നഗരത്തിൽ മൺസൂൺ എന്നെത്തും? കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇങ്ങനെ

കേരളത്തിൽ വേനൽമഴ അതിശക്തമായി പെയ്തതോടെ ഏതാണ്ടൊരു മൺസൂൺ കാലാവസ്ഥയാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി. മൺസൂൺ ഏതാണ്ട് അടുത്തെത്തുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളില്‍ മൺസൂൺ പെയ്ത്ത് തുടങ്ങും. എന്നാൽ കേരളത്തിലെ സ്ഥിതിയല്ല ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പറയുന്നത് വടക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലേക്ക് പ്രവേശിച്ച് തൊട്ടുപിന്നാലെ തന്നെ തമിഴ്നാട്ടിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ് എന്നാണ്. ഇതിനകം തന്നെ വടക്കുകിഴക്കൻ മൺസൂണിന്റെ മേഘശകലങ്ങൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം തമിഴ്നാടിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും കർണാടകത്തിന്റെ ചില ഭാഗങ്ങളിലേക്കും മൺസൂൺ എത്തും. ചെന്നൈ…

Read More

കാമുകിയോടുള്ള ദേഷ്യം; യുവതി സഞ്ചരിച്ച ബസിന് നേരേ പെട്രോൾ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ

ചെന്നൈ : കാമുകിയോടുള്ള ദേഷ്യത്തിന്റെ പേരിൽ ബസിന് നേരേ പെട്രോൾ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ. അരിയല്ലൂർ ജില്ലയിലെ നരസിംഹപാളയത്തിലാണ് സംഭവം. ഇവിടെയുള്ള പ്രേം കുമാറാണ് തന്നോട് പിണങ്ങിയ കാമുകി സഞ്ചരിച്ച സർക്കാർ ബസിന് നേരേ ബോംബെറിഞ്ഞത്. ഡ്രൈവർ പെട്ടെന്ന് ബസ് നിർത്തിയതിനാൽ ബസിൽ കൊള്ളാതെ റോഡിൽവീണ് പെട്രോൾ ബോംബ് പൊട്ടി. എന്നാൽ, യാത്രക്കാർ ഭയന്ന് ബസിൽനിന്ന് ഇറങ്ങിയോടി. ബസ് ഡ്രൈവറുടെ പരാതിയെത്തുടർന്ന് പിന്നീട് പ്രേം കുമാറിനെ പോലീസ് അറസ്റ്റുചെയ്തു.വി.സി.കെ. പ്രാദേശിക നേതാവായ അരുമരാജിന്റെ മകനായ പ്രേംകുമാർ പോളിടെക്‌നിക്ക് ഡിപ്ലോമ പൂർത്തിയാക്കി ജോലി അന്വേഷിക്കുകയാണ്. പഠനകാലം…

Read More

തമിഴക വെട്രി കഴകത്തിന് ജൂൺ 22-ന് ഔദ്യോഗിക തുടക്കം

ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയപ്പാർട്ടിയായ തമിഴക വെട്രി കഴകത്തിന് ജൂൺ 22-ന് ഔദ്യോഗികമായി തുടക്കംകുറിക്കും. അന്ന് വിജയ്‌യുടെ അൻപതാം ജന്മദിനംകൂടിയാണ്. തെക്കൻ തമിഴ്നാട്ടിലെ ഒരു സ്ഥലമാണ് പാർട്ടി ഉദ്ഘാടനച്ചടങ്ങിനായി കണ്ടുവെച്ചത്. മധുരയിലാവാനാണ് സാധ്യതയെന്നാണ് വിവരം. 2026-ലെ തമിഴ്നാട് സംസ്ഥാന തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത്. തന്നെ ഒരു ജനപ്രിയതാരമാക്കി മാറ്റിയ ജനങ്ങൾക്കായി പ്രവർത്തിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനുമാണ് പാർട്ടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വിജയ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Read More

മറ്റു മതങ്ങൾക്കുള്ളതുപോലെ രജിസ്ട്രേഷൻ നിയമം പള്ളികൾക്കും ബാധകമാക്കണം- മദ്രാസ് ഹൈക്കോടതി

