Read Time:34 Second
ചെന്നൈ : പുതുച്ചേരിയിലെ ഭാരതി പാർക്കിൽ പ്രൊഫഷണൽ ഫോട്ടോഷൂട്ടിങ്ങിന് ഇനിമുതൽ പണം ഈടാക്കും.
പുതുച്ചേരി നഗരസഭയുടെ വരുമാനം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്.
500 രൂപയാണ് ഫീസ്. എന്നാൽ സന്ദർശകർ മൊബൈൽഫോണോ സ്വന്തം ക്യാമറയോ ഉപയോഗിച്ച് ഫോട്ടോഗ്രാഫുകളോ വീഡിയോകളോ എടുക്കുന്നതിന് ഫീസ് ഈടാക്കില്ല.