ചെന്നൈ : പൂനമല്ലിയിൽ ഹിന്ദു മറുമലർച്ചി മുന്നേറ്റ മുന്നണി സംസ്ഥാനാധ്യക്ഷൻ രാജാജിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രവർത്തകനടക്കം ആറുപേരെ പൂനമല്ലി പോലീസ് അറസ്റ്റുചെയ്തു. മാങ്ങാട് ആമ്പൽ നഗർ സ്വദേശിയായ രാജാജി(45)യെ ബുധനാഴ്ച ചായക്കടയിലിരിക്കേ അജ്ഞാതസംഘം വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകൻ ഗോപാലിന്റെ ഭാര്യയുമായി രാജാജിക്ക് ബന്ധമുണ്ടായിരുന്നെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.
Read MoreDay: 25 May 2024
സംസ്ഥാനത്തെ ആറുജില്ലകളിൽ പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് അനുമതി
ചെന്നൈ : തമിഴ്നാട്ടിലെ ആറുജില്ലകളിൽ പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ അംഗീകാരംനൽകി. തെങ്കാശി, മയിലാടുതുറൈ, പെരമ്പല്ലൂർ, ആറക്കോണം, റാണിപ്പേട്ട്, തിരുപ്പത്തൂർ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾക്ക് അനുമതിലഭിച്ചത്. ഓരോ മെഡിക്കൽ കോളേജുകൾക്കും 25 ഏക്കർവീതം ഭൂമി വിട്ടുനൽകണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. കോളേജുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പുസെക്രട്ടറി ഗഗൻദീപ് സിങ് ബേദിയും മുതിർന്ന ഉദ്യോഗസ്ഥരും പ്രാരംഭയോഗംചേർന്നു. രാജ്യത്ത് 74 മെഡിക്കൽ കോളേജുകളുമായി തമിഴ്‌നാടാണ് മുന്നിലുളളത്. ഇതിൽ 38 എണ്ണം സർക്കാർ മെഡിക്കൽ കോളേജുകളാണ്.
Read Moreരണ്ടുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ
ചെന്നൈ : വിരുദുനഗറിലെ തിരുത്തങ്കലിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. സർക്കാർ സ്കൂൾ അധ്യാപകരായിരുന്ന ലിംഗം (45), ഭാര്യ പളനിയമ്മാൾ(47), ഇവരുടെ മകൾ ബി. ആനന്ദവല്ലി (27), മകൻ എൽ. ആദിത്യ(13), ആനന്ദവല്ലിയുടെ രണ്ടുമാസം പ്രായമുള്ള മകൾ ശാസ്തിക എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയശേഷം ലിംഗവും ഭാര്യയും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ദമ്പതികൾക്ക് മൂന്നുകോടിയിലധികം രൂപയുടെ കടബാധ്യതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Read Moreകാലവർഷം മുന്നിൽകണ്ട് നഗരത്തിലെ നദികളിൽ ഉള്ള മാലിന്യങ്ങൾ നീക്കംചെയ്യും
ചെന്നൈ : കാലവർഷം ആരംഭിക്കാനിരിക്കെ, നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി ജലാശയങ്ങളിലെയും കനാലുകളിലെയും ഓടകളിലെയും മാലിന്യങ്ങൾ നീക്കംചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കോർപ്പറേഷന്റെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ നീക്കംചെയ്യുക. ചെന്നൈ കോർപ്പറേഷന്റെ 15 സോണുകൾക്കും 50 ലക്ഷം രൂപ വിതരണംചെയ്തതായി അധികൃതർ അറിയിച്ചു. മുൻവർഷങ്ങളിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിലെ ജലാശയങ്ങളും കനാലുകളും ഓടകളും ശുചീകരിക്കും.
Read Moreമുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളത്തിനെതിരേ തിരിഞ്ഞ് തമിഴ്‌നാട്
ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരേ തമിഴ്‌നാട് സർക്കാരും ഭരണ, പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ട് പൊളിച്ച് പുതിയ അണകെട്ടുന്നതിനുള്ള വിശദപദ്ധതിരേഖ (ഡി.പി.ആർ.) ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചതാണ് തമിഴ്‌നാടിനെ പ്രകോപിപ്പിച്ചത്. പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം മേയ് 28-നു ചേരുന്ന വിദഗ്ധസമിതി ചർച്ചയ്ക്കെടുക്കരുതെന്ന് തമിഴ്‌നാട്, കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രണ്ടുസംസ്ഥാനങ്ങളും യോജിപ്പിലെത്തിയാൽമാത്രമേ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻപറ്റൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേരളത്തിന്റെ പുതിയനീക്കം സുപ്രീംകോടതിവിധിക്ക് എതിരാണെന്നുമാണ് പരിസ്ഥിതിമന്ത്രാലയത്തിനുള്ള കത്തിൽ തമിഴ്‌നാട് പറയുന്നത്. കേരളത്തിന്റെ…
Read Moreചെന്നൈ വിമാനത്താവളത്തിൽ തീപ്പിടിത്തം
ചെന്നൈ : വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപ്പിടിത്തം. എയർ ട്രാഫിക് കൺട്രോൾ(എ.ടി.സി.) ബ്ലോക്കിന്റെ നാലാം നിലയിലാണ് വ്യാഴാഴ്ച പുലർച്ചെ 3.30-ഓടെ തീപ്പിടിത്തമുണ്ടായത്. ഉടൻതന്നെ തീയണയ്ക്കാൻ സാധിച്ചതിനാൽ വൻഅപകടം ഒഴിവായി. പഴയ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. വിമാനത്താവളത്തിലെ അഗ്നിരക്ഷാസംവിധാനങ്ങൾ ഉപയോഗിച്ചുതന്നെ തീയണച്ചു. പിന്നീട് ഗിണ്ടി, അശോക്‌നഗർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തി സുരക്ഷയുറപ്പാക്കി. കാര്യമായ നാശനഷ്ടമുണ്ടായില്ലെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചില്ല. സംഭവത്തിൽ വിമാനത്താവള അതോറിറ്റി അന്വേഷണം ആരംഭിച്ചു.