ചെന്നൈ : മറ്റു മതങ്ങൾക്കുള്ളതുപോലെ രജിസ്ട്രേഷൻ നിയമം ക്രിസ്ത്യൻ പള്ളികൾക്കും ബാധകമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഭൂമി രജിസ്റ്റർ ചെയ്യുന്നില്ലെന്നാരോപിച്ച് ഷാലിൻ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹിന്ദു, മുസ്‌ലിം നിയമങ്ങൾക്കനുസരിച്ച് സ്വത്തുക്കൾ സംരക്ഷിക്കാൻ രജിസ്ട്രേഷൻ നിയമത്തിൽ വ്യവസ്ഥയുള്ളപ്പോൾ ക്രിസ്ത്യൻ പള്ളികളുടെ കാര്യത്തിൽ നിയമമില്ലാത്തത് ആശ്ചര്യകരമാണ്. പള്ളികളുടെ സ്വത്തുക്കൾ 1908-ലെ രജിസ്ട്രേഷൻ ചട്ടത്തിലെ സെക്ഷൻ 22 എ യിൽ ഉൾപ്പെടുത്തണം. എല്ലാ മതങ്ങളെയും ഭരണകൂടം തുല്യമായി കണക്കാക്കണമെന്നും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ വ്യക്തമാക്കി.

Read More

വേദനസംഹാരിയുടെ അമിതോപയോഗത്തെത്തുടർന്ന് 17-കാരൻ മരിച്ച സംഭവം; ഒരു സ്ത്രീയടക്കം രണ്ടുപേരെ പോലീസ് പിടിയിൽ

ചെന്നൈ : എസ്‌പ്ളനേഡിലെ നടപ്പാതയിൽ, വേദനസംഹാരിയുടെ അമിതോപയോഗത്തെത്തുടർന്ന് 17-കാരൻ മരിച്ച സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ടുപേരെ പോലീസ് കസ്റ്റഡയിലെടുത്തു. അനധികൃതമായി വേദനസംഹാരി എത്തിച്ചുനൽകിയവരാണ് പിടിയിലായത്. ഓട്ടോഡ്രെവറുടെ മകനായ യുവാവ് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ലഹരിക്കായി വേദനസംഹാരി കുത്തിവെക്കുന്നത് ഇയാൾ ശീലമാക്കിയിരുന്നെന്നും അതാണ് മരണത്തിന് വഴിവെച്ചതെന്നും വീട്ടുകാർ പറയുന്നു. ഈ പ്രദേശങ്ങിൽ മയക്കുമരുന്ന് ഭീഷണിയുള്ളതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

Read More

സംസ്ഥാനത്തെ കാറ്റാടിയന്ത്രങ്ങൾ വഴിയുള്ള വൈദ്യുതോത്പാദനത്തിൽ വൻവർധന

ചെന്നൈ : തമിഴ്നാട്ടിൽ കാറ്റാടിയന്ത്രങ്ങളിലൂടെയുള്ള വൈദ്യുതോത്പാദനത്തിലൂടെ മേയ് മാസത്തെ ഉത്പാദനത്തിൽ വൻവർധന. തിങ്കളാഴ്ച 10.27 കോടി യൂണിറ്റ് വൈദ്യുതി ലഭിച്ചു. മേയ്‌മാസത്തിൽ ഒറ്റദിവസത്തിൽ ഇത്രയും വൈദ്യുതി ലഭിക്കുന്നത് ഇതാദ്യമാണെന്ന് വൈദ്യുതിവകുപ്പ് അധികൃതർ അറിയിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ ശരാശരി എട്ടുമുതൽ ഒമ്പതുകോടി യൂണിറ്റ് വൈദ്യുതിയാണ് ദിവസവും കാറ്റാടിയന്ത്രങ്ങൾ വഴി ഉത്പാദിച്ചിരുന്നത്. 2022 ജൂലായ് ഒമ്പതിന് 12.02 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതാണ് നിലവിലെ റെക്കോഡ്. ഈ വർഷം മേയ്‌മുതൽ ഒമ്പതുകോടി യൂണിറ്റ് വൈദ്യുതിയാണ് ലഭിച്ചത്. അതേസമയം, കാറ്റാടിയന്ത്രങ്ങൾ വഴി ലഭിക്കുന്ന വൈദ്യുതി സർക്കാർ ഉപയോഗപ്പെടുത്തണമെന്നും…

