ചെന്നൈ : എസ് ശങ്കർ സംവിധാനം ചെയ്യുന്ന കമൽഹാസൻ്റെ ഇന്ത്യൻ 2 ജൂണിൽ റിലീസ് ചെയ്യും. 1996 ലെ ബ്ലോക്ക്ബസ്റ്റർ ‘ഇന്ത്യൻ’ എന്ന ചിത്രത്തിൻ്റെ തുടർച്ചയായ ‘ഇന്ത്യൻ 2’ എസ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്, ചിത്രത്തിൻ്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയൻ്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ആമുഖ വീഡിയോ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അഴിമതിക്കെതിരെ ജാഗ്രത പുലർത്തുന്ന സ്വാതന്ത്ര്യ സമര സേനാനിയായ സേനാപതി എന്ന കഥാപാത്രത്തെ കമൽ വീണ്ടും അവതരിപ്പിക്കുന്നതായി വിഡിയോയിൽ കാണിച്ചു. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്,…
Read MoreDay: 7 April 2024
രാഹുൽഗാന്ധിക്കും ചിദംബരത്തിനുമാണ് രാജ്യത്ത് ജോലിയില്ലാത്തത്; അണ്ണാമലൈ
ചെന്നൈ : രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചെന്ന കോൺഗ്രസിന്റെ ആരോപണത്തെ പരിഹസിച്ച് ബി.ജെ.പി. തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. ഇന്ത്യയിൽ ജോലിയില്ലാത്തത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പി. ചിദംബരത്തിനുമാണെന്ന് പ്രചാരണത്തിനിടെ അണ്ണാമലൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പത്തുവർഷത്തിനിടെ തൊഴിലില്ലായ്മ രൂക്ഷമായി വർധിച്ചെന്ന് കഴിഞ്ഞദിവസം ചിദംബരം ആരോപിച്ചിരുന്നു. യുവാക്കൾക്ക് ജോലിയുണ്ടെന്നും മോദിസർക്കാരിനുകീഴിൽ രാജ്യം വളർച്ച കൈവരിക്കുകയാണെന്നും അണ്ണാമലൈ അവകാശപ്പെട്ടു. രാഹുൽഗാന്ധിക്കും ചിദംബരത്തിനും ഒരു ജോലിയുമില്ലാത്തതിനാൽ മറ്റുള്ളവർക്കും തൊഴിലില്ലെന്നാണ് ഇവർ കരുതുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
Read More17 വർഷത്തിനുശേഷം സ്റ്റാലിനെതിരായ മേൽപ്പാലം അഴിമതിക്കേസ് വീണ്ടും അന്വേഷിക്കാൻ ഹർജി
ചെന്നൈ: 2001-ലെ മേൽപ്പാലം അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി എം. കരുണാനിധി, അന്നത്തെ ചെന്നൈ മേയർ എം.കെ. സ്റ്റാലിൻ, കെ. പൊൻമുടി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സ്പീക്കറുടെ 2006-ലെ ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി. കോയമ്പത്തൂരിലെ മാണിക്കം അത്തപ്പ ഗൗണ്ടർ എന്നയാളാണ് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. ഇതിൽ വാദംകേട്ട ചീഫ് ജസ്റ്റിസ് ഗംഗാപൂർവാല, ജസ്റ്റിസ് സത്യനാരായണ പ്രസാദ് എന്നിവരുടെ ബെഞ്ച് 17 വർഷത്തിനുശേഷം ഹർജിയുമായി എത്തിയതിനുപിന്നിലെ യുക്തിയെ ചോദ്യംചെയ്തു. എന്നാൽ ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. വെങ്കിടേഷ് കാലപ്പഴക്കം…
Read Moreതലക്ക് പിടിച്ച് പ്രചാരണ ചൂട്; കളം നിറഞ്ഞ് വോട്ടുതേടി നേതാക്കൾ
