പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ

ചെന്നൈ : ചെങ്കൽപ്പെട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്ത ഇരുപതുകാരനെ പോലീസ് അറസ്റ്റുചെയ്തു. പുതുച്ചേരി റെഡ്യാർപേട്ടയിലെ അബ്ദുൽ ഖാദിറാണ് അറസ്റ്റിലായത്. ചെങ്കൽപെട്ടിലും സമീപപ്രദേശങ്ങളിലും 10 നും 13 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ്, പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ച് ചെങ്കൽപെട്ട് പോലീസ് അന്വേഷണം നടത്തിയത്. വീടുകളിൽ കടന്ന് കവർച്ച നടത്തുന്ന അബ്ദുൾ ഖാദിർ കുട്ടികളെ തട്ടിക്കൊണ്ടുപോയശേഷം ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസംരാത്രി താംബരത്തുെവച്ച് പോലീസ്…

Read More

കോയമ്പത്തൂരിലും കൂനൂരിലും കനത്തമഴ; പലയിടത്തും മണിക്കൂറുകൾ മഴ തുടർന്ന സ്ഥിതി

rain

ചെന്നൈ : വെള്ളിയാഴ്ച രാത്രി കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ കനത്ത മഴയെത്തി. മണിക്കൂറുകൾ മഴ തുടർന്നതോടെ പലയിടത്തും റോഡിലും വീടുകളിലും വെള്ളം കയറി. മേട്ടുപ്പാളയം-ഊട്ടി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മരങ്ങളും വീണു. ശനിയാഴ്ചമുതൽ മൂന്നുദിവസം അതിതീവ്രമഴ പെയ്യുമെന്നു കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. കോയമ്പത്തൂരിൽ പില്ലൂർ ഡാം മേഖലയിലാണ് ഏറ്റവുംകൂടുതൽ മഴ ലഭിച്ചത്-170 മില്ലീമീറ്റർ. തൊണ്ടാമുത്തൂർ ഭാഗത്ത് 50 മില്ലീമീറ്ററും മഴപെയ്തു. പീളമേട്-41, കാർഷിക സർവകലാശാല-27, മേട്ടുപ്പാളയം-30.5, സൂളൂർ-33, ശിരുവാണി അടിവാരം-24, കിണത്തുക്കടവ്-31, ആളിയാർ-51 മില്ലീമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു. നീലിഗിരി ജില്ലയിൽ ശനിയാഴ്ച രാവിലെവരെയുള്ള 24…

Read More

ആഴ്ചകളായി പൂട്ടിയിട്ട മൃഗപരിപാലനകേന്ദ്രത്തിൽനിന്ന് ഭക്ഷണമില്ലാതെ എല്ലുംതോലുമായ 18 നായകളെ രക്ഷിച്ചു

ചെന്നൈ : പൂനമല്ലിയ്ക്കടുത്തുളള പൂട്ടിയിട്ട മൃഗപരിപാലന കേന്ദ്രത്തിൽനിന്ന് ഭക്ഷണമില്ലാതെ എല്ലുംതോലുമായ 18 നായകളെ മൃഗസംരക്ഷണപ്രവർത്തകർ രക്ഷിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. കാട്ടുപാക്കം ഇന്ദിര നഗറിൽ പ്രിയ എന്ന സ്ത്രീയാണ് മൃഗപരിപാലനകേന്ദ്രം നടത്തിയിരുന്നത്. പ്രധാനമായും നായ്ക്കളെയാണ് സംരക്ഷിച്ചിരുന്നത്. നാട്ടിൽപ്പോകുന്ന പലരും പ്രിയയുടെ കേന്ദ്രത്തിൽ വളർത്തുനായ്ക്കളെ ഏൽപ്പിക്കാറുണ്ട്. ഇതിന് പണവും നൽകിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കേന്ദ്രം അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. അതോടെ ദിവസങ്ങളോളം ഭക്ഷണംലഭിക്കാതെ നായ്ക്കൾ കുരയ്ക്കാൻതുടങ്ങി. മലമൂത്ര വിസർജ്യത്തിന്റെ ദുർഗന്ധവും വമിച്ചു. നായകളിൽ പലതിനും രോഗംപിടിപെട്ടു. ഈ മിണ്ടാപ്രാണികളുടെ ദുരിതാവസ്ഥകണ്ട് സമീപവാസികളിൽ ചിലർ ജീവകാരുണ്യസംഘടനകളെ അറിയിക്കുകയായിരുന്നു. വെറ്ററിനറി…

