Read Time:56 Second
കോട്ടയം: മിമിക്രി താരവും നടനുമായ സോമരാജ് അന്തരിച്ചു.
ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, സ്‌ക്രിപ്റ്റ് റൈറ്റെര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.
അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, അണ്ണന്‍ തമ്ബി, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരകഥയും സംഭാഷണവും നിര്‍വഹിച്ചത് സോമരാജാണ്.
നിരവധി ടെലിവിഷന്‍ സ്‌റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തുമായിരുന്നു.