വയനാട് : വിദേശത്തേക്കുള്ള മാംസത്തിന്റെ കയറ്റുമതി വർധിച്ചതോടെ നാട്ടിൽ ബീഫിന് ക്ഷാമമേറി. ഈസ്റ്ററിനും പെരുന്നാളിനും ഒഴിച്ചു കൂടാനാകാത്ത പോത്തിറച്ചി കിട്ടാതെയായി. ഹോട്ടലുകാർ, കേറ്ററിങ് സർവീസുകാർ, വിവാഹ പരിപാടികളിലൊന്നും തന്നെ പോത്തിറച്ചി ഇല്ല. ഡിമാൻഡ് കൂടിയതോടെ വിലയിലും കാര്യമായ വർദ്ധനയാണുള്ളത്. കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ചന്തകളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും പോത്ത്, എരുമ എന്നിവ ഇറക്കുമതി നടത്തുന്നത്. എന്നാൽ ഇപ്പോൾ മാംസ കയറ്റുമതിക്കാർ ചന്തകളിൽ നിന്നു കൂടുതൽ വില നൽകി ഉരുക്കളെ മൊത്തമായി വാങ്ങുന്നെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി. ദിവസവും ആയിരക്കണക്കിന് ഉരുക്കളാണു വൻകിടക്കാരുടെ അറവു…
Read MoreDay: 11 April 2024
അമിത് ഷാ നാളെ തമിഴ്നാട് സന്ദർശിക്കും;
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തമിഴ്നാട്ടിലെത്തും. ബിജെപിയുടെയും സഖ്യകക്ഷികളുടെയും സ്ഥാനാർത്ഥികളെ പിന്തുണച്ച് രണ്ട് ദിവസത്തേക്ക് തമിഴ്നാട്ടിൽ ശക്തമായ പ്രചാരണം നടത്താനാണ് പദ്ധതി. ഇതനുസരിച്ച് അമിത് ഷാ ഏപ്രിൽ 12ന് ഉച്ചകഴിഞ്ഞ് 3.05ന് മധുര വിമാനത്താവളത്തിലെത്തി ഹെലികോപ്റ്ററിൽ ശിവഗംഗയിലേക്ക് പോകും. റോഡ് ഷോകളിലൂടെയാണ് അദ്ദേഹം അവിടെ പ്രചാരണം നടത്തുന്നത്. വൈകിട്ട് 5.40ന് മധുരയിലെത്തുന്ന അമിത് ഷാ റോഡ് ഷോയിലൂടെ പ്രചാരണം നടത്തും. രാത്രി 7.30ന് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ സ്വാമിയെ ദർശിച്ച ശേഷം രാത്രി മധുരയിൽ തങ്ങും. ഏപ്രിൽ 13…
Read Moreപശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി പി എസ് രാഘവൻ ചെന്നൈയിൽ അന്തരിച്ചു
ചെന്നൈ: പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി പി എസ് രാഘവൻ ഇന്നലെ ചെന്നൈയിൽ അന്തരിച്ചു. അദ്ദേഹത്തിന് 97 വയസായിരുന്നു. 1952ൽ പശ്ചിമ ബംഗാൾ ഡിവിഷനിലെ ഐഎഎസ് ഉദ്യോഗസ്ഥനായ പി എസ് രാഘവൻ ജനിച്ചത് ചെന്നൈക്കടുത്തുള്ള പൂന്തമല്ലിയിലാണ്. പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. 1961-ൽ ദേശീയ ഐക്യ സമിതിയിൽ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി തുടങ്ങിയ രാജ്യത്തെ പ്രധാനമന്ത്രിമാരോടൊപ്പം പ്രവർത്തിച്ചു. ഡൽഹിയിൽ ഭക്ഷ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹമാണ് തമിഴ്‌നാടിന് അധിക അരി…
Read Moreരണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതിയുടെ പ്രവൃത്തി ദ്രുതഗതിയിൽ; വിജയകരമായി അഡയാർ നദി മുറിച്ചുകടന്ന് ‘കാവേരി
ചെന്നൈ: മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അഡയാർ നദിക്ക് താഴെ 56 അടി താഴ്ചയിൽ നടന്നുകൊണ്ടിരുന്ന ‘കാവേരി’ യന്ത്രത്തിൻ്റെ ടണലിങ് ജോലികൾ അഡയാർ നദി മുറിച്ചുകടന്ന് വിജയകരമായി പൂർത്തിയാക്കി. 63.246 കോടി രൂപ ചെലവിൽ 116.1 കി.മീ. വരുന്നതാണ് ചെന്നൈയിലെ രണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതി. മാധവരം മുതൽ സിരുച്ചേരി ചിപ്ഗഡ് വരെയുള്ള മൂന്നാമത്തെ റൂട്ട് (45.4 കി.മീ), ലൈറ്റ്ഹൗസ് മുതൽ പൂന്തമല്ലി ബൈപ്പാസ് (26.1 കി.മീ.), അഞ്ചാമത്തെ പാത മാധവരം മുതൽ ചോശിങ്ങനല്ലൂർ (44.6 കി.മീ.) വരെയും വരുന്ന 3…
Read Moreകറുത്ത നിറം; 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്
