ചെന്നൈ : മദ്യപിച്ച് ചെന്നൈ-ആലപ്പുഴ എക്സ്‌പ്രസിലെ യാത്രക്കാരെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തു. ഞായറാഴ്ച തിരുപ്പൂർ റെയിൽവേപോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ശനിയാഴ്ചപുലർച്ചെ ഈറോഡ് എത്തിയപ്പോഴാണ് യുവാക്കൾ മറ്റു യാത്രക്കാരെ കൈയേറ്റം ചെയ്തത്. വണ്ടിയിൽ പുകവലിച്ചത് ചോദ്യം ചെയ്തതിനായിരുന്നു കൈയാങ്കളി. യാത്രക്കാരനായ മണികണ്ഠനെ ഇവർ കൈയേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മലയാളികളായ യാത്രക്കാരോടും ഈ യുവാക്കൾ മോശമായി പെരുമാറിയിരുന്നു. മണികണ്ഠന്റെ പരാതിയിലാണ് അറസ്റ്റ്.
Read MoreDay: 28 May 2024
മഴക്കെടുതിയില്‍ വൻ നാശനഷ്ട്ടം; കോട്ടയത്ത് ഉരുൾ പൊട്ടൽ
കൊച്ചി: കേരളത്തിൽ മഴ ശക്തമായതോടെ വന്‍ നാശനഷ്ടം. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഉരുൾ പൊട്ടലിൽ ഏഴ് വീടുകള്‍ തകര്‍ന്നതയാണ് വിവരം. ആളപായമില്ല. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഗമണ്‍ റോഡിലെ രാത്രിയാത്രയ്ക്കും നിരോധനം ഉണ്ട്. മിനച്ചിലാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇരുകരകളിലുള്ളവര്‍ ജാഗ്രത…
Read Moreഭൂഗർഭജല ലഭ്യത കുറയുന്നത് തടയാൻ നടപടി; കെട്ടിടനിർമാണത്തിന് ഭൂഗർഭജലം ഉപയോഗിക്കുന്നത് : നിരോധിക്കും
ചെന്നൈ : നഗരത്തിലെ ഭൂഗർഭജല ലഭ്യത കുറയുന്നത് തടയാൻ പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ. കെട്ടിടനിർമാണത്തിനായി ഭൂഗർഭജലം ഉപയോഗിക്കുന്നത് നിരോധിക്കാനും ഇതിനുപകരം ചെന്നൈ മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്(മെട്രോ വാട്ടർ) മുഖേന വെള്ളം നൽകാനുമാണ് തീരുമാനം. ഉടൻ തന്നെ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിർമാണസ്ഥലങ്ങളിൽ കുഴൽക്കിണറുകൾ കുഴിച്ചാണ് ഭൂഗർഭജലം ഊറ്റിയെടുക്കുന്നത്. ഇതിനാണ് നിരോധനം ഏർപ്പെടുത്തുക. പകരം മലിനജലം ശുദ്ധീകരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് നൽകും. കുടിവെള്ള ആവശ്യത്തിനല്ലാതെ ഭൂഗർഭവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാകും ഉത്തരവ് പുറപ്പെടുവിക്കുക. നിർമാണ സ്ഥലങ്ങളിൽ കുടിവെള്ളം…
Read Moreവ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ
ചെന്നൈ : വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് മലേഷ്യയിലേക്ക് വിമാനം കയറാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞ പ്ലാസ് ഡോളി (31) യെയാണ് ബാതിക് എയർ വിമാനത്തിൽ കയറാനിരിക്കേ അറസ്റ്റുചെയ്തത്. പശ്ചിമ ബംഗാളിലെ വിലാസമാണ് ഡോളിയുടെ പാസ്പോർട്ടിലുണ്ടായിരുന്നത്. സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തി. മലേഷ്യയിലേക്ക് പോകുന്നതിനായി ഏജന്റുമാർ മുഖേന വ്യാജ പാസ്പോർട്ട് സംഘടിപ്പിക്കുകയായിരുന്നെന്ന് ഡോളി സമ്മതിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന് കൈമാറി.
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയമാഘോഷിക്കാൻ നേതാക്കളോട് തയ്യാറെടുക്കാൻ ആവശ്യപ്പെട്ട് അണ്ണാമലൈ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയമാഘോഷിക്കാൻ തയ്യാറാകാൻ ജില്ലാനേതാക്കളോട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പ്രസംഗിച്ചപ്പോഴാണ് ബി.ജെ.പി. കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പായെന്ന് പറഞ്ഞത്. തമിഴ്‌നാട്ടിൽ ബി.ജെ.പി. രണ്ടക്കം കടക്കുമെന്ന് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്ന ചർച്ച ഇനിയുണ്ടാകില്ലെന്നും അണ്ണാമലൈ പറഞ്ഞു. ജയലളിത ഹിന്ദുത്വ നേതാവാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.
