ചെന്നൈ : താംബരത്തുനിന്ന് മംഗളൂരുവിലേക്കുള്ള പ്രത്യേക തീവണ്ടി 19-ന് ഓടിത്തുടങ്ങും. അന്നത്തേക്കുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു. മേയ് 24 വരെ എല്ലാ വെള്ളിയാഴ്ചയും താംബരത്തുനിന്ന് മംഗളൂരുവിലേക്ക് സർവീസുണ്ടാകും. ഏപ്രിൽ 26, മേയ് മൂന്ന്, 10, 17, 24 തീയതികളിൽ താംബരത്തുനിന്ന് മംഗളൂരുവിലേക്ക് ബെർത്ത് ഒഴിവുണ്ട്. മംഗളൂരുവിൽനിന്ന് താംബരത്തേക്ക് 21 മുതൽ മേയ് 26 വരെ എല്ലാ ഞായറാഴ്ചയും പ്രത്യേക തീവണ്ടിയുണ്ട്. 21-ലേക്കുള്ള ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. 28, മേയ് അഞ്ച്, 12, 19, 26 തീയതികളിൽ വണ്ടിയിൽ സീറ്റൊഴിവുണ്ട്. താംബരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് തിരിക്കുന്ന പ്രത്യേക…
Read MoreDay: 18 April 2024
നഗരത്തിൽ അജ്ഞാതസംഘം തോക്കുചൂണ്ടി കവർന്നത് ഒന്നരക്കോടിയുടെ സ്വർണം
ചെന്നൈ : ആഭരണക്കട ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നാലുപേരടങ്ങിയ അജ്ഞാതസംഘം ഒന്നരക്കോടിരൂപയുടെ സ്വർണംഡകവർന്നു. ആവഡിക്ക് സമീപം മുത്തുപ്പേട്ടയിൽ പ്രകാശ് എന്നയാളുടെ കടയിൽനിന്നാണ് പട്ടാപ്പകൽ തോക്കുചൂണ്ടി സ്വർണം കവർന്നത്. പ്രകാശിന്റെ കൈകാലുകൾ കെട്ടിയിട്ടശേഷമാണ് കവർച്ചനടത്തിയത്. ആഭരണക്കടയിൽമറ്റ് ജീവനക്കാരുണ്ടായിരുന്നില്ല. അവർ തിരിച്ചെത്തിയപ്പോഴാണ് പ്രകാശിനെ കെട്ടിയിട്ടനിലയിൽ കണ്ടത്. കുറ്റവാളികളെ പിടികൂടാൻപോലീസ് പ്രത്യേകസംഘങ്ങളെ നിയോഗിച്ചു.
Read Moreമൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: ഇന്ത്യൻ ഡെമോക്രാറ്റിക് ടൈഗേഴ്സ് പാർട്ടി നേതാവും നടനുമായ മൻസൂർ അലി ഖാൻ ആശുപത്രി ചികിത്സയിൽ. വെല്ലൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. മണ്ഡലത്തിലുടനീളം തുടർച്ചയായി പ്രചാരണം നടത്തി വോട്ട് ശേഖരിച്ചു. ഇന്നലെ വൈകിട്ട് ആറോടെ പ്രചാരണം അവസാനിച്ചതിനാൽ ഉച്ചയോടെ കുടിയാട്ടം മേഖലയിൽ അവസാനഘട്ട പ്രചാരണത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന്, പെട്ടെന്നാണ് അസുഖം ബാധിതനായത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട് വൈകുന്നേരത്തോടെ ചെന്നൈ കെകെ നഗറിലെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.
