ചെന്നൈ : ഗാന്ധിപുരം സ്റ്റാൻഡിൽ, അശ്രദ്ധമായി പിറകോട്ടെടുത്ത ബസിനും നിർത്തിയിട്ട ബസിനുമിടയിൽ കുടുങ്ങി ഒരാൾ മരിച്ചു. ഊട്ടി സ്വദേശി ശിവകുമാറാണ് (40) മരിച്ചത്. ഡ്രൈവർ ഓണ്ടിപുതൂർ സ്വദേശി തിരുനാവുക്കരസിനെ അറസ്റ്റ്ചെയ്തു. പിറകോട്ടെടുത്ത ബസിടിച്ച് നിർത്തിയിട്ട ബസിന്റെ മുൻവശത്തെ ഗ്ലാസും തകർന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സ്റ്റാൻഡിൽ ബസുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്തുനിന്ന്, ഗാന്ധിപാർക്കിലേക്കുള്ള ബസ്സാണ് മുന്നറിയിപ്പില്ലാതെ പിറകോട്ടെടുത്തത്. ഈ സമയം പിറകിലും ബസുകൾ ഉണ്ടായിരുന്നു. നിർത്തിയിട്ട ബസുകൾക്കിടയിലൂടെ നടന്നുപോവുകയായിരുന്ന ശിവകുമാർ അപകടത്തിൽപ്പെടുകയായിരുന്നു. ബസുകൾക്കിടയിൽ കുരുങ്ങിയ ശിവകുമാറിന്റെ തലയ്ക്കും മറ്റും ഗുരുതര പരിക്കേറ്റു. സംഭവസ്ഥലത്തുതന്നെ…
Read MoreDay: 16 May 2024
സർക്കാർ ബസിൽ ആയുധങ്ങൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച പോലീസ്
ചെന്നൈ : തിരുനെൽവേലിയിൽ സർക്കാർബസിൽവെച്ച് കൈത്തോക്ക്, അരിവാൾ എന്നിവ പിടിച്ചെടുത്തു. ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കുള്ള സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന്റെ എക്സ്‌പ്രസ് ബസിന്റെ ബർത്തിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ചെന്നൈയിൽനിന്ന് ചൊവ്വാഴ്ചരാത്രി തിരിച്ച ബസ് ബുധനാഴ്ച രാവിലെ 11.30-നാണ് തിരുനെൽവേലിയിലെത്തിയത്. സർവീസ് അവസാനിപ്പിച്ച് ഡിപ്പോയിലെത്തിയപ്പോൾ ശുചീകരണത്തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ബസ് ജീവനക്കാർ ഉടനെ തിരുനെൽവേലി പോലീസിനെ അറിയിച്ചു. പോലീസെത്തി ആയുധങ്ങൾ കണ്ടെടുത്തു. വിരലടയാളവിദഗ്ധരും ബോംബ് സ്‌ക്വാഡും ബസിൽ പരിശോധനനടത്തി. ആയുധങ്ങൾ കണ്ടെത്തിയ ബർത്തിൽ ബുക്ക്ചെയ്ത് യാത്രചെയ്ത യാത്രക്കാരന്റെ വിവരങ്ങൾ പോലീസ് ട്രാൻസ്പോർട്ട് കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreകരുണാനിധിയെക്കുറിച്ച് പാഠം; ഒമ്പത്, പത്ത് ക്ലാസുകൾക്ക് പിന്നാലെ എട്ടാം ക്ലാസിലും ഉൾപ്പെടുത്തി
ചെന്നൈ : ഒമ്പത്, പത്ത് ക്ലാസുകൾക്ക് പിന്നാലെ എട്ടാം ക്ലാസിലും കരുണാനിധിയെക്കുറിച്ചുള്ള പാഠം. സാമൂഹിക പാഠപുസ്തകത്തിലാണ് കരുണാനിധിയെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് കുടുംബ സ്വത്തിൽ അവകാശം നൽകുന്നതിന് വേണ്ടി കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമം കൊണ്ടുവന്നതിനെ കുറിച്ചാണ് പാഠത്തിൽ വിശദീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് കരുണാനിധിയെക്കുറിച്ചുള്ള പാഠങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നടപടി ആരംഭിച്ചത്. ആദ്യം ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിലും പിന്നീട് പത്താം ക്ലാസിലും കരുണാനിധിയെക്കുറിച്ച് പഠിപ്പിക്കാൻ തീരുമാനിച്ചിരുന്നു. തമിഴ് ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെടാൻ കരുണാനിധി സ്വീകരിച്ച നടപടികളായിരുന്നു ഒമ്പതാംക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. പത്താം ക്ലാസിൽ തമിഴ്…
