Read Time:1 Minute, 16 Second
ചെന്നൈ : വിരമിച്ച ജീവനക്കാർക്ക് 18 മാസമായി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ച് ട്രാൻസ്പോർട്ട് ജീവനക്കാർ ജൂൺ 24-ന് 100 ഇടങ്ങളിൽ നിരാഹാരസമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിഴുപുരത്ത് നടന്ന ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ട്രാൻസ്പോർട്ട് ജീവനക്കാരുടെ 15,000 കോടിയോളം വരുന്ന പ്രൊവിഡന്റ് ഫണ്ട് സർക്കാർ വകമാറി ചെലവ് ചെയ്തുവെന്നും കുറ്റപ്പെടുത്തി.
കഴിഞ്ഞ 18 മാസത്തിനുള്ളിൽ 6000-ത്തിലധികം ജീവനക്കാർ വിരമിച്ചു. ഇവർക്ക് പെൻഷൻ ആനൂകൂല്യങ്ങൾ നൽകിയിട്ടില്ല.
എത്രയുംവേഗം പെൻഷൻ ആനൂകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു. ഏറെക്കാലമായി ജീവനക്കാർക്കും പെൻഷൻക്കാർക്കും ക്ഷാമബത്ത നൽകിയിട്ടില്ലെന്നും സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.