ചെന്നൈ : കനത്തചൂട് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ആവിൻ പാൽ, പാലുത്പന്ന വിതരണം തടസ്സപ്പെടില്ലെന്ന് തമിഴ്‌നാട് ക്ഷീരവികസന മന്ത്രി മനോ തങ്കരാജ് വ്യക്തമാക്കി. ആവിൻ പാലിന്റെയും മോര്, ഐസ്‌ക്രീം തുടങ്ങിയ പാലുത്പന്നങ്ങളുടെയും ഉത്പാദനം അനുദിനം വർധിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യവും വർധിച്ചുവരുകയാണ്. ചൂടുകാരണം പാലുത്പാദനം കുറയുന്നുണ്ട്. എന്നാൽ അത് വിതരണശൃംഖലയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവിൻ മോര് വിൽപ്പന കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2024 ഏപ്രിലിൽ 25 ശതമാനം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഐസ്‌ക്രീം വിൽപ്പനയിൽ 15 ശതമാനം വർധനയുണ്ടായി. 120 ഇനം ഐസ്‌ക്രീമുകളാണ് ആവിൻ വിപണിയിലിറക്കിയിട്ടുള്ളത്.
Read MoreDay: 7 May 2024
നഗരത്തിൽ ബിരുദപ്രവേശനം തുടങ്ങി
ചെന്നൈ : തമിഴ്നാട്ടിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ തിങ്കളാഴ്ച തുടങ്ങി. ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജുക്കേഷൻ വെബ്സൈറ്റ് വഴി (www.tngasa.in ) ഓൺലൈനായി അപേക്ഷിക്കാം. കോളേജുകളിലെ അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയും അപേക്ഷ നൽകാം.
Read Moreകോൺഗ്രസ് നേതാവിന്റെ മരണം; ഡി.എം.കെ. സർക്കാരിനെതിരേ രംഗത്തെത്ത്; സി.ബി.ഐ. അന്വേഷണത്തിനാവശ്യം ശക്തം
ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജയകുമാറിന്റെ മരണത്തിൽ ഊജിത അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു. സംഭവത്തിൽ അണ്ണാ.ഡി.എം.കെ, ബി.ജെ.പി. ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ ഡി.എം.കെ. സർക്കാരിനെതിരേ രംഗത്തെത്തി. സി.ബി.ഐ അന്വേഷണംവേണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു. ഡി.എം.കെ സർക്കാർ അധികാരത്തിലെത്തിയശേഷം ക്രമസമാധാനനില തകർന്നുവെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആരോപിച്ചു. ജയകുമാർ കൊല്ലപ്പെട്ടതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തിൽ പോലീസിന് നിഗമനത്തിലെത്താനായിട്ടില്ല. അന്വേഷണത്തിനായി ഏഴു പ്രത്യേകസംഘങ്ങളെ നിയോഗിച്ചു. അതിനിടെ ജയകുമാർ എഴുതിയ മറ്റൊരു കത്തുകൂടി പോലീസ്…
Read Moreവനത്തിലെ മൃഗങ്ങൾക്ക് ദാഹം ശമിപ്പിക്കാൻ പദ്ധതി ഒരുക്കി വനംവകുപ്പ്
ചെന്നൈ : വന്യമൃഗങ്ങളുടെ ദാഹം ശമിപ്പിക്കാൻ വനത്തിൽ സജ്ജീകരിച്ചിരിക്കുന്ന വെള്ളത്തൊട്ടികൾ നിറയ്ക്കുന്നത് ഊർജിതപ്പെടുത്തി വനംവകുപ്പ്. ഉദുമൽപേട്ട, അമരാവതി, വണ്ടറവ്, കൊഴുമം തുടങ്ങിയ നാല് റേഞ്ചുകളിലായി 40,000 മുതൽ 50,000 ലിറ്റർവരെ സംഭരണശേഷിയുള്ള അൻപതോളം തൊട്ടികളാണു നിർമിച്ചത്. ഓരോന്നിലും വെള്ളം കുറയുന്ന മുറയ്ക്ക് നിറച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴി വന്യമൃഗങ്ങൾക്കു കുടിവെള്ളമുറപ്പാക്കുന്നതിനൊപ്പം അവ വെള്ളം തേടി വനത്തോടു ചേർന്നുള്ള ഗ്രാമങ്ങളിലേക്കും പാടങ്ങളിലേക്കും ഇറങ്ങുന്നതു തടയാനുമാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നാല് റേഞ്ചുകളിലായി സ്ഥാപിച്ചിരിക്കുന്ന തൊട്ടികളിൽ ഏതാണ്ട് 25 എണ്ണത്തിൽ വെള്ളം ടാങ്കറിൽ കൊണ്ടുചെന്ന് നിറയ്ക്കുകയാണ് ചെയ്യുന്നത്. ബാക്കിയുള്ളതിൽ…