Read More

കൈക്കൂലി കേസ്; എൻജിനിയർക്ക് തടവുശിക്ഷ

ചെന്നൈ: കൈക്കൂലി വാങ്ങിയെന്ന കേസിൽ തമിഴ്നാട് ഇലക്‌ട്രിസിറ്റി ബോർഡ് മുൻ എൻജിനിയർക്ക് ഒരുവർഷം തടവും 5,000 രൂപ പിഴയും ശിക്ഷ. ശരവണംപട്ടി വൈദ്യുതി ഓഫീസിൽ ജോലിചെയ്തിരുന്ന ഡി.എം. രവീന്ദ്രനാണ് (60) കോയമ്പത്തൂർ അഴിമതിവിരുദ്ധ പ്രത്യേക കോടതി ജഡ്ജി എസ്. മോഹനരമ്യ ശിക്ഷ വിധിച്ചത്. വീടിനുസമീപം നിന്ന വൈദ്യുതത്തൂൺ നീക്കാൻ ദേവരാജിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

Read More

കല്യാണമണ്ഡപങ്ങളിൽ മിച്ചമുള്ള ഭക്ഷണം ശേഖരിച്ച് പാവങ്ങൾക്ക്‌ നൽകാൻ പദ്ധതിയുമായി വിജയ്‌യുടെ പാർട്ടി

ചെന്നൈ : കല്യാണമണ്ഡപങ്ങളിൽ മിച്ചംവരുന്ന ഭക്ഷണം ശേഖരിച്ച് പാവങ്ങൾക്ക്‌ നൽകാനുള്ള പദ്ധതിയുമായി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. ലോക വിശപ്പുദിനത്തോടനുബന്ധിച്ച് ചെന്നൈയിൽ നടത്തിയ അന്നദാനച്ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദാണ് ഇത് അറിയിച്ചത്. വിജയ്‌യുടെ നിർദേശപ്രകാരമാണ് തമിഴ്‌നാട്ടിൽ ഒന്നാകെ അന്നദാനം സംഘടിപ്പിക്കുന്നത്. ഒരുദിവസംമാത്രം ഭക്ഷണം നൽകിയാൽ പോരെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടാണ് കല്യാണമണ്ഡപങ്ങളിൽ മിച്ചംവരുന്ന ഭക്ഷണം ശേഖരിച്ച് പാവപ്പെട്ടവരിലേക്ക് എത്തിക്കാൻ വിജയ് നിർദേശിച്ചിരിക്കുന്നതെന്നും ആനന്ദ് വ്യക്തമാക്കി. കല്യാണമണ്ഡപങ്ങളിൽ മിച്ചംവരുന്ന ഭക്ഷണം പലപ്പോഴും പാഴാകുമ്പോൾ മറുഭാഗത്ത് ഒട്ടേറെപ്പേർ വിശപ്പടക്കാൻ പ്രയാസപ്പെടുന്നുണ്ട്. പാർട്ടിപ്രവർത്തകർ…

Read More

സ്‌പെഷ്യൽ സ്കൂളുകളിലേക്കും ഉച്ചഭക്ഷണ പദ്ധതി വ്യാപിപ്പിച്ചു

ചെന്നൈ : തമിഴ്നാട് സർക്കാറിന്റെ ഉച്ചഭക്ഷണ പദ്ധതി സന്നദ്ധസംഘടനകൾ നടത്തുന്ന 193 സ്പെഷ്യൽ സ്കൂളുകളിലേക്കുകൂടി വ്യാപിപ്പിച്ചു. ഭിന്നശേഷിക്കാരായ 8,000 കുട്ടികൾക്ക് ഇത് പ്രയോജനം ചെയ്യും. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്‌കൂളുകളിലാണ് ജൂൺ മുതൽ സൗജന്യ ഉച്ചഭക്ഷണം നൽകുക. ഇതിനായി ഓരോ സ്കൂളുകളിലെയും കുട്ടികളുടെ കണക്കെടുക്കാൻ നിർദേശം നൽകിയതായി ഭിന്നശേഷി ക്ഷേമ വകുപ്പ് ഡയറക്ടർ എം.ലക്ഷ്മി അറിയിച്ചു. സംസ്ഥാന സർക്കാർ അടുത്തിടെ തുടങ്ങിയ പ്രഭാതഭക്ഷണ പരിപാടിയും സ്പെഷ്യൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Read More

കാലവർഷം; ജൂൺ രണ്ട്, മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് ഓറഞ്ച് ജാഗ്രത

ചെന്നൈ : തെക്ക്-പടിഞ്ഞാറൻ കാലവർഷം ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ ജൂൺ രണ്ട്, മൂന്ന് ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ജൂൺ രണ്ടുമുതൽ ഒൻപതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴപെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Read More