സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ 91.55 % മിന്നും വിജയം; പെൺകുട്ടികൾ മുന്നിൽ

students
0 0
Read Time:2 Minute, 4 Second

ചെന്നൈ : തമിഴ്‌നാട്ടിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 91.55 ശതമാനം വിജയം.

സംസ്ഥാനത്ത് 38 ജില്ലകളിൽ അരിയല്ലൂർ ജില്ലയിലാണ് കൂടുതൽ വിജയശതമാനം. ഇവിടെ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 97.31 ശതമാനം പേർ ജയിച്ചു.

ശിവഗംഗ, രാമനാഥപുരം ജില്ലകൾക്കാണ് ഒന്നും രണ്ടും സ്ഥാനം.

ശിവഗംഗയിൽ പരീക്ഷയെഴുതിയ 97.02 ശതമാനവും രാമനാഥപുരത്ത് 96.02 ശതമാനം വിദ്യാർഥികളും വിജയിച്ചു.

4,105 സ്കൂളുകൾ 100 ശതമാനം വിജയംനേടി. ഇതിൽ 1,364 എണ്ണവും സർക്കാർ സ്കൂളുകളാണ്.

പരീക്ഷയെഴുതിയ ഭിന്നശേഷിക്കാരായ 13,510 വിദ്യാർഥികളിൽ 12,491 പേർ വിജയിച്ചു.

ഗോത്രവർഗക്ഷേമവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന, പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 92 ശതമാനം പേർ വിജയിച്ചു.

പരീക്ഷയെഴുതിയ 260 തടവുകാരിൽ 228 പേർ വിജയിച്ചു.

ആൺകുട്ടികളെ പിന്നിലാക്കി പെൺകുട്ടികൾ ഇത്തവണയും മുന്നിലെത്തി. ആൺകുട്ടികളെ അപേക്ഷിച്ച് 5.95 ശതമാനം പെൺകുട്ടികൾ കൂടുതൽ വിജയിച്ചു.

സർക്കാർസ്കൂളുകളിൽ പരീക്ഷയെഴുതിയ 87.9 ശതമാനം വിദ്യാർഥിനികളും സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പരീക്ഷയെഴുതിയ 91.77 ശതമാനംപേരും സ്വകാര്യ സ്കൂളുകളിൽ പരീക്ഷയെഴുതിയ 97.43 ശതമാനം വിദ്യാർഥിനികളും വിജയിച്ചു.

ഗേൾസ് ഹൈസ്കൂളുകളിൽ പരീക്ഷയെഴുതിയ 93.80 ശതമാനം വിദ്യാർഥിനികളും ബോയ്‌സ് സ്കൂളുകളിൽ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 83.17 ശതമാനംപേരും വിജയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts