ചെന്നൈ : ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ട ദുഃഖത്തിൽ ഫിസിയോതെറാപ്പി വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ചു. ചെന്നൈ ജെ.ജെ.നഗറിലെ മുനുസ്വാമിയുടെ മകൻ ധനുഷ്‌കുമാറി(23)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുനെൽവേലിയിലെ മെഡിക്കൽ കോളേജിൽ ഫിസിയോതെറാപ്പി മൂന്നാംവർഷ വിദ്യാർഥിയാണ് ധനുഷ്‌കുമാർ. ഓൺലൈൻ റമ്മി കളിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ധനുഷ്‌കുമാർ പിതാവിനോട് 24,000 രൂപ ആവശ്യപ്പെട്ടു. എന്നാൽ, പിതാവ് 4000 രൂപ മാത്രമാണ് നൽകിയത്. തുടർന്ന് മുറിയിൽക്കയറി കതകടച്ച ധനുഷ്‌കുമാർ ഏറെ നേരെമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് മുനുസ്വാമി കുറുക്കുപ്പേട്ട പോലീസിനെ അറിയിച്ചു. പോലീസ് എത്തി…
Read MoreMonth: May 2024
നഗരത്തിൽ മൂന്നുപേർക്ക് കൂടി നായയുടെ കടിയേറ്റു
ചെന്നൈ : നഗരത്തിൽ മൂന്നിടത്തായി മൂന്നുപേർക്ക് നായയുടെ കടിയേറ്റു. രണ്ടുപേരെ തെരുവുനായകളും ഒരു കുട്ടിയെ വളർത്തുനായയുമാണ് കടിച്ചത്. തൗസൻഡ് ലൈറ്റ്‌സിലെ പാർക്കിൽ ബാലികയ്ക്ക് വളർത്തു നായകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിനു ശേഷം നഗരസഭാ അധികൃതർ നിയന്ത്രണങ്ങൾ ശക്തമാക്കി വരുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ. പുളിയന്തോപ്പിലാണ് ആറു വയസ്സുള്ള ആൺകുട്ടിക്ക് അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റത്. നായയുടെ ഉടമയ്ക്കെതിരേ കേസെടുത്തു. തൊണ്ടിയാർപേട്ടിൽ 13 വയസ്സുള്ള ആൺകുട്ടിക്ക് തെരുവുനായയുടെ കടിയേറ്റു. മധുരവയലിൽ 42-കാരനെയാണ് തെരുവുനായ കടിച്ചത്. ആക്രമണം നടത്തിയ നായകളെ പിടികൂടി നിരീക്ഷിച്ചു വരികയാണെന്നും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ…
Read Moreഅഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കാട്ടുതീയുണ്ടായത് തമിഴ്‌നാട്ടിൽ
ചെന്നൈ : മൂന്നരമാസത്തിനിടെ തമിഴ്‌നാട്ടിൽ 217 ഇടങ്ങളിൽ കാട്ടുതീയുണ്ടായ സാഹചര്യത്തിൽ വനംവകുപ്പ് ജാഗ്രത ശക്തിപ്പെടുത്തി. ഫെബ്രുവരി ഒന്നുമുതൽ മേയ് പകുതി വരെയാണ് 217 ഇടങ്ങളിൽ കാട്ടുതീ പടർന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാട്ടുതീയുണ്ടായതും തമിഴ്‌നാട്ടിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരുവർഷത്തിനുള്ളിൽ ഏറ്റവുമധികം കാട്ടുതീയുണ്ടായത് കൊടൈക്കനാലിലും വെല്ലൂരിലും ശിവഗംഗയിലുമാണ്. ഇതുമൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ വേനൽക്കാലം കഴിഞ്ഞാലുടൻ സർവേ നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തണമെങ്കിൽ വേനൽക്കാലം അവസാനിക്കണം. ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകൽ, പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടികൾ തുടങ്ങിയവ ആസൂത്രണംചെയ്തിട്ടുണ്ട്. തീകെടുത്താനുള്ള…
