ചെന്നൈ : സാമൂഹികമാധ്യമമായ എക്സിലൂടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സെല്ലൂർ രാജു. റസ്റ്ററന്റിൽ ജനങ്ങളുമായി സൗഹൃദ സംഭാഷണം നടത്തുന്ന രാഹുലിന്റെ വീഡിയോ എക്സിൽ പങ്കുവെച്ച രാജു, തനിക്ക് ഏറ്റവുംപ്രിയപ്പെട്ട യുവനേതാവാണെന്നും കുറിച്ചു. പാർട്ടിയിൽനിന്നുതന്നെ ഇതിനെതിരേ എതിർപ്പുയർന്നതോടെ രാഹുലിന്റെ ലാളിത്യത്തെയാണ് താൻ പുകഴ്ത്തിയതെന്ന് രാജു വിശദീകരിച്ചു. ഡി.എം.കെ.യുടെ സഖ്യകക്ഷിയായ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചാണ് അണ്ണാ ഡി.എം.കെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണംനടത്തിയത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെ പാർട്ടിയിലെ പ്രധാനനേതാക്കളിൽ ഒരാളായ രാജു…
Read MoreMonth: May 2024
ജസ്റ്റിസ് ആർ മഹാദേവൻ മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായി
ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് വിജയകുക്കർ ഗംഗാപൂർവാല വ്യാഴാഴ്ച വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് വരെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ആർ മഹാദേവനെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി കേന്ദ്രസർക്കാർ നിയമിച്ചു ജസ്റ്റിസ് ആർ മഹാദേവൻ വെള്ളിയാഴ്ച മുതൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ ഓഫീസ് ചുമതലകൾ നിർവഹിക്കുമെന്ന് കേന്ദ്ര നിയമ-നീതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പരോക്ഷ നികുതി, കസ്റ്റംസ്, സെൻട്രൽ എക്സൈസ് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിവിൽ, ക്രിമിനൽ, റിട്ട് കേസുകളിൽ സ്പെഷ്യലൈസ് ചെയ്ത 25 വർഷത്തിലേറെ നീണ്ട…
Read Moreഅധികൃതരുടെ കണ്ണുവെട്ടിച്ച് ഐ.എസ്. ഭീകരരെ ചെന്നൈയിൽ നിന്നും കടന്നു : ഇന്റലിജൻസ് അന്വേഷണം
ചെന്നൈ : അധികൃതരുടെ കണ്ണുവെട്ടിച്ച് നാല് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരർ ചെന്നൈ വിമാനത്താവളംവഴി അഹമ്മദാബാദിലേക്ക് പോയതിനെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നു. കൊളംബോയിൽനിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഭീകരർ അഹമ്മദാബാദിലേക്കു പോകാനായി ഏഴുമണിക്കൂർ കാത്തിരുന്നു. ശ്രീലങ്കയിൽനിന്ന് രാജ്യത്തേക്ക് ഐ.എസ്. തീവ്രവാദികൾ കടന്നുകയറാൻ സാധ്യതയുണ്ടെന്ന വിവരം ഇന്റലിജൻസ് ബ്യൂറോയ്ക്ക് നാലുദിവസംമുമ്പ് ലഭിച്ചിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങൾക്കും സംസ്ഥാന പോലീസ് മേധാവികൾക്കും വിവരം കൈമാറിയിരുന്നു. എന്നിട്ടും കൊളംബോയിൽനിന്നെത്തിയ ഭീകരർ ഞായറാഴ്ച രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ ചെന്നൈ വിമാനത്താവളത്തിലുണ്ടായിരുന്നു. ഇതിനിടയിൽ സംസ്ഥാന പോലീസിനോ വിമാനത്താവള അധികൃതർക്കോ ഐ.എസ്. ഭീകരരെ…