Read More

ട്രാൻസ്‌പോർട്ട് ജീവനക്കാർ സമരത്തിന്; ആനുകൂല്യങ്ങൾ നൽകിയിയില്ലെങ്കിൽ സമരം കടുപ്പിക്കും

ചെന്നൈ : വിരമിച്ച ജീവനക്കാർക്ക് 18 മാസമായി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ച് ട്രാൻസ്പോർട്ട് ജീവനക്കാർ ജൂൺ 24-ന് 100 ഇടങ്ങളിൽ നിരാഹാരസമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിഴുപുരത്ത് നടന്ന ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ട്രാൻസ്പോർട്ട് ജീവനക്കാരുടെ 15,000 കോടിയോളം വരുന്ന പ്രൊവിഡന്റ് ഫണ്ട് സർക്കാർ വകമാറി ചെലവ് ചെയ്തുവെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ 18 മാസത്തിനുള്ളിൽ 6000-ത്തിലധികം ജീവനക്കാർ വിരമിച്ചു. ഇവർക്ക് പെൻഷൻ ആനൂകൂല്യങ്ങൾ നൽകിയിട്ടില്ല. എത്രയുംവേഗം പെൻഷൻ ആനൂകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു. ഏറെക്കാലമായി ജീവനക്കാർക്കും പെൻഷൻക്കാർക്കും ക്ഷാമബത്ത…

Read More

വയോഥികന്റെ കൈയ്യിൽ നിന്നും 35,000 പിടിച്ചുപറിച്ച പോലീസുകാരൻ അറസ്റ്റിൽ

ചെന്നൈ : എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളുടെ 35,000 രൂപ തട്ടിയെടുത്ത പോലീസുകാരൻ അറസ്റ്റിൽ. പെരമ്പൂർ ഐ.സി.എഫ്. പോലീസ് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് ഇൻസ്പെക്ടർ രാമമൂർത്തി(55)യാണ് അറസ്റ്റിലായത്. ചെന്നൈയിലാണ് സംഭവം. പുതുപ്പേട്ട സ്വദേശി സിദ്ദിഖ് കഴിഞ്ഞദിവസം രാത്രി കിൽപ്പോക്ക് ഇ.വി.ആർ. ശാലൈയിലുള്ള എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ എത്തിയതായിരുന്നു. ഈ സമയത്ത് വാക്കിടോക്കിയുമായി എത്തിയ രാമമൂർത്തി ഇതു കള്ളപ്പണമാണെന്നു സംശയമുണ്ടെന്നുപറഞ്ഞ് സിദ്ദിഖിനെ ഭീഷണിപ്പെടുത്തി 35,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് സിദ്ദിഖ് കിൽപ്പോക്ക് പോലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാമമൂർത്തിയാണെന്നു മനസ്സിലായത്. തുടർന്ന്…

Read More

ഡേറ്റാസയൻസിനും നിർമിതബുദ്ധിക്കും പ്രിയം; പത്തുദിവസത്തിൽ സംസ്ഥാനത്ത് എൻജിനിയറിങ് പ്രവേശനത്തിന് അപേക്ഷിച്ചത് ഒന്നരലക്ഷം അപേക്ഷകർ

ചെന്നൈ : തമിഴ്‌നാട്ടിൽ എൻജിനീയറിങ് പ്രവേശന നടപടി ആരംഭിച്ച് പത്തുദിവസത്തിനകം അപേക്ഷിച്ചത് ഒന്നരലക്ഷത്തിലധികം വിദ്യാർഥികൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് അപേക്ഷകരിൽ റെക്കോഡ് വർധനവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 70,000 വിദ്യാർഥികൾ മാത്രമാണ് അപേക്ഷിച്ചിരുന്നത്. നിർമിത ബുദ്ധി(എ.ഐ.), ഡേറ്റാസയൻസ്, മെഷീൻ ലേണിങ് എന്നിവയിൽ സ്പെഷ്യലൈസേഷനുള്ള എൻജിനിയറിങ് കോഴ്സുകളിലേക്കാണ് ഇത്തവണ കൂടുതൽ അപേക്ഷ ലഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ഏതാനും വർഷംമുമ്പുവരെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് (ഇ.ഇ.ഇ.), സിവിൽ എൻജിനിയറിങ് തുടങ്ങിയവയോടായിരുന്നു വിദ്യാർഥികൾക്ക് കൂടുതൽ താത്പര്യമുണ്ടായിരുന്നത്. എന്നാൽ മികച്ച തൊഴിൽ സാധ്യതകളും ഉയർന്ന…