ചെന്നൈ : വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി അടക്കമുള്ളവർ കളം നിറഞ്ഞുനിൽക്കുകയാണ്. അടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ കൂടി എത്തുന്നതോടെ ആവേശം വാനോളം ഉയരുമെന്നാണ് പ്രതീക്ഷ. പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം പ്രതീക്ഷിക്കുന്നതിനാൽ പ്രവർത്തകരിൽ പരമാവധി ആവേശം നിറയ്ക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. ഇന്ത്യ സഖ്യത്തിനായി സംസ്ഥാനത്ത് പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്നെയാണ്. സംസ്ഥാനപര്യടനം നടത്തുന്ന സ്റ്റാലിൻ പ്രഭാത സവാരിപോലും…
Read Moreഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം നടത്തി; സ്കാനിങ് സെന്റർ ഉടമകളായ ദമ്പതിമാർ അറസ്റ്റിൽ
ചെന്നൈ : ഗർഭസ്ഥശിശുക്കളുടെ ലിംഗനിർണയം നടത്തിവന്ന സ്കാനിങ് സെന്ററിന്റെ ഉടമകളായ ദമ്പതിമാർ അറസ്റ്റിൽ. ജോലാർപേട്ടയിൽ പ്രവർത്തിച്ചിരുന്ന സ്കാനിങ് സെന്ററിന്റെ ഉടമകളായ കെ. അയ്യപ്പൻ (30), ഭാര്യ ഗംഗ (25) എന്നിവരാണ് പിടിയിലായത്. ആറുമാസമായി പ്രവർത്തിക്കുന്ന സെന്ററിൽ ഗർഭസ്ഥശിശുക്കളുടെ ലിംഗനിർണയം നടത്തുന്നുവെന്ന പരാതി ഉയർന്നിരുന്നു. തുടർന്ന് പോലീസിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും അയ്യപ്പനെയും ഗംഗയെയും പിടികൂടുകയുമായിരുന്നു. സ്കാനിങ് ഉപകരണങ്ങളും പിടിച്ചെടുത്തു. സെന്ററിന് അനുമതിയില്ലായിരുന്നുവെന്നും കണ്ടെത്തി. ലിംഗനിർണയത്തിനൊപ്പം ദമ്പതിമാർ ഗർഭഛിദ്രം നടത്തുന്നതിനുള്ള മരുന്നുകൾ നൽകിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
Read Moreവോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് ഇല്ലേ? – ഈ 12 രേഖകളിൽ ഒന്ന് മതി
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആധാർ ഉൾപ്പെടെ 12 രേഖകളിൽ ഒന്ന് മതി, വോട്ടർ ഐഡി കാർഡ് ഇല്ലാത്തവർക്ക് ആധാറും റേഷൻ കാർഡും ഉൾപ്പെടെയുള്ള 12 രേഖകളിൽ ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് സ്ലിപ്പ് നൽകുന്നതിനുള്ള നടപടികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഊർജിതമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ഒരു വോട്ടറുടെയും ജനാധിപത്യ അവകാശം നിഷേധിക്കപ്പെടാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.…
Read Moreകേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കള്ളക്കണക്കുകൾ പറയുന്ന ബ്ലേഡ് പലിശക്കാരെപ്പോലെ; മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബ്ലേഡ് പലിശക്കാരെപ്പോലെ കള്ളക്കണക്കുകൾ പറയുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനം അടിയന്തരഘട്ടത്തിൽ കേന്ദ്രസഹായം ചോദിക്കുമ്പോൾ ഒരുബന്ധവുമില്ലാത്ത കണക്കുകളാണ് പറയുന്നത്. ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം നൽകുന്നതിനെ ഭിക്ഷയെന്നാണ് നിർമലാ സീതാരാമൻ വിശേഷിപ്പിക്കുന്നത്. തമിഴ്നാട് സർക്കാർ വിദേശത്തുനിന്ന് സ്വീകരിക്കുന്ന വായ്പയെ ധനമന്ത്രി കേന്ദ്രസഹായമായി ചിത്രീകരിക്കുന്നെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
Read More