Read Moreജന്മനാട്ടിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നവർക്ക് തമിഴ്നാടിന്റെ പ്രത്യേക ബസ് സർവീസ് : ഇന്ന് യാത്ര ചെയ്യാൻ ബുക്ക് ചെയ്തത് 30,000 പേർ
ചെന്നൈ: തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സ്വന്തം നാട്ടിലേക്ക് പോകുന്നവരുടെ സൗകര്യാർത്ഥം പ്രത്യേക ബസുകളുടെ ഓപ്പറേഷൻ ഇന്നലെ തുടങ്ങി. 30,000 ത്തോളം പേരാണ് ഇന്ന് യാത്ര ചെയ്യാൻ ബുക്ക് ചെയ്തിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലുടനീളം പ്രത്യേക ബസുകൾ ഉൾപ്പെടെ 10,214 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്ന് ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. ഇന്നലെ (ഏപ്രിൽ 17) മുതലാണ് ഈ ബസുകൾ ഓടിത്തുടങ്ങിയത്. ചെന്നൈയിൽ നിന്നുള്ള 684 ബസുകൾ ഉൾപ്പെടെ തമിഴ്നാട്ടിലുടനീളം 2,621 പ്രത്യേക ബസുകൾ ഓടിക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ട്. ഉത്സവ സീസണിലെന്നപോലെ, ചെന്നൈയിലെ താൽക്കാലിക ബസ്…
Read Moreവിവാദങ്ങള്‍ക്ക് പിന്നാലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ലഭിച്ചു: അറിയാൻ വായിക്കാം
കൊല്‍ക്കത്ത: വിവാദങ്ങള്‍ക്ക് പിന്നാലെ പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശ ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദേശിച്ചു. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു…
Read Moreഅധികാരത്തിൽ വീണ്ടും മോദി വന്നാൽ രാജ്യം 200 വർഷം പിന്നോട്ട് പോകും: എംകെ സ്റ്റാലിൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം 200 വർഷം പിന്നോട്ട് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ ചൊവ്വാഴ്ച പറഞ്ഞു. ഡിഎംകെ സ്ഥാനാർത്ഥി ടി ആർ ബാലുവിനെ പിന്തുണച്ച് ശ്രീപെരുമ്പത്തൂരിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന് അദ്ദേഹം. “പ്രധാനമന്ത്രി മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം 200 വർഷം പിന്നോട്ട് പോകും, ചരിത്രം തിരുത്തിയെഴുതപ്പെടും, അതുപോലെ ശാസ്ത്രവും പിന്നോട്ട് തള്ളപ്പെടും. അന്ധവിശ്വാസ കഥകൾക്ക് പ്രാധാന്യം നൽകുകയും ഡോ.ബി.ആർ.അംബേദ്കറുടെ ഭരണഘടന ആർ.എസ്.എസ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരായ ഏക ആയുധം…
Read Moreപങ്കാളിയുടെ കൂർക്കംവലി കൊണ്ട് പൊറുതിമുട്ടിയോ? മാറ്റാൻ പ്രതിവിധികൾ പലവിധം; അറിയാൻ വായിക്കാം
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ കൂർക്കംവലി ബാധിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് കൂർക്കംവലിക്കുന്നത് നിരുപദ്രവമാണെങ്കിലും അമിതവും നിരന്തരവുമായ കൂർക്കംവലി നല്ല ഉറക്കത്തിന് തടസ്സമാണ്. കൂർക്കംവലി കുറയ്ക്കാനും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി പോംവഴികളുണ്ട്. ഇത് കുറയ്ക്കാൻ ശ്രമിക്കണമെങ്കിൽ ആദ്യം കാരണങ്ങളെ കുറിച്ച് അറിഞ്ഞുവെക്കണം. 1. പൊണ്ണതടി : അമിത ഭാരം, പ്രത്യേകിച്ച് കഴുത്തിലും തൊണ്ടയിലും. ഇത് ശ്വാസനാള തടസ്സത്തിനും കൂർക്കംവലിക്കും കാരണമാകും. നല്ല ഭക്ഷണക്രമവും വ്യായാമവും ഒന്നിച്ചാൽ ശരീരഭാരം കുറച്ച് കൂർക്കംവലിയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. 2. ഉറങ്ങുന്ന…