Read More

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്; തമിഴ്‌നാട് പോലീസ് നടപടിയികളിൽ തൃപ്തനല്ലെന്ന് ഹൈക്കോടതി

ചെന്നൈ: പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളിൽ പോലീസിൻ്റെ നടപടി തൃപ്തികരമല്ലെന്ന് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. 32 കാരനായ വിവാഹിതൻ തട്ടിക്കൊണ്ടുപോയ 16 കാരിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ ഹൈക്കോടതിയുടെ മധുര ബ്രാഞ്ചിൽ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിച്ച ജഡ്ജിമാരായ വേൽമുരുകനും രാജശേഖറും ആണ് അതൃപ്തി രേഖപ്പെടുത്തിയത്. “പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസ് ഉചിതമായ നടപടി സ്വീകരിക്കുന്നില്ലന്ന അവർ വ്യക്തമാക്കി. പോലീസിനെ സൃഷ്ടിച്ചത് ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ്. എന്നാൽ, പോലീസ് വകുപ്പിൻ്റെ പ്രവർത്തനം അങ്ങനെയല്ല. പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രവർത്തനം സ്വയം ശക്തിപ്പെടുത്തുന്നതിനും സമ്പന്നരാകുന്നതിനും പ്രാധാന്യം നൽകുന്നതായി…

Read More

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ ഈ മാസം 24 -ഓടുകൂടി ന്യൂനമർദം രൂപപ്പെടുമെന്നും അതിനാൽ ഞായറാഴ്ച മുതൽ മൂന്ന് ദിവസം തമിഴ്‌നാട്ടിൽ വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമഘട്ടത്തോട് ചേർന്നുള്ള ജില്ലകളിലും കാവേരി നദിതീര ജില്ലകളിലും മഴ പെയ്യും. തമിഴ്‌നാട്ടിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ പെയ്യുമ്പോൾ ഇടിമിന്നലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ സമയത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പാടില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കനത്ത് പെയ്യാൻ സാധ്യതയുള്ളതിനാൽ ഊട്ടി, കൊടൈക്കനാൽ, തേക്കടി, തെങ്കാശി, ഹൊഗനക്കൽ ഉൾപ്പെടെയുള്ള…

Read More

ഹജ്ജിന് തമിഴ്‌നാട്ടിൽ നിന്ന് 5,800 ഓളം തീർഥാടകർ

ചെന്നൈ: ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് 5,800 പേർ വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തമിഴ്‌നാട് ഹജ് കമ്മിറ്റി ചെയർമാൻ അബ്ദുൾ സമദ് പറഞ്ഞു. എല്ലാ വർഷവും മുസ്‌ലിംകൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യമായി കരുതുന്ന വിശുദ്ധ ഹജ്ജിനായി സൗദി അറേബ്യയിലെ മക്ക മദീനയിലേക്ക് പോകുന്നു. ഇത്തരത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച അൽ മക്ക ഹജ്ജ് സർവീസ്, എംഎസ് വേൾഡ് ട്രാവൽ സർവീസസ്, മുശാമിൽ എൻ്റർപ്രൈസസ് എന്നിവയെ പ്രതിനിധീകരിച്ച് ചെന്നൈ ജില്ലയിൽ നിന്നുള്ള 150 പേർ ഇന്ന് തമിഴ്നാട്ടിൽ നിന്ന് ഹജ്ജ്…

Read More

ഇ -പാസ്സ് തിരിച്ചടിയായി. വ്യാപാര നഷ്ടമെന്ന് ഊട്ടിയിലെ വ്യാപാരികൾ

ഊട്ടി: ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ പറയുന്നു. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്. നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന…

Read More