Read Moreഡ്രൈവറുടെ അക്കൗണ്ടിൽ 205 കോടിയുടെ ഇടപാട്: അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് ആരോപണം
ചെന്നൈ : 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന കാർ ഡ്രൈവറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ 205 കോടി രൂപയുടെ ഇടപാട് നടന്നതിനെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി. ഇതുസംബന്ധിച്ച് ഇപ്പോൾ അന്വേഷണമൊന്നും നടക്കുന്നില്ലെന്നാണ് ചെന്നൈ പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് പറയുന്നത്. ആദായനികുതിവകുപ്പ് അന്വേഷണത്തിലും പുരോഗതിയൊന്നുമുണ്ടായില്ല. ചെന്നൈയിൽ കാർഡ്രൈവറായി ജോലി നോക്കിയിരുന്ന ശ്രീനിവാസിന് 2016-ലാണ് കോടികളുടെ ഇടപാടുകൾ നടന്നതു സംബന്ധിച്ച് ആദായനികുതിവകുപ്പിൽനിന്ന് നോട്ടീസ് ലഭിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെയായിരുന്നു അത്. തന്റെ പേരിൽ ഇങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്നു കാണിച്ച് ശ്രീനിവാസ് ക്രൈംബ്രാഞ്ചിന് പരാതി നൽകി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്…
Read Moreസംസ്ഥാനത്ത് ബാലവിവാഹം ഉയരുന്നു: മൂന്നുവർഷത്തിനിടെ ഗർഭിണികളായത് 36 ത്തോളം പെൺകുട്ടികൾ
ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ, പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന് വിവരാവകാശ രേഖ. ബാലവിവാഹമാണ് ഇതിനുള്ള കാരണം. റാണിപ്പേട്ടിലുള്ള അഭിഭാഷകനും ബാലാവകാശ പ്രവർത്തകനുമായ പ്രഭാകരനാണ് വിവരാവകാശനിയമത്തിലൂടെ കണക്കുകൾ ലഭിച്ചത്. 2021 മുതൽ 2024 ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ഗർഭിണികളായത് കോവിഡ് കാലമായ 2021-ലാണ്. 14,031 പേരാണ് ആ സമയത്ത് ഗർഭം ധരിച്ചത്. 2022-ൽ 10,901 പേരും 2023-ൽ 9565 പേരും ഗർഭിണികളായി. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽമാത്രം 1637 പെൺകുട്ടികൾ ഗർഭിണികളായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സേലം, തിരുച്ചിറപ്പള്ളി, മധുര…
Read Moreഏഴുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകൽ : 19 കാരൻ അറസ്റ്റിൽ
ചെന്നൈ : അമ്മയുടെ കൈയിൽനിന്ന് ഏഴുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈയിലെ പുളിയന്തോപ്പിൽ നടന്ന സംഭവത്തിൽ ചെങ്കൽപ്പേട്ട് സ്വദേശി എം. അജിത്താണ് (19) പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് പുളിയന്തോപ്പ് മൂർത്തി നഗറിൽ മദ്യപിച്ച് എത്തിയ അജിത്ത് അവിടെ കളിച്ചു കൊണ്ടിരുന്ന ചെറിയ കുട്ടികളെപിടിക്കാൻ ശ്രമിച്ചു. എന്നാൽ ഇവർ ഒാടി രക്ഷപ്പെട്ടു. ഇതിന് സമീപം ഏഴ് മാസം പ്രായമുള്ള കുട്ടിയുമായി നിന്ന ദമ്പതിമാരുടെ അടുത്തെത്തിയ അജിത്ത് അമ്മയുടെ കൈയിൽനിന്ന് കുട്ടിയെ തട്ടിപ്പറിച്ചു. പിന്നീട് കുട്ടിയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കുട്ടിയുടെ…
Read Moreസംസ്ഥാനത്ത് വന്യജീവി ശല്യം തുരുത്താൻ വെർച്വൽ വേലിയുമായി തമിഴ്‌നാട് വനംവകുപ്പ്
