Read Time:59 Second
ചെന്നൈ : വേനൽച്ചൂട് കടുത്തതോടെ തമിഴ്നാട്ടിൽ ബിയർ വിൽപ്പന കുതിച്ചുയരുന്നു.
കഴിഞ്ഞ ഏതാനും ദിവസമായി ബിയർ വിൽപ്പനയിൽ 40 ശതമാനം വർധനവുണ്ടായതായി ടാസ്മാക് അധികൃതർ അറിയിച്ചു.
സാധാരണ ദിവസങ്ങളിൽ ഒരു ലക്ഷം കെയ്സ് ബിയറാണ് തമിഴ്നാട്ടിൽ വിൽക്കുന്നത്.
എന്നാൽ, ഇപ്പോൾ 1.40 ലക്ഷം കെയ്സ് ബിയർ വിൽപ്പന നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
മേയ് മാസത്തിൽ ചൂട് വീണ്ടും കനക്കുന്നതോടെ വിൽപ്പനയിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു മുന്നിൽക്കണ്ട് മദ്യനിർമാണശാലകളിൽ കൂടുതൽ ബിയർ ഉത്പദനം ആരംഭിച്ചിട്ടുണ്ടെന്നും ടാസ്മാക് അധികൃതർ അറിയിച്ചു.