Read Time:1 Minute, 4 Second
ചെന്നൈ : ചൂട് അസഹനീയമായിക്കൊണ്ടിരിക്കെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി 140 ആശുപത്രികളിൽ ചികിത്സാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഡോ. ജെ. രാധാകൃഷ്ണൻ അറിയിച്ചു.
വരും ദിവസങ്ങളിലും മൂന്നുമുതൽ നാല് വരെ ഡിഗ്രി ചൂടുകൂടുമെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെ ചികിത്സാസൗകര്യം ഏർപ്പെടുത്തിയതെന്ന് കമ്മിഷണർ പറഞ്ഞു.
സൂര്യതാപമേറ്റാൽ ഉടൻ ചികിത്സ നൽകും. ഒ.ആർ.എസ്. ലായനി നൽകാൻ 188 കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഉച്ചയ്ക്ക് 12-നും 3.30-നുമിടയിൽ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.