നഗരം ചുട്ടുപൊള്ളുന്നു; കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം

0 0
Read Time:1 Minute, 28 Second

ചെന്നൈ : തമിഴ്‌നാട്ടിൽ ചൂട് ഗണ്യമായി ഉയരുന്നു. വെല്ലൂർ, ഈറോഡ്, മധുര, രാമനാഥപുരം തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും താപനിലയിൽ കൂടുതൽ വർധന.

ഇതിനനുസൃതമായി വൈദ്യുതി ഉപഭോഗവും കുതിച്ചുയരുന്നു. മാർച്ച് 30-ന് പ്രതിദിന വൈദ്യുതി ഉപഭോഗം 19,387 മെഗാവാട്ടായിരുന്നു.

ഏപ്രിൽ എട്ടായപ്പോഴേക്കും 20,125 മെഗാവാട്ടിലെത്തി. ഏപ്രിൽ 18 ആയപ്പോഴേക്കും ഇത് 20,341 മെഗാവാട്ടായി ഉയർന്നു.കത്തിരിച്ചൂട് തുടങ്ങുന്നതോടെ.

ഉപഭോഗം വർധിച്ചിട്ടും തടസ്സമില്ലാതെ വൈദ്യുതിവിതരണം നൽകാനായിട്ടുണ്ടെന്ന് വൈദ്യുതിവൃത്തങ്ങൾ അറിയിച്ചു.

കാലാവസ്ഥാപ്രവചനപ്രകാരം 24 മുതൽ 26 വരെ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയാവും.

ചിലസ്ഥലങ്ങളിൽ മൂന്നുഡിഗ്രി സെൽഷ്യസ് വരെ താപനില കൂടും. ഞായറാഴ്ച ഈറോഡിൽ 43 ഡിഗ്രി സെൽഷ്യസ് കടന്നു.

വെല്ലൂരിലും കരൂരിലും തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ ഇടങ്ങളിലും 41 ഡിഗ്രി സെൽഷ്യസും കടന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts