Read Time:1 Minute, 7 Second
ചെന്നൈ : നഗരത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രിപെയ്ത മഴയെത്തുടർന്ന് ചൂട് കുറഞ്ഞു.
നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ചാറ്റൽമഴയാണ് പെയ്തത്. വരുംദിവസങ്ങളിലും ചെന്നൈ, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം എന്നീ ജില്ലകളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് അറിയിച്ചു.
ന്യൂനമർദത്തെത്തുടർന്ന് വെല്ലൂർ, കാഞ്ചീപുരം, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ധർമപുരി, ഈറോഡ്, നീലഗിരി, സേലം, നാമക്കൽ, തിരുച്ചിറപ്പള്ളി, പെരമ്പല്ലൂർ, വിഴുപുരം, ദിണ്ടിഗൽ, മധുര, രാമനാഥപുരം, കന്യാകുമാരി, കടലൂർ, കരൂർ, കള്ളക്കുറിച്ചി, മൈലാടുതുറൈ, കോയമ്പത്തൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.