ചെന്നൈ : 135 പേർ നാമനിർദേശപത്രിക പിൻവലിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 950 സ്ഥാനാർഥികൾ മത്സരിക്കും. 2019-ലെ തിരഞ്ഞെടുപ്പിൽ 845 പേരാണ് കളത്തിലുണ്ടായിരുന്നത്. ഇത്തവണ 105 പേർ അധികം. അന്തിമസ്ഥാനാർഥിപ്പട്ടികപ്രകാരം മത്സരരംഗത്തുള്ളവരിൽ 874 പേർ പുരുഷന്മാരും 76 പേർ വനിതകളുമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹു അറിയിച്ചു. കരൂർ മണ്ഡലത്തിലാണ് കൂടുതൽ സ്ഥാനാർഥികൾ 54 പേർ. ഒമ്പതുപേർ മത്സരിക്കുന്ന നാഗപട്ടണത്താണ് ഏറ്റവുംകുറവ് സ്ഥാനാർഥികൾ. ഏറ്റവുമധികംപേർ പത്രിക പിൻവലിച്ചത് ഈറോഡിലാണ് -16 എണ്ണം. വടക്കൻ ചെന്നൈയിൽ പിൻവലിച്ചത് 14 പത്രികകളാണ്. തിരുവള്ളൂർ, കള്ളക്കുറിച്ചി, നീലഗിരി,…
Read MoreDay: 1 April 2024
ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് തമിഴ്നാട്ടിൽ മഴയ്ക്ക് സാധ്യത
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇന്നും നാളെയും തെക്കൻ തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. അതേസമയം വടക്കൻ തമിഴ്നാട്ടിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. 3ന് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. അതേസമയം ഉൾപ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും. 4, 5, 6 തീയതികളിൽ തമിഴ്‌നാട്ടിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും…
Read Moreസംസ്ഥാനത്തെ 5495 സ്ത്രീകൾക്ക് അർബുദം; പരിശോധനയ്ക്കു വിധേയരായത് 1.58 ലക്ഷം സ്ത്രീകൾ
ചെന്നൈ : സംസ്ഥാന പൊതുജനാരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പരിശോധനാക്യാമ്പുകളിലൂടെ 5495 സ്ത്രീകൾക്ക് അർബുദ ലക്ഷണങ്ങൾ സ്ഥിരീകരിച്ചു. 30 വയസ്സിനുമുകളിലുള്ള 1.58 ലക്ഷം സ്ത്രീകളെ പരിശോധനയ്ക്കു വിധേയരാക്കി. സ്തനാർബുദ പരിശോധന നടത്തിയ 89,947 സ്ത്രീകളിൽ 1,889 പേർക്ക് അർബുദം കണ്ടെത്തി.
Read Moreരാഹുലും പ്രിയങ്കയും സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തും
ചെന്നൈ : കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിനുവേണ്ടി പ്രചാരണത്തിനെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സെൽവപെരുന്തഗൈ അറിയിച്ചു. ഏപ്രിൽ പത്തിനുള്ളിൽ ഇവർ തമിഴ്‌നാട് സന്ദർശിക്കും. ഒരേദിവസം മൂന്നു സ്ഥലങ്ങളിൽ പ്രചാരണയോഗങ്ങളിൽ പ്രസംഗിക്കുന്നതിനാണ് രാഹുൽഗാന്ധി ക്രമീകരണം നടത്തുക. രാഹുലിന് എത്താൻകഴിയാത്തിടത്ത് പ്രിയങ്കയും ഖാർഗെയും പോകും. മൂന്നു നേതാക്കൾക്കുമായുള്ള തമിഴ്നാട്ടിലെ യാത്രാപദ്ധതികൾ തയ്യാറാക്കി ഹൈക്കമാൻഡിന് അയച്ചിട്ടുണ്ടെന്ന്പാർട്ടി നേതാക്കൾ പറഞ്ഞു.