Read Moreകോയമ്പത്തൂർ വാളയാരുവിന് സമീപം ട്രെയിനിടിച്ച് ആന ചരിഞ്ഞു
ചെന്നൈ : കോയമ്പത്തൂരിലെ വളളയാറിന് സമീപം പന്നിമറ്റയ്ക്ക് സമീപം പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ആന ട്രെയിനിടിച്ച് മരിച്ചു. സംഭവത്തിൽ പാലക്കാട് വനംവകുപ്പ് അന്വേഷണം നടത്തിവരികയാണ്. കോയമ്പത്തൂരിലെ ബോത്തനൂരിൽ നിന്ന് കേരളത്തിലെ പാലക്കാട് വരെയുള്ള റെയിൽവേ റൂട്ടിൽ, മധുകരൈയിൽ നിന്ന് വളളയാറിലേക്കുള്ള റെയിൽവേ ലൈൻ ഇടതൂർന്ന വനത്തിലൂടെയാണ് കടന്നുപോകുന്നത്. കോയമ്പത്തൂരിൽ നിന്നുള്ള റൂട്ടിന് ‘എ ലൈൻ’ എന്നും കേരളത്തിൽ നിന്നുള്ള റൂട്ടിന് ‘ബി ലൈൻ’ എന്നും പേരുണ്ട് വനമേഖലയിലൂടെ കടന്നുപോകുമ്പോൾ 30 കിലോമീറ്റർ വേഗതയിൽ മാത്രമേ ട്രെയിനുകൾ ഓടിക്കാവൂ എന്നാണ് ഉത്തരവ്. എന്നാൽ, രാത്രികാലങ്ങളിൽ തീവണ്ടികൾ…
Read Moreനിർമാണ ജോലിക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളി മരിച്ചു
ചെന്നൈ : നീലഗിരി ജില്ലയിലെ കൂനൂരിൽ വെല്ലിംഗ്ടൺ ആർമി ക്വാർട്ടേഴ്സിൽ നിർമാണ ജോലികൾക്കിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നീലഗിരി ജില്ലയിലെ കൂനൂരിനടുത്താണ് വെല്ലിംഗ്ടൺ മിലിട്ടറി ബേസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പുതിയ വസതികളുടെ നിർമാണം പുരോഗമിക്കുകയാണ്. കോയമ്പത്തൂരിൽ നിന്നുള്ള ഒരു കരാറുകാരനാണ് ഈ ജോലി ചെയ്യുന്നത്, തൊഴിലാളികൾ ഇന്ന് രാവിലെ പതിവുപോലെ ജോലി ചെയ്യുകയായിരുന്നു. അപ്പോൾ പെട്ടെന്ന് പാർശ്വഭിത്തിയുടെ മണ്ണ് ഇടിഞ്ഞുവീണു. തേനി ജില്ലയിലെ ബോധിനായകനൂർ സ്വദേശിയായ ശക്തി (31) എന്ന തൊഴിലാളിയാണ് കുടുങ്ങിയത്. പാർശ്വഭിത്തി തകർന്നപ്പോൾ ജെസിബി യന്ത്രം ഉപയോഗിച്ച് അരമണിക്കൂറിനുശേഷം നടത്തിയ…
Read Moreപാർക്കിൽ കളിക്കുകയായിരുന്ന കുട്ടിയെ റോട്ട്‌വീലർ ആക്രമിച്ചു; ഉടമകൾ അറസ്റ്റിൽ
ചെന്നൈ : പാർക്കിൽ കളിക്കുകയായിരുന്ന ബാലികയ്ക്ക് റോട്ട്‌വീലർ വളർത്തുനായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. നായയുടെ ഉടമയെയും ഭാര്യയെയും മകനെയും പോലീസ് അറസ്റ്റുചെയ്തു. അപകടകാരികളായ നായകളെ ഏഴുദിവസത്തിനുള്ളിൽ വീട്ടിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ചെന്നൈ നഗരസഭ വീട്ടുടമയ്ക്ക് നോട്ടീസ് നൽകി. ചെന്നൈയിലെ തൗസൻഡ് ലൈറ്റിലുള്ള പൊതുപാർക്കിൽ ഞായറാഴ്ച വൈകീട്ടാണ് രണ്ടു റോട്ട്‌വീലർ നായകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പാർക്കിലെ സുരക്ഷാജീവനക്കാരായ രഘുവിന്റെ മകൾ സുദക്ഷയെന്ന അഞ്ചുവയസ്സുകാരിയാണ് ആക്രമണത്തിന് ഇരയായത്. പാർക്കിന് എതിർവശത്തുള്ള വീട്ടിൽ വളർത്തുന്ന നായകൾ പുറത്തിറങ്ങി കുട്ടിയെ ആക്രമിക്കുകയായിരുന്നു. നായകളിൽനിന്ന് കുട്ടിയെ രക്ഷിക്കാൻശ്രമിച്ച അമ്മയ്ക്കും കടിയേറ്റു. സംഭവവുമായി ബന്ധപ്പെട്ട്…
Read More