അണികൾക്ക് ആവേശം പകർന്നു അണ്ണാമലൈയുടെ റോഡ് ഷോ. എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണകുമാറിൻ്റെ ഇലക്ഷൻ പ്രചരണാർത്ഥമാണ് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കൊല്ലത്ത് എത്തിയത്.
രാവിലെ ആശ്രമം മൈതാനിയിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹത്തെ ബിജെപി ജില്ലാ നേതാക്കൾ അടക്കം നിരവധി പേരാണ് സ്വീകരിക്കാൻ എത്തിയത്.
കടപ്പാക്കടയിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. അണ്ണാമലൈ എത്തുന്നതിനു മുമ്പ് തന്നെ നിരവധി ബിജെപി പ്രവർത്തകർ കടപ്പാക്കടയിൽ എത്തിച്ചേർന്നിരുന്നു.
തുടർന്ന് സ്ഥാനാർത്ഥി കൃഷ്ണകുമാറും അണ്ണാമൈലയും തുറന്ന ജീപ്പിൽ റോഡ് ഷോയിൽ പങ്കെടുത്തു.നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ കടന്നുപോയത്.
റോഡിന് ഇരുവശവുമായി നിന്ന പ്രവർത്തകർ ഇരുവരെയും ഹാരാർപ്പണം നൽകി സ്വീകരിച്ചു.
കടപ്പാക്കടയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ചിന്നക്കടയിൽ സമാപിച്ചു. തുടർന്ന് അണ്ണാമലൈ പ്രവർത്തകരെ അഭിസംബോധന ചെയ്തു.