ചെന്നൈ : ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ കയറുന്നത് തടയാൻ തമിഴ്‌നാട് വനംവകുപ്പ് വെർച്വൽ വേലികൾ സ്ഥാപിക്കുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള സെൻസറുകളും അവയെ തുരത്തുന്നതിനുള്ള ശബ്ദ, പ്രകാശ തരംഗങ്ങൾ പുറപ്പെടുവിക്കുന്നതിനുള്ള പ്രസരണിയുമടങ്ങുന്നതാണ് സാങ്കല്പികവേലി. ആനമല കടുവാസങ്കേതത്തിൽ വാൽപ്പാറ മേഖലയിലാണ് സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നത്. തൂണുകളിൽ സ്ഥാപിക്കുന്ന ഉപകരണത്തിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള ഇൻഫ്രാറെഡ് സെൻസറുകളുണ്ട്. ജനവാസകേന്ദ്രത്തിൽ വന്യജീവി പ്രവേശിച്ചകാര്യം സ്ഥിരീകരിച്ചാൽ അവയെ തുരത്തുന്നതിന് പ്രത്യേക ആവൃത്തിയിലുള്ള ശബ്ദവും പ്രകാശവും പുറപ്പെടുവിക്കും. തമിഴ്‌നാട് ഇന്നവേഷൻ ഇനീഷ്യേറ്റീവ് പദ്ധതിയിൽപ്പെടുത്തി 2.99 കോടി രൂപ ചെലവിലാണ്…
Read Moreകേരളത്തിലെ ഈ ജില്ലകളിൽ ഇന്ന് മഴ ആഞ്ഞടിക്കാൻ സാധ്യത; ആറിടത്ത് യെല്ലോ അലേർട്ട്
തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ പുലർച്ചെ മുതൽ മഴ ആരംഭിച്ചു. തെക്കു പടിഞ്ഞാറൻ മൺസൂൾ എത്താനിരിക്കെ നാളെ മുതൽ സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴ ആരംഭിക്കുമെന്ന മുന്നറിയിപ്പുള്ള മെയ് 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ…
Read Moreസംസ്ഥാനത്തുള്ള മുഴുവൻ കുടിവെള്ള ടാങ്കുകളും പൂട്ടി സംരക്ഷിക്കാൻ ഉത്തരവ്
ചെന്നൈ: മലം കലർത്തുന്നതും ചാണകം കലർത്തുന്നതും ചീഞ്ഞളിഞ്ഞ മുട്ടകൾ കുടിവെള്ള ടാങ്കിൽ വലിച്ചെറിയുന്നതുമായ സംഭവങ്ങൾ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. ഇത് തടയാൻ തമിഴ്‌നാട്ടിലെ എല്ലാ കുടിവെള്ള ടാങ്കുകളും പൂട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഗ്രാമവികസന, പഞ്ചായത്ത് രാജ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. ഏതാനും മാസങ്ങൾക്കുമുമ്പ് പുതുക്കോട്ട ജില്ലയിലെ വെങ്കൈവയൽ മേഖലയിൽ പട്ടികവർഗക്കാർ ഉപയോഗിക്കുന്ന ഓവർഹെഡ് വാട്ടർ ടാങ്കിൽ മലം കലർത്തിയിരുന്നു. ഇത് തമിഴ്നാട്ടിലുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചു. അതുപോലെ ഇതേ ജില്ലയിലെ സംഗം സത്രത്തിലെ കുടിവെള്ള ടാങ്കിൽ ചാണകം കലർത്തി. അതുപോലെ, കാഞ്ചീപുരം ജില്ലയിലെ…
Read Moreറോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ കണ്ടെത്തി
ചെന്നൈ : തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്താണ് രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം രജിസ്ട്രേഷനിൽ (കെഎൽ 05 എയു 9199) ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശി അഖിൽ എസ് ജോര്‍ജ്ജിന്റെ ഉടമസ്‌ഥതയിലുള്ളതാണ്. മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ (60) , ഭാര്യ മേഴ്സി (58) മകൻ…
Read More