Read Moreസംസ്ഥാനത്തെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, ഇന്ത്യാ സഖ്യത്തിനും എൻഡിഎയ്ക്കും നാളത്തെ ദിനം നിർണായകം
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാർഥികളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 950 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 102 മണ്ഡലങ്ങളിലെ ജനവിധിയിൽ പ്രതീക്ഷയർപ്പിച്ചാണ് എൻഡിഎയും ഇന്ത്യാ സഖ്യവും മുന്നോട്ട് പോകുന്നത്. കഴിഞ്ഞതവണ നേരിയ ആധിപത്യം എൻഡിഎയ്ക്കാണ് ലഭിച്ചത്. ഇന്നലെ വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിച്ച ഇവിടങ്ങളിൽ ഇന്ന് നിശബ്ദ പ്രചരണം നടക്കും. തമിഴ്നാട്ടിലെ 39 സംസ്ഥാനങ്ങളുൾപ്പെടെ 102 ലോക്സഭാ സീറ്റുകളിലേക്കാണ്…
Read Moreവോട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിന് ഇഡ്ഢലി പ്രദർശനം നടത്തി ചെന്നൈ കോർപ്പറേഷൻ; സംഭവം ഇങ്ങനെ
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ പോളിങ് ഉയർത്തുന്നതിന് വ്യത്യസ്തമായ ബോധവത്കരണ പരിപാടിയുമായി ചെന്നൈ കോർപ്പറേഷൻ. തമിഴ്നാട്ടിൽ സാധാരണ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തുന്നത് ചെന്നൈയിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 60 ശതമാനത്തിന് അടുത്തായിരുന്നു പോളിങ്. ഇത്തവണ പോളിങ് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഇതിനകം ഒട്ടേറെ ബോധവത്കരണ പരിപാടികൾ കോർപ്പറേഷൻ നടത്തിയിരുന്നു. സ്കൂൾ, കോളേജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് മത്സരങ്ങളും റാലിയും സഘടിപ്പിച്ചിരുന്നു. യുട്യൂബർമാർ അടക്കമുള്ളവരോടും വോട്ട് ചെയ്യുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് വിശദീകരിക്കാൻ അഭ്യർഥിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ വിവിധ തരത്തിലുള്ള ഇഡ്ഢലിയുടെ പ്രദർശനമാണ് മറീന കടൽക്കരയിൽ ഇത്തവണ നടത്തിയത്.…
Read Moreതമിഴ്നാട്ടിലും പുതുച്ചേരിയിലും പരസ്യപ്രചാരണം അവസാനിച്ചു
ചെന്നൈ : തമിഴ്നാട്ടിലും പുതുച്ചേരിയിലും പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. അതേസമയം ഇന്നലെ പരസ്യപ്രചാരണം അവസാനിക്കാൻ ഒരുദിവസം ബാക്കിനിൽക്കേ തമിഴ്നാട്ടിൽ ടി.വി. ചാനൽ പരസ്യങ്ങളിലൂടെ പാർട്ടികളുടെ കനത്ത പോരാണ് നടന്നത്. ടി.വി. ചാനലുകളിൽ ഒരോ മണിക്കൂറിലും ഒട്ടേറെത്തവണയാണ് പാർട്ടികളുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. മോദിയുടെ ഗാരന്റി പ്രചാരണത്തെ ഡി.എം.കെ. പരിഹസിക്കുമ്പോൾ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്നതിന്റെ പേരിലുള്ള ഡി.എം.കെ.യുടെ അവകാശവാദത്തെ അണ്ണാ ഡി.എം.കെ. പരിഹസിക്കുന്നു. ദ്രാവിഡകക്ഷികൾക്ക് ബദലായി താമരചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നാണ് ബി.ജെ.പി.യുടെ പരസ്യത്തിൽ അഭ്യർഥിക്കുന്നത് ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യുമാണ് പരസ്യങ്ങളിലൂടെ ആരോപണപ്രത്യാരോപണങ്ങൾ…
Read More