Read Moreനഗരത്തിലെ അനധികൃത ടാർ മിക്‌സിങ് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു
ചെന്നൈ : പല്ലടത്തിനടുത്ത് കോടങ്കിപാളയത്ത് നടത്തുന്ന അനധികൃത ടാർ മിക്‌സിങ് പ്ലാന്റിന്റെ പ്രവർത്തനം തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് താത്കാലികമായി നിർത്തിവെപ്പിച്ചു. നടത്തിപ്പുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തമിഴ്‌നാട് കർഷക സംരക്ഷണ സംഘത്തിന്റെയും പ്രദേശവാസികളുടെയും എതിർപ്പ് ശക്തമായതിനെത്തുടർന്നാണ് അധികൃതർ നടപടികളിലേക്കു നീങ്ങിയത്. ടാർ മിശ്രിതം തയ്യാറാക്കുന്ന പ്രസ്തുത പ്ലാന്റ് യാതൊരു അനുമതികളും വാങ്ങാതെയാണ് പ്രവർത്തിപ്പിച്ചതെന്നും പ്രദേശത്ത് വലിയതോതിൽ മലിനീകരണമുണ്ടാക്കിയെന്നും ഇതു കൃഷിയെയും പ്രദേശവാസികളെയും ബാധിച്ചുവെന്നും തമിഴ്‌നാട് കർഷക സംരക്ഷണ സംഘത്തിന്റെ നിയമകാര്യ വിഭാഗം സംസ്ഥാന സെക്രട്ടറി സതീഷ്‌കുമാർ ആരോപിച്ചു.
Read Moreയുട്യൂബർ ഗർഭസ്ഥശിശുവിന്റെ ലിംഗം വെളിപ്പെടുത്തി; നോട്ടീസ് അയച്ച് ആരോഗ്യവകുപ്പ്
ചെന്നൈ : ജനിക്കാൻ പോകുന്ന കുട്ടിയുടെ ലിംഗം വെളിപ്പെടുത്തിയ യുട്യൂബർക്കെതിരേ നടപടിയുമായി തമിഴ്‌നാട് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഏറെ ആരാധകരുള്ള ഇർഫാനാണ് തനിക്ക് മകൾ ജനിക്കാൻ പോകുന്നെന്ന് വെളിപ്പെടുത്തിയത്. ഇതിനായി പ്രത്യേക പാർട്ടി നടത്തുകയും ഇതിന്റെ വീഡിയോ യുട്യൂബിൽ ഇടുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ ഇത് പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇന്ത്യയിൽ ഗർഭസ്ഥശിശുക്കളുടെ ലിംഗനിർണയം നിരോധിച്ചതാണെന്നും വിദേശരാജ്യങ്ങളിൽ ഇങ്ങനെ ഒരു നിയന്ത്രണമില്ലെന്നും പറഞ്ഞാണ് ഇർഫാൻ വീഡിയോ യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ഇർഫാനും ഭാര്യയും ദുബായിൽ സന്ദർശനം നടത്തിയപ്പോൾ അവിടെയാണ് ലിംഗനിർണയം നടത്തിയത്.…
Read Moreഅന്താരാഷ്ട്ര ലഹരിക്കടത്ത് കേസ്: ജാഫർ സാദിക്കിന്റെ ഭാര്യയെ ചോദ്യം ചെയ്ത് ഇ.ഡി.
ചെന്നൈ : അന്താരാഷ്ട്ര ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതിയും ഡി.എം.കെ. മുൻ നേതാവുമായ ജാഫർ സാദിക്കിന്റെ ഭാര്യ ആമിനയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു. നുങ്കമ്പാക്കത്തുള്ള ഇ.ഡി. ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ എട്ടുമണിക്കൂർ നീണ്ടു. കഴിഞ്ഞ മാസം സാദിക്കിന്റെ വീട് അടക്കം 30 ഓളം കേന്ദ്രങ്ങളിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു.