Read Moreസംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടായ പ്രതിസന്ധിയില്‍ നേട്ടമുണ്ടാക്കി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
ചെന്നൈ: ഇ പാസ് നിർബന്ധമാക്കിയതോടെ തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടായ പ്രതിസന്ധിയില്‍ നേട്ടമുണ്ടാക്കി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഏറ്റവും നേട്ടമുണ്ടാക്കിയത് ഊട്ടിയുടെയും കൊടൈക്കനാലിന്റെയും സമാനമായ കാലവസ്ഥയുള്ള മൂന്നാർ. കടുത്ത ചൂടുണ്ടായിരുന്ന ഏപ്രില്‍ മാസം മൂന്നാറില്‍ സഞ്ചാരികള്‍ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. 2006 ലെ നീലക്കുറിഞ്ഞി സീസണിന് ശേഷമുള്ള ഏറ്റവും വലിയ സഞ്ചാരി പ്രവാഹമാണ് ഇപ്പോഴുള്ളത്. മൂന്നാറിലേക്കുള്ള റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഞായറാഴ്ച മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കില്‍ സഞ്ചാരികള്‍ കുടുങ്ങി. പലര്‍ക്കും ഭക്ഷണം പോലും കിട്ടിയില്ല. മൂന്നാര്‍ നഗരത്തിലും…
Read Moreസംസ്ഥാനത്ത് പടർന്നു പിടിച്ച് ഡെങ്കിപ്പനി : മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
ചെന്നൈ : സംസ്ഥാനത്തെ എട്ടുജില്ലകളിൽ ഡെങ്കിപ്പനി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ പനി ബാധിതരുടെ വിവരങ്ങൾ ദിവസവും കൃത്യമായി അറിയിക്കാൻ പൊതുജനാരോഗ്യ വിഭാഗം ജില്ലാ ആരോഗ്യ വകുപ്പ് മേധാവികൾക്കു നിർദേശം നൽകി. മഞ്ഞപ്പിത്തം ഉൾപ്പെടെ ലക്ഷണങ്ങളോടെ ആശുപത്രികളിൽ കഴിയുന്ന രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. പനിക്കുള്ള മരുന്നുകൾ, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവരെ സജ്ജമാക്കി നിർത്തണം. വീടുതോറുമുള്ള പരിശോധന ശക്തിപ്പെടുത്താനും ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും നഗരങ്ങളിലും കൊതുക് നശീകരണ പ്രവർത്തനം ഊർജിതപ്പെടുത്തണം. ഡെങ്കിപ്പനി നിയന്ത്രണ…
Read Moreവന്ദേ മെട്രോ രണ്ടുമാസത്തിനകം പുറത്തിറങ്ങും; ആദ്യ സർവീസ് ചെന്നൈ-തിരുപ്പതി റൂട്ടിൽ
ചെന്നൈ : വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) അധികൃതർ അറിയിച്ചു. ജൂൺ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ പുറത്തിറക്കും. മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിന്റെ(മെമു) പരിഷ്കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ. മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വേഗത്തിലായിരിക്കും തീവണ്ടി ഓടിക്കുക. ശീതീകരിച്ച മെട്രോ തീവണ്ടിയുടെ വാതിലുകൾ സ്വയം പ്രവർത്തിക്കുന്നവയായിരിക്കും. വലിയ ചില്ലുകളുള്ള ജനലുകളും തീവണ്ടിയുടെ ആകർഷണങ്ങളായിരിക്കും. ഒരു കോച്ചിൽനിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാൻ കഴിയും.…
Read Moreവന്നത് ആറാം വിരല്‍ ശസ്ത്രക്രിയ ചെയ്തു നീക്കാൻ; കോഴിക്കോട് മെഡിക്കൽ കോളജ് ശസ്ത്രക്രിയ നടത്തിയത് നാവില്‍;