18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. ആന്ധപ്രദേശിലാണ് സംഭവം. കറുത്ത നിറത്തിന്റെ പേരിലാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നത്. പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു. പ്രതി, പ്രസാദത്തിലാണ് കുട്ടിക്ക് വിഷം ചേര്‍ത്ത് നല്‍കിയത്. മാര്‍ച്ച് 31നാണ് അക്ഷയ എന്ന 18 മാസം പ്രായമുള്ള കുട്ടിയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്. കുട്ടിയെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍, കരേംപുഡി സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കൊടുത്തത് മറച്ചുവച്ച മഹേഷ് കുഞ്ഞിന് അസുഖമുണ്ടായിരുന്നെന്ന്…
Read Moreരാത്രി 10-ന് ശേഷം പ്രചാരണം നടത്തിയ ബി.ജെ.പി. സ്ഥാനാർത്ഥിക്ക് എതിരെ കേസ്
ചെന്നൈ : രാത്രി 10-ന് ശേഷവും പ്രചാരണം നടത്തിയതിന് ബി.ജെ.പി. തിരുനെൽവേലി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച സമയം. എന്നാൽ ഞായറാഴ്ച രാത്രി 10-ന് ശേഷവും വള്ളിയൂരിന് സമിപം പ്രചരണം നടത്തിയതിന് പഴവൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രാത്രി പത്തിന് ശേഷവും പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പഴവൂർ പോലീസിൽ പരാതി നൽകിയിരുന്നു.
Read Moreമോശമായി പെരുമാറി; ചെന്നൈയിലെ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസറെ മാറ്റി
ചെന്നൈ : പരിശോധനയ്ക്കിടെ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഓഫീസർ സൂര്യ പ്രിയയെ (34) കളക്ടർ ക്രാന്തികുമാർ പാഠി ചുമതലയിൽനിന്നു നീക്കി. സിങ്കാനല്ലൂരിൽ പരിശോധനയ്ക്കിടെ ഒരു സ്ത്രീയിൽനിന്നു 50,010 രൂപ പിടിച്ചെടുത്തിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള പണമാണെന്ന് പറഞ്ഞെങ്കിലും ഓഫീസറായ സൂര്യപ്രിയ സമ്മതിച്ചില്ല. തുടർന്ന്, ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പണം കൈയിലുണ്ടായിരുന്ന സ്ത്രീ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇതിനിടെ, ഉയർന്ന ഉദ്വോഗസ്ഥർ ഇടപെട്ട് പണം തിരികെ നൽകിയിരുന്നു. കളക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ചുമതലയിൽനിന്നു മാറ്റിയത്.
Read Moreകുതിച്ച് ഉയർന്ന് സ്വര്‍ണവില 53,000ലേക്ക്;
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒന്‍പത് ദിവസത്തിനിടെ 2300 രൂപയാണ് വര്‍ധിച്ചത്.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ ഉടനീളമുള്ള 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളില്‍ ദൃശ്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ലയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വ്വെയിലന്‍സ് ടീം എന്നിവയുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്. 20 ലോക്സഭാ മണ്ഡലങ്ങളിലെ ആര്‍.ഒമാരുടെ കീഴില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍…
Read Moreഎംഎൽഎ മരണപെട്ടു; വിക്രവാണ്ടി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കും
ചെന്നൈ : വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ഡി.എം.കെ. എം.എൽ.എ. പുകഴേന്തി (70) മരിച്ചതിനെത്തുടർന്ന് ആറുമാസത്തിനുള്ളിൽ ഉപ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സത്യബ്രദ സാഹു അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായാണ് നടത്തുന്നതെന്നിരിക്കെ ഈ കാലയളവിൽതന്നെ വിക്രവാണ്ടി നിയോജകമണ്ഡലത്തിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടത്തുമോയെന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.
Read More