Read Moreപ്രണയാഭ്യർഥന നിരസിച്ച നഴ്‌സിനെ തട്ടികൊണ്ടുപോയവർ പിടിയിൽ
ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച നഴ്‌സിനെ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോയ ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു. വേളാച്ചേരിയിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന യുവതിയെയാണ് ബന്ധുവായ രാമനാഥപുരം സ്വദേശി എസ്. സഭാപതി (27) തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇയാൾ താത്‌പര്യം പ്രകടിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പക്ഷേ അവർ നിരസിച്ചു. പ്രകോപിതനായ സഭാപതി സുഹൃത്തുക്കളായ ഹരിഹരൻ (20), വി. രാജേഷ് (39), എസ്. ശബരിനാഥൻ (25) എന്നിവരുടെ സഹായത്തോടെ കാറിൽ തട്ടികൊണ്ടുപോയി. ആശുപത്രിയിലുള്ളവർ ഉടൻതന്നെ വേളാച്ചേരി പോലീസിൽ വിവരമറിയിച്ചു. വാഹനപരിശോധന നടത്തിയ പോലീസ് വിഴുപുരം ജില്ലയിലെ ഒലക്കൂറിന്…
Read Moreകടുത്തവേനലിൽ തമിഴ്‌നാട്ടിലെ പ്രധാന മുട്ട ഉത്പാദനകേന്ദ്രമായ നാമക്കലിൽ കോഴികൾ ചത്തു; മുട്ട വില കുതിച്ചുയരുന്നു
ചെന്നൈ : വേനൽ കടുത്തപ്പോൾ കോഴികൾ കൂട്ടമായി ചത്തതിന്റെ ആഘാതത്തിൽ നാമക്കലിലെ മുട്ടക്കോഴി ഫാം ഉടമകൾ. 90 ലക്ഷത്തോളം കോഴികളാണ് ചൂട് സഹിക്കാനാകാതെ ചത്തത്. മുൻവർഷങ്ങളിലും ഇത് പതിവാണെങ്കിലും ഇത്രയുംകൂടുതൽ കോഴികളെ നഷ്ടമാകുന്നത് ആദ്യമായാണ്. ഇതോടെ പ്രതിദിന ഉത്പാദനത്തിൽ 30 ശതമാനം ഇടിവുണ്ടായി. മഴയെത്തിയതോടെ ആശ്വാസമായെങ്കിലും വേനൽ ഏൽപ്പിച്ച പ്രതിസന്ധി ഇനിയും മറികടന്നിട്ടില്ല. രാജ്യത്തെ പ്രധാന മുട്ട ഉത്പാദനകേന്ദ്രമാണ് തമിഴ്‌നാട്ടിലെ നാമക്കൽ. പ്രതിദിനം അഞ്ചുകോടി മുട്ട ഉത്പാദിപ്പിച്ച സ്ഥാനത്ത് കോഴികൾ കൂട്ടമായി ചത്തതോടെ മൂന്നരക്കോടിയായി കുറഞ്ഞു. ഇതോടെ വിലയും കുതിച്ചുയർന്നു. മൊത്തവില 5.5 രൂപയിലേറെയായി…
Read Moreമുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ചെന്നൈ വിമാനത്താവളം
ചെന്നൈ : ഡിജി യാത്ര പദ്ധതിയുടെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉടൻ അവതരിപ്പിക്കും. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്നതുവഴി സുരക്ഷാ പരിശോധനയുടെ സമയം കുറയ്ക്കാനുതകുന്ന ഈ സാങ്കേതികത ജൂണിൽ നടപ്പാക്കുമെന്ന് ഡിജിയാത്ര ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു. ഇതോടെ, ഈ സൗകര്യം ഏർപ്പെടുത്തുന്ന രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ ചെന്നൈയും ഇടംപിടിക്കും. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ മാർച്ച് 31-ന് ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചത്. എന്നാൽ, വ്യോമസുരക്ഷാ ഏജൻസിയുടെ അനുമതി വൈകിയതിനാൽ അതിനു സാധിച്ചില്ല. പുതിയ സാങ്കേതികവിദ്യ നിലവിൽ വന്നാൽ ടിക്കറ്റും തിരിച്ചറിയൽ കാർഡും കാണിച്ച്…
Read Moreകേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച ഈ അഞ്ചുജില്ലകള്‍ക്ക് പുറമേ ഇടുക്കിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത്തവണ കാലവര്‍ഷം സാധാരണയെക്കാള്‍ കൂടുതല്‍…
Read Moreലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടർ മരിച്ചു
ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട് നാമക്കൽ സ്വദേശി ഡോ. ശരണിത എന്ന 32കാരിയാണ് ഷോക്കേറ്റു മരിച്ചത്. ഇവർ ചെന്നൈയിലെ കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു മരിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. ശനിയാഴ്ച രാത്രിയിൽ അപകടം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെ ഭർത്താവ് ഫോൺ വിളിച്ചിട്ട് കിട്ടിയില്ല. പലവട്ടം വിളിച്ചിട്ടും ഫോൺ അറ്റൻഡ് ചെയ്യാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ അദ്ദേഹം വിവരമറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ…
Read More