Read Moreപാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
ഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Read Moreലോറിക്കു പിന്നിൽ ട്രാവലർ ഇടിച്ച് മലയാളി യുവതിക്ക് പരിക്ക്
തിരുപ്പൂർ : ഊത്തുക്കുഴിക്കുസമീപം ട്രാവലർലോറിയുടെ പുറകിലിടിച്ച് മലയാളിയുവതിക്ക് പരിക്കേറ്റു. ട്രാവലറിലെ യാത്രക്കാരി, തൃശ്ശൂർ ആറാട്ടുപുഴസ്വദേശി എസ്. ഷെർലിക്കാണ് (44) നെറ്റിക്ക് പരിക്കേറ്റത്. വാൻ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
Read Moreസംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; അണ്ണാമലൈ അടക്കം 700 ആളുകളുടെ പേരിൽ കേസ്
ചെന്നൈ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ അടക്കം 700 ആളുകളുടെപേരിൽ പോലീസ് കേസെടുത്തു. തിരുച്ചിറപ്പള്ളിയിൽ കഴിഞ്ഞ ദിവസം രാത്രി 10-ന് ശേഷം പ്രചാരണം നടത്തിയതിനാണ് കേസ്. സഖ്യകക്ഷിയായ അമ്മ മക്കൾ മുന്നേറ്റ കഴകം(എ.എം.എം.കെ.) സ്ഥാനാർഥി പി.സെന്തിൽനാഥന് വേണ്ടിയായിരുന്നു പ്രചാരണം. സെന്തിൽനാഥൻ, ചാരുബാല തൊണ്ടൈമാൻ തുടങ്ങിയ എ.എം.എം.കെ. നേതാക്കൾക്കും എതിരേയും കേസെടുത്തിട്ടുണ്ട്. ബി.ജെ.പി., എ.എം.എം.കെ. പ്രവർത്തകരാണ് കേസ് നേരിടുന്ന മറ്റുള്ളവർ.
Read Moreഒടുവിൽ തീരുമാനമായി ; ചക്ക ചിഹ്നം ഒ. പനീർശെൽവത്തിന്
ചെന്നൈ : രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ അണ്ണാ ഡി.എം.കെ. നേതാവ് ഒ. പനീർശെൽവത്തിന് ചക്ക ചിഹ്നം അനുവദിച്ചു. ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒ. പനീർശെൽവം തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചത്. തുടർന്നാണ് ചക്ക ചിഹ്നം അനുവദിച്ചത്
Read Moreടാസ്മാക് മദ്യശാലകളിൽ സ്ഥിരമായി വിൽക്കുന്നതിനെക്കാൾ 30 ശതമാനം വർധന; നിരീക്ഷണം ശക്തമാക്കി ഫ്ലൈയിങ് സ്ക്വാഡ്
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ ലക്ഷ്യമിട്ട് ടാസ്മാക് മദ്യ വിൽപ്പനശാലകളിൽ ഫ്ലൈയിങ് സ്ക്വാഡിന്റെ നിരീക്ഷണം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരാൾക്ക് മൂന്ന് ക്വാർട്ടർ കുപ്പികളിൽ കൂടുതൽ നൽകരുതെന്നാണ് നിർദേശം. ഇത് നിരീക്ഷിക്കാൻ സ്ക്വാഡിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തു നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും മദ്യപാനം മൂലമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇതേത്തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. ടാസ്മാക് കടകളിൽനിന്ന് എത്ര കുപ്പി മദ്യമാണ് ആളുകൾ വാങ്ങുന്നതെന്നും അതിൽ കൂടുതൽ വാങ്ങുന്നുണ്ടോ എന്നും അന്വേഷിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം…
Read Moreതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരതിയുഴിഞ്ഞവർക്ക് പണം നൽകി: പനീർശെൽവത്തിന്റെ പേരിൽ കേസ്
ചെന്നൈ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരതിയുഴിഞ്ഞു സ്വീകരിച്ച ബി.ജെ.പി. വനിതാപ്രവർത്തകർക്ക് പണം നൽകിയതിന് തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ പേരിൽ കേസ്. രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായ ഒ.പി.എസ്., മണ്ഡലത്തിലെ അരന്താങ്കിയിലെത്തിയപ്പോൾ ബി.ജെ.പി. സ്വീകരണം നൽകിയിരുന്നു. അപ്പോൾ വനിതാപ്രവർത്തകർ ആരതി ഉഴിയുകയും ഒ.പി.എസ്. 500 രൂപവീതം നൽകുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന ഒ.പി.എസിന് ബി.ജെ.പി.യുടെ പിന്തുണയുണ്ട്. നിലവിൽ ബോഡിനായ്ക്കനൂരിൽനിന്നുള്ള എം.എൽ.എ.യാണ്.
Read More