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതായി പരാതി. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയയാണ് മാറിപ്പോയത്. സംഭവത്തില്‍ ഡോക്ടര്‍ മാപ്പുപറഞ്ഞതായും പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തതായും കുടുംബം പ്രതികരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യുന്നതിനാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ഒന്‍പത് മണിക്ക് ശസ്ത്രക്രിയയ്ക്ക് കയറ്റി. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുവരുമ്പോള്‍ വായില്‍ പഞ്ഞി വെച്ച നിലയിലായിരുന്നു എന്ന്…
Read Moreവാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവ്, മൂന്ന് പേർക്ക് അവയവദാനത്തിലൂടെ പുതുജീവൻ ഏകി
ചെന്നൈ: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ അവയവങ്ങൾ ദാനം ചെയ്ത് 3 പേർക്ക് പുതുജീവൻ ഏകി. കടലൂർ ജില്ലയിലെ ശ്രീമുഷ്‌ണം സ്വദേശി എ.കരുണാകരൻ (30) ചെങ്കൽപട്ട് ജില്ലയിലെ തിരുക്കലുക്കുന്നം സേലം മൈൻസ് എന്ന കമ്പനിയിൽ ട്രാൻസ്‌പോർട്ട് ഓഫീസറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ 11ന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ചെന്നൈ ബോറൂരിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്ക രക്തസ്രാവം ഉണ്ടായി, ഡോക്ടർമാർ തീവ്രപരിചരണം നൽകുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ചു. 11 മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. ഭാര്യ മലർവിഴി 4 മാസം ഗർഭിണിയാണ്.…
Read Moreകോൺഗ്രസ് നേതാവിന്റെ മരണം ആത്മഹത്യയോ കൊലപാതകയോ എന്ന കാര്യത്തിൽ സ്ഥിതീകരിക്കാൻ ആവാതെ പോലീസ്
ചെന്നൈ : മൃതദേഹം കണ്ടെത്തിയിട്ട് 10 ദിവസം പിന്നിട്ടെങ്കിലും തിരുനെൽവേലി ഈസ്റ്റ് ഡി.സി.സി. പ്രസിഡന്റ് കെ.പി.കെ. ജയകുമാർ ധനസിങ്ങിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ തമിഴ്‌നാട് പോലീസിന് കഴിഞ്ഞില്ല. മേയ് രണ്ടിനാണ് ജയകുമാറിനെ കാണാതായത്. ഇതേത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മേയ് നാലിന് വീടിനടുത്തുള്ള കൃഷിയിടത്തിൽ ജയകുമാറിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി കാലുകൾ ചേർത്തു കെട്ടിയ നിലയിലും വായിൽ മെറ്റൽ സ്‌ക്രബ്ബർ തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. എന്നാൽ, ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. ജയകുമാറിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം ജയകുമാറിന്റേതുതന്നെയാണെന്ന്…
Read Moreനഗരത്തെ നിശ്ചലമാക്കി മഴ; ഓടകൾ നിറഞ്ഞ് റോഡുകളിൽ ഒഴുകി!
ചെന്നൈ: ഇടിയുടെയും മിന്നലിൻ്റെയും അകമ്പടിയോടെ പെയ്ത കനത്ത വേനൽമഴയിൽ തിരുനെൽവേലിയിൽ റോഡുകൾ വെള്ളത്തിലായി. മഴയ്ക്ക് മുൻപ് തിരുനെൽവേലി ജില്ലയിൽ പകൽ സമയം താപനില വരെ ഉയർന്നതായിരുന്നു. അതിനുശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്തത്. ഇതോടെ ചൂട് കുറഞ്ഞു. ഇന്നലെ രാവിലെ 8 മണി വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. 143 അടി ജലനിരപ്പുള്ള പാപനാശം അണക്കെട്ട് 51 അടി വെള്ളം അധികമായി ലഭിച്ചു. സെക്കൻ്റിൽ 34.47 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടിൽ നിന്ന് 254…
Read More