ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ താംബരം റെയിൽവേ സ്റ്റേഷനിൽ നാലുകോടി രൂപ പിടിച്ചടുത്ത കേസ് സി.ബി.സി.ഐ.ഡി.ക്ക് മാറ്റി ഡി.ജി.പി. ശങ്കർ ജിവാൽ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ഏപ്രിൽ ആറിന് താംബരം റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാത്ത നാലുകോടി രൂപ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ പിടിയിലായ മൂന്നുപേരെ ചോദ്യംചെയ്തപ്പോൾ പണം ബി.ജെ.പി. സ്ഥാനാർഥിയായ നൈനാർ നാഗേന്ദ്രന് കൈമാറാനാണ് കൊണ്ടുപോകുന്നതെന്ന് അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താംബരം പോലീസ് രണ്ടുതവണ നൈനാർ നാഗേന്ദ്രന് സമൻസ് അയച്ചിരുന്നു. മേയ് രണ്ടിന് ഹാജരാകുമെന്ന് നൈനാർ നാഗേന്ദ്രൻ താംബരം പോലീസിനെ അറിയിച്ചിരുന്നു. അതിനിടയിലാണ്…
Read MoreMonth: April 2024
അയാളുമായി യാതൊരു ബന്ധവും ഇല്ല; അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: വിവാദ തുറന്ന് പറച്ചിലുമായി നടി ഉർഫി ജാവേദ്
വേറിട്ട വസ്ത്രധാരണ രീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളിൽ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുൻ ബിഗ് ബോസ് താരം കൂടിയായ ഉർഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ടെന്നും അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ലെന്നും ഉർഫി ഒരു അഭിമുഖത്തിൽ പറഞ്ഞു. അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല. അയാള്‍ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാള്‍ വേറെ വിവാഹം കഴിച്ചു. അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാള്‍…
Read More‘പ്രതിപക്ഷം നിരാശരാകാൻ പോകുന്നു’, രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി
ഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളും സ്ത്രീ വോട്ടർമാരും ശക്തമായ പിന്തുണയാണ് രണ്ടാം ഘട്ടത്തിൽ എൻഡിഎയ്ക്ക് നൽകിയത് എന്നും മോദി പറഞ്ഞു. ‘എൻഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും. ഇന്നലെ വോട്ട് ചെയ്ത ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് നന്ദി. വോട്ടർമാർ എൻഡിഎയുടെ നല്ല ഭരണമാണ് ആഗ്രഹിക്കുന്നത്. യുവാക്കളും സ്ത്രീകളുമാണ് എൻഡിഎയ്ക്ക് ശക്തമായ പിന്തുണ നൽകുന്നത്’, മോദി എക്സിൽ കുറിച്ചു. ഏപ്രിൽ 19 നാണ് നൂറിലധികം മണ്ഡലത്തിലേക്ക് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 88…
Read Moreജാതിവിവേചനം; ദളിത് കോളനിയിലെ കുടിവെള്ളസംഭരണിയിൽ ചാണകം കലർത്തി;കേസ് എടുത്ത് പോലീസ്
ചെന്നൈ : ദളിത് കോളനിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കിൽ ചാണകം കലക്കിയതായി കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്തു. പുതുക്കോട്ടയ്ക്കടുത്ത ഗന്ധർവകോട്ടയിലെ ദളിത് കോളനിയിൽ സ്ഥാപിച്ച പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്കിലാണ് ചാണകം കലർത്തിയതായി കണ്ടെത്തിയത്. കോളനിയിലെ കുട്ടികളുൾപ്പെടെ ഏതാനും പേരെ ഓക്കാനം, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംശയത്തെത്തുടർന്ന് കുടിവെള്ള ടാങ്ക് പരിശോധിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്ന വെള്ളം മലിനമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ടാങ്കിൽ ചാണകം കലർത്തിയതായും വ്യക്തമായി. തുടർന്ന് ഗന്ധർവകോട്ട പഞ്ചായത്ത് യൂണിയൻ…
Read Moreആപ്പ് ഡയലര്‍;പുതിയ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു
ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ കോൾ ചെയ്യാനാകും. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചര്‍. ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും.…
Read Moreചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളി പെൺകുട്ടിയുടേത്; ജീവനൊടുക്കിയതാണെന്ന് നിഗമനം