Read Moreകേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകൾ ഉൾപ്പെടെ ആറ് പ്രത്യേക തീവണ്ടികൾ ഓട്ടം നിർത്തുന്നു
ചെന്നൈ : തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ആറ് പ്രത്യേക തീവണ്ടികൾ ഓട്ടം നിർത്തുന്നു. നാല് സർവീസുകളാണ് റെയിൽവേ റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികൾ ഇതിൽ ഉൾപ്പെടുന്നു. നടത്തിപ്പ്-സുരക്ഷാ പ്രശ്നങ്ങളാണ് കാരണമെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് യാത്രയുടെ ബുദ്ധിമുട്ട് കൂടുമെന്നിരിക്കെയാണ് റെയിൽവേയുടെ ഈ നടപടി. ശനിയാഴ്ചകളിൽ ഓടുന്ന മംഗളൂരു-കോയമ്പത്തൂർ-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂൺ എട്ടുമുതൽ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ ഒന്ന് സർവീസുകൾ നിലനിർത്തിയിട്ടുണ്ട്. മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) റെയിൽവേ നേരത്തേ…
Read Moreഇളയരാജയുടെ പേരിൽ സംഗീത ഗവേഷണകേന്ദ്രം മദ്രാസ് ഐ.ഐ.ടി.യിൽ ആരംഭിക്കും
ചെന്നൈ : സംഗീതപഠനം, ഗവേഷണം എന്നിവയ്ക്കുമാത്രമായി മദ്രാസ് ഐ.ഐ.ടി.യിൽ ഇളയരാജയുടെപേരിൽ കേന്ദ്രം വരുന്നു. ഇതു സംബന്ധിച്ച് ഇളയരാജയും മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടിയും ധാരണാപത്രം കൈമാറി. ഇളയരാജതന്നെ ശിലാസ്ഥാപനകർമവും നിർവഹിച്ചു. ‘ഐ.ഐ.ടി.എം.-മാസ്ട്രോ ഇളയരാജസെന്റർ ഫോർ മ്യൂസിക് ലേണിങ് ആൻഡ് റിസർച്ച്’ എന്ന പേരിൽ പൂർണമായും മുളകൊണ്ടുനിർമിച്ച കെട്ടിടത്തിലാവും കേന്ദ്രം പ്രവർത്തിക്കുക. സംഗീതോപകരണങ്ങളുടെ രൂപകല്പന, സംഗീത നൈപുണ്യ വികസനപരിപാടികൾ തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കും. സംഗീതംകൊണ്ട് മനുഷ്യരാശിക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചുള്ള ഗവേഷണം നടത്തും. സംഗീതസംബന്ധിയായ പുതിയ കോഴ്‌സുകൾ തുടങ്ങും. സംഗീതവുമായി കോർത്തിണക്കിയ കൂടുതൽ തൊഴിൽമേഖലകൾ രൂപപ്പെടുത്താനുള്ള…
Read Moreവണ്ടല്ലൂർ മൃഗശാല പൂർണമായും ഭിന്നശേഷിസൗഹൃദമാക്കാനുള്ള നടപടികൾ തുടങ്ങി
ചെന്നൈ : വണ്ടല്ലൂർ മൃഗശാല പൂർണമായും ഭിന്നശേഷിസൗഹൃദമാക്കാനുള്ള നടപടികൾ തുടങ്ങി. ഈ വർഷം ഓഗസ്റ്റിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാണ് തീരുമാനമെന്ന് മൃഗശാല അസിസ്റ്റന്റ് ഡയറക്ടർ മണികണ്ഠ പ്രഭു അറിയിച്ചു. ഭിന്നശേഷിക്കാരായ 50 പേരടങ്ങുന്ന സംഘം കഴിഞ്ഞദിവസം ഇവിടെ സന്ദർശിച്ചപ്പോൾ പലവിധ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇക്കാര്യം അവർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്ന് അടിയന്തര യോഗം വിളിച്ചു ചേർത്ത് ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കാൻ നടപടി സ്വീകരിച്ചത്. മൃഗശാലയിൽ ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ കഴിഞ്ഞ ദിവസമെത്തിയവരിൽനിന്ന് ബാറ്ററി കാറിന് 150 രൂപ വെച്ച് ഈടാക്കിയതായും പരാതിയുയർന്നു. വാരാന്ത്യ തിരക്കുമൂലമാണ്…
Read Moreകേരളത്തിൽ ഇന്നും അതിതീവ്ര മഴ; 2 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത്…
Read More