അറിയിപ്പ്; ട്രെയിൻ സമയത്തിൽ മാറ്റമില്ല താൽക്കാലിക മാറ്റം പിൻവലിച്ച് റെയിൽവേ; പുതിയ ഷെഡ്യൂൾ അറിയാം

0 0
Read Time:2 Minute, 41 Second

തിരുവനന്തപുരം: വെസ്റ്റ് കോസ്റ്റ് എക്സപ്രസിന്‍റെയും പരശുറാം എക്സ്പ്രസിന്‍റെയും സമയക്രമത്തിൽ വരുത്തിയ മാറ്റം പിൻവലിച്ച് സതേൺ റെയിൽവേ.

ഈ മാസവും അടുത്ത മാസവും ചില ദിവസങ്ങളിൽ രണ്ട് ട്രെയിനുകളുടെയും സമയത്തിൽ മാറ്റം വരുത്തിയിരുന്നു.

വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ മംഗളൂരുവിന് പകരം ഉള്ളാലിൽ നിന്ന് പുറപ്പെടുമെന്ന പ്രഖ്യാപനവും പരശുറാമിന്‍റെ സമയത്തിൽ വരുത്തിയ മാറ്റവുമാണ് പിൻവലിച്ചത്.

ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ മെയ് 10, 21, 24, ജൂൺ 4, 7 തീയതികളിൽ പതിവുപോലെ രാത്രി 11:45 ന്‌ തന്നെ പുറപ്പെടും.

നേരത്തെ ഈ ദിവസങ്ങളിൽ ഉള്ളാളിൽനിന്ന്‌ പുറപ്പെടുമെന്നാണ്‌ അറിയിച്ചിരുന്നത്‌.

ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ – നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്‌ മെയ് 11, 22, 25, ജൂൺ 5, 8 തീയതികളിൽ പതിവുപോലെ തന്നെ സർവീസ്‌ നടത്തും.

ഈ ദിവസങ്ങളിൽ ട്രെയിൻ വൈകി പുറപ്പെടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്.

അതേസമയം വേനലവധിക്കാലത്തെ തിരക്ക്‌ കുറയ്ക്കുന്നതിന്‍റെ ഭാഗമായി ചെന്നൈ എഗ്മോർ – ഭുവനേശ്വർ റൂട്ടിൽ സതേൺ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ എഗ്മോറിൽനിന്ന്‌ ഭുവനേശ്വറിലേക്കുള്ള പ്രത്യേക ട്രെയിൻ (06107) മെയ് 11, ജൂൺ ഒന്ന്‌ തീയതികളിൽ രാവിലെ 10:30ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 6.30ന്‌ ഭുവനേശ്വറിലെത്തും.

മടക്കയാത്ര (06108) മെയ് 12, ജൂൺ രണ്ട്‌ തീയതികളിൽ രാവിലെ 9:30ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 8:30ന്‌ ചെന്നൈ എഗ്മോറിലെത്തും.

ഒരു എസി ടു ടയർ, മൂന്ന്‌ എസി ത്രീ ടയർ, 10 സ്ലീപ്പർ, ഒരു പാൻട്രി കാർ, നാല്‌ ജനറൽ സെക്കൻഡ്‌ ക്ലാസ്‌, രണ്ട്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകളാണ്‌ പ്രത്യേക ട്രെയിനിനുള്ളത്‌.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Related posts