സംസ്ഥാനത്ത് ചക്കയ്ക്ക് വില 800 രൂപ

0 0
Read Time:1 Minute, 31 Second

ചെന്നൈ : കാലംതെറ്റി പെയ്ത കനത്തമഴമൂലം വിളവ് കുറഞ്ഞതോടെ തമിഴ്നാട്ടിൽ ചക്കയ്ക്ക്‌ തീവില.

തമിഴ്‌നാട്ടിലെ സ്വാദിഷ്ഠമായ പഴുത്ത പൺറൂട്ടി ചക്കയ്ക്ക് 800 രൂപവരെയാണ് വില.

കഴിഞ്ഞവർഷം ഇത് 200 മുതൽ 400 രൂപവരെയായിരുന്നു. കടലൂർ ജില്ലയിലെ പൺറൂട്ടിയിലാണ് ഏറ്റവും കൂടുതൽ ചക്ക വിളയുന്നത്.

തമിഴ്‌നാട്ടിൽ സാധാരണയായി പ്രതിവർഷം 45,000- 50,000 മെട്രിക്ക് ടൺവരെയാണ് ചക്ക വിളയുന്നത്.

എന്നാൽ ഈ വർഷം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഉത്പാദനം മൂന്നിലൊന്നായി ചുരുങ്ങി.

ഒരു പ്ലാവിൽ സാധാരണ 150 മുതൽ 250 ചക്കവരെ വിളയാറുണ്ടെന്ന് കർഷകർ പറയുന്നു.

ഇപ്പോൾ ഇതും കുത്തനെ ഇടിഞ്ഞു. തമിഴ്‌നാട്ടിൽ ഇത്തവണ പഴുത്ത ചക്ക ഉപയോഗിച്ചുള്ള അനുബന്ധ ഉത്പന്നങ്ങൾ തയ്യാറാക്കുന്നത് കുറവാണെന്നും കർഷകർ പറഞ്ഞു.

സംസ്ഥാനത്ത് ചക്കയ്ക്ക് ആവശ്യക്കാർ കുറഞ്ഞാൽ ചക്കച്ചുള ഉണക്കിപ്പൊടിച്ച് പൗഡറുണ്ടാക്കാറുണ്ട്.

ഒരുവർഷം മുഴുവൻ ഉപയോഗിക്കാമെങ്കിലും ചക്ക പൗഡറിന് ഇത്തവണ ആവശ്യക്കാർ കുറവാണെന്നും കർഷകർ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Related posts