി.
ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കുന്നതും ഔട്ടിങിന് പോകുന്നതുമൊക്കെയായ ഫോട്ടോകളും വീഡിയോകളും എല്ലാം നേരത്തെ പുറത്ത് വന്നിരുന്നു.
എന്നാല് ഇതുവരെ വാര്ത്തകളോട് സിദ്ധാര്ത്ഥോ അദിതിയോ പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന രീതിയിൽ ആയിരുന്നു വാർത്തകൾ പുറത്തു വന്നത്.
ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അദിതി.
സിദ്ധാർത്ഥിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് “അവൻ യെസ് പറഞ്ഞു, എൻഗേജ്ഡ് ആയി” എന്നാണ് അദിതി കുറിച്ചിരിക്കുന്നത്.
ഇരുവരും വിവാഹിതരായി എന്നുള്ള റിപ്പോർട്ടുകളാണ് തെലുങ്ക്, തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നത്.
എന്നാൽ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല എന്നും നിശ്ചയം ആണ് നടന്നത് എന്നും ആണ് അദിതി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അദിതി റാവു ഹൈദരിയും സിദ്ധാർഥും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. ഇരുവരുടെയും രണ്ടാം വിവാഹം ആണ്.