Read Moreലോക്സഭാ തിരഞ്ഞെടുപ്പ് 2024; ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്: ഡൽഹിയിലെ ഉൾപ്പടെ 58 മണ്ഡലങ്ങൾ ബൂത്തിലേക്ക്
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. കൂടാതെ ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാർ എന്നിവരാണ് ആറാംഘട്ടത്തിൽ ജനവിധി തേടുന്ന…
Read Moreതിരുവള്ളുവരെ കാവിവസ്ത്രം ധരിപ്പിച്ചും ഭസ്മം പൂശിയും ചിത്രീകരിച്ചു; തമിഴ്‌നാട് ഗവർണർക്കെതിരേ ഭരണപക്ഷം
ചെന്നൈ : തമിഴ് കവി തിരുവള്ളുവരെ വീണ്ടും കാവി പുതപ്പിച്ചുകൊണ്ട് ഗവർണർ ആർ.എൻ. രവി പുറത്തിറക്കിയ ക്ഷണക്കത്തിനെച്ചൊല്ലി വിവാദം പുകയുന്നു. വെള്ളിയാഴ്ച രാജ്ഭവനിൽ സംഘടിപ്പിച്ച തിരുവള്ളുവർ തിരുവിഴ ആഘോഷ ചടങ്ങിനുവേണ്ടി തയ്യാറാക്കിയ ക്ഷണക്കത്തിലാണ് തിരുവള്ളുവരെ കാവിവസ്ത്രം ധരിപ്പിച്ചും ഭസ്മം പൂശിയും ചിത്രീകരിച്ചത്. ഇതിൽ പ്രതിഷേധവുമായി ഭരണകക്ഷിയായ ഡി.എം.കെ.യും കോൺഗ്രസും ഉൾപ്പെടെ പാർട്ടികൾ രംഗത്തെത്തി. തിരുവള്ളുവരെ കാവി പുതപ്പിച്ചതിലൂടെ ലോകമെമ്പാടുമുള്ള തമിഴരെ ഗവർണർ അപമാനിച്ചിരിക്കുകയാണെന്ന് ഡി.എം.കെ. വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ആരോപിച്ചു. തമിഴ് ഭാഷയെയും സംസ്കാരത്തെയുമൊക്കെ ഇതിലൂടെ അവഹേളിച്ചിരിക്കുകയാണ്. നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കുന്നു -ഇളങ്കോവൻ പറഞ്ഞു.…
Read Moreസംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ആറിനു തുറക്കും
ചെന്നൈ : മധ്യവേനലവധിക്കുശേഷം തമിഴ്നാട്ടിൽ സ്കൂളുകൾ ജൂൺ ആറിനു തുറക്കും. വെള്ളിയാഴ്ച വിദ്യാഭ്യാസവകുപ്പ് ഡയറക്ടറാണ് ഇക്കാര്യമറിയിച്ചത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ പ്ലസ്ടുവരെ ക്ലാസുകളാണ് ആറുമുതൽ തുടങ്ങുക. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്താൻ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സി.ബി.എസ്.ഇ. ബോർഡിനുകീഴിൽ സ്കൂളുകൾ എന്നുതുറക്കുമെന്നകാര്യം ഇനിയും അറിയിച്ചിട്ടില്ല.
Read Moreതാംബരം – കൊച്ചുവേളി തീവണ്ടിയുടെ പ്ലാറ്റ്‌ഫോം മാറ്റി; യാത്രക്കാർ ദുരിതത്തിൽ
ചെന്നൈ : കൊച്ചുവേളിയിലേക്ക് താംബരത്തുനിന്ന് പുറപ്പെടുന്ന ബൈ വീക്കിലി പ്രത്യേക തീവണ്ടി(06035)യുടെ പ്ലാറ്റ്‌ഫോം അടിക്കടി മാറ്റി പ്രഖ്യാപിച്ചത് യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച രാത്രി 9.40-ന് പുറപ്പെടേണ്ട തീവണ്ടി ഏത് പ്ലാറ്റ്‌ഫോമിൽനിന്ന് പുറപ്പെടുമെന്ന് 9.25 വരെ അറിയിച്ചിരുന്നില്ല. ആഴ്ചയിൽ വ്യാഴാഴ്ചയും ശനിയാഴ്ചയും സർവീസ് നടത്തുന്ന പ്രത്യേക തീവണ്ടി ആറാം പ്ലാറ്റ് ഫോമിൽനിന്നാണ് കഴിഞ്ഞയാഴ്ച പുറപ്പെട്ടിരുന്നത്. അതിനാൽ ആറാം പ്ലാറ്റ് ഫോമിലാണ് യാത്രക്കാർ കാത്തിരുന്നതും. എന്നാൽ 9.30-ന് താംബരം-കൊച്ചുവേളി പ്രത്യേക തീവണ്ടി എട്ടാം പ്ലാറ്റ് ഫോമിൽനിന്ന് പുറപ്പെടുമെന്ന് ആദ്യം അറിയിപ്പ് വന്നു. അഞ്ച് മിനിറ്റിന് ശേഷം ഏഴാം…
Read More