ചെന്നൈ: സെൻട്രൽ റെയിൽവേ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. പാലക്കാട് സ്വദേശിനി രേഷ്മ (24) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ നിഗമനം. കോയമ്പത്തൂരിൽ സ്ഥിരതാമസക്കാരിയായിരുന്ന രേഷ്മ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു. യുവതിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ഇരുമ്പ് കട്ടിലിൻ്റെ കൈപിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. യുവതി തൂങ്ങിയ കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു.…
Read Moreഐ.പി.എൽ. ടിക്കറ്റ് കരിഞ്ചന്തയിൽ ഒരു ടിക്കറ്റിന് 14,000 മുതൽ 16,000 വില; നിയന്ത്രിക്കണമെന്നും ബി.സി.സി.ഐ. നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശം
ചെന്നൈ : ഐ.പി.എൽ. ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് നിയന്ത്രിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബി.സി.സി.ഐ) മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. ചെന്നൈ സ്വദേശിയായ അഭിഭാഷകൻ സത്യപ്രകാശ് നൽകിയ പൊതുതാത്പര്യ ഹർജിയിൽ വെള്ളിയാഴ്ച വാദംകേട്ട ചീഫ് ജസ്റ്റിസ് ഗംഗാപൂർവാല, ജസ്റ്റിസ് ജെ. സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് നടപടിയെടുക്കാൻ നിർദേശിച്ചത്. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.പി.എൽ. മത്സരങ്ങൾക്കുള്ള ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നത് വ്യാപകമാണെന്നും ഇതു തടയാൻ ബി.സി.സി.ഐ.ക്കും സ്പോർട്സ് ഡിവലപ്മെന്റ് അതോറിറ്റിക്കും നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ടിക്കറ്റ് വിൽപ്പനയിൽ ക്രിക്കറ്റ് അസോസിയേഷന്റെ…
Read Moreഅടുത്ത 4 ദിവസത്തേക്ക് വടക്കൻ തമിഴ്നാട്ടിലെ ഉൾപ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
ചെന്നൈ: അടുത്ത 4 ദിവസത്തിനുള്ളിൽ വടക്കൻ തമിഴ്നാടിൻ്റെ ഉൾജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യത എന്ന് മുന്നറിയിപ്പ്. തമിഴ്നാട്ടിലെ പുതുവായ്, കാരയ്ക്കൽ പ്രദേശങ്ങളിലും ഉയർന്ന താപനിലയുണ്ടാകുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പ് : തമിഴ്നാട്, പുതുവായ്, കാരയ്ക്കൽ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ 27 മുതൽ ഏപ്രിൽ 29 വരെ തമിഴ്നാട്, പുതുവായ്, കാരക്കൽ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാൽ ഏപ്രിൽ 30 മുതൽ മെയ് 1 വരെ…
Read Moreപട്ടിക്ക് ചായംതേച്ച് പുലിയുടെ രൂപത്തിൽ തെരുവിലിറക്കിയതോടെ ആളുകൾ ഭയന്നോടി; സംഭവത്തിൽ കേസെടുത്ത് പോലീസ്
ചെന്നൈ : പട്ടിയെ ചായംതേച്ച് പുലിയുടെ രൂപത്തിൽ തെരുവിലിറക്കി ജനങ്ങളെ പേടിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പുതുച്ചേരി ലാസ്പേട്ടിലെ കുറിഞ്ഞിനഗർ മേഖലയിലാണ് പുലിവേഷത്തിൽ പട്ടിയിറങ്ങിയത്. ദൂരെനിന്ന് നടന്നുവന്ന ‘പുലി’യെക്കണ്ട് പലരും ഭയന്നോടി. പുതുച്ചേരി ടൗണിൽ പുലിയിറങ്ങിയെന്ന വാർത്തയും കാട്ടുതീപോലെ പടർന്നു. സംഭവത്തിൽ പന്തികേടുതോന്നിയ ഒരുസംഘം യുവാക്കളാണ് ജനങ്ങളെ പുലിപ്പേടിയിൽനിന്ന് മുക്തരാക്കിയത്. അവർ ‘പുലി’യുടെ അടുത്തുചെന്ന് സൂക്ഷിച്ചുനോക്കിയപ്പോഴാണ് അത് ഒരു പാവം പട്ടിയാണെന്നു മനസ്സിലായത്. ഈ ദൃശ്യം അവർ മൊബൈൽ ക്യാമറയിൽ പകർത്തി. സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. തമിഴ്നാട്ടിൽ പലയിടങ്ങളിലും പുലിയിറങ്ങിയതായുള്ള വാർത്ത പുറത്തുവരുമ്പോഴാണ്…
Read Moreചെന്നൈയിൽ തിരിച്ചെത്തി കാൻഡിഡേറ്റ്സ് ചെസ് ചാമ്പ്യൻ ഗുകേഷ്; വൻസ്വീകരണം നൽകി ജനങ്ങൾ
ചെന്നൈ : കാനഡയിൽ നടന്ന കാൻഡിഡേറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഡി. ഗുകേഷിന് ചെന്നൈയിൽ വൻസ്വീകരണം. ടൊറന്റോയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയ ഗുകേഷിനെ ഭീമൻഹാരവും തലപ്പാവും അണിയിച്ചാണ് സ്വീകരിച്ചത്. വേലമ്മാൾ സ്കൂളിലെ സഹപാഠികളായ 80-ഓളം വിദ്യാർഥികളും വ്യാഴാഴ്ച പുലർച്ചെ മൂന്നിന് വിമാനത്താവളത്തിൽ ഗുകേഷിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഗുകേഷിന്റെ മുഖംമൂടി ധരിച്ചായിരുന്നു വിദ്യാർഥികൾ എത്തിയത്. അച്ഛൻ ഡോ. രജനീകാന്തിനൊപ്പം എത്തിയ ഗുകേഷിനെ കാത്ത് അമ്മ ഡോ. പത്മയും ബന്ധുക്കളുമുണ്ടായിരുന്നു. ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ, സ്പോർട്സ് ഡിവലപ്മെന്റ് അതോറിറ്റി ഓഫ് തമിഴ്നാട് അധികൃതരും സ്വീകരണത്തിന് നേതൃത്വം നൽകി. വിമാനത്താവളത്തിൽ…
Read More