ചെന്നൈ : ദക്ഷിണേന്ത്യയിൽ കടുത്ത വരൾച്ച തുടരുന്നതിനിടെ ചെന്നൈയിലും സമീപ ജില്ലകളിലും പച്ചക്കറി വില വീണ്ടും കൂടി. കോയമ്പേടിലെ മൊത്ത വ്യാപാര ചന്തയിൽ 120 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്ന ഒരു കിലോ ബീൻസിന്റെ വില 200 മുതൽ 230 വരെ രൂപയായി ഉയർന്നു. കിലോയ്ക്ക് 50 രൂപയ്ക്ക് വില്പന നടത്തിയിരുന്ന ക്യാരറ്റിന്റെ വില 70 രൂപയായി ഉയർന്നു. 70 രൂപയയ്ക്ക് വില്പന നടത്തിയിരുന്ന ഒരു കിലോ പച്ചമുളകിന്റെ വില 250 രൂപയായും ചെറുനാരങ്ങയുടെ കിലോയ്ക്ക് 70 രൂപയിൽനിന്ന് 160 രൂപയായും വർധിച്ചു. വെണ്ടയ്ക്ക, അവരയ്ക്കായ്,…
Read MoreMonth: May 2024
എം.ബി.എ. വിദ്യാർഥിയെ മൂന്നുപേർ അടങ്ങുന്ന സംഘം വെട്ടിക്കൊന്നു
ചെന്നൈ : പെൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിനെയാണ് (20) മൂന്നുപേർ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി. ഞായറാഴ്ച രാത്രിയിൽ ഉദയകുമാറും സുഹൃത്തും ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടിമറഞ്ഞു. ആക്രമണത്തിൽനിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു. പിന്നീട് ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും…
Read Moreഅറിയിപ്പ് സബർബൻ തീവണ്ടി സർവീസിൽ മാറ്റം
ചെന്നൈ : ചെങ്കൽപ്പെട്ട് യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈ ബീച്ചിൽനിന്ന് ചൊവ്വാഴ്ച രാത്രി ചെങ്കൽപ്പെട്ടിലേക്കുള്ള സബർബൻ തീവണ്ടി സർവീസിൽ മാറ്റമുണ്ടാകും. ചെന്നൈ ബീച്ചിൽനിന്ന് രാത്രി 8.35, 10.05, 11 എന്നീ സമയങ്ങളിൽ ചെങ്കൽപ്പെട്ടിലേക്കുള്ള സബർബൻ തീവണ്ടി സർവീസുകൾ സിങ്കപെരുമാൾ കോയിൽ റെയിൽവേ സ്റ്റേഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളുവെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.
Read Moreനഗരത്തിൽ മഴ എത്തി; താപനില കുറഞ്ഞു; കത്തിരിയിലിന് ആശ്വാസമായി
ചെന്നൈ : ചൂട് ഏറ്റവുമുയരുന്ന കത്തിരി മാസത്തിൽ പെയ്ത മഴയിൽ ചെന്നൈ നഗരത്തിന് ആശ്വാസം. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചതോടെ താപനില കുറഞ്ഞു. മീനമ്പാക്കത്ത് രേഖപ്പെടുത്തിയ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസായിരുന്നു. കുറഞ്ഞ താപനില 28 ഡിഗ്രിയുമായിരുന്നു. നുങ്കമ്പാക്കത്ത് ഇത് 36 ഡിഗ്രിയും 30 ഡിഗ്രിയുമായിരുന്നു. കത്തിരി തുടങ്ങുന്നതിന് മുമ്പുതന്നെ നഗരത്തിൽ താപനില 40 ഡിഗ്രി കടന്നിരുന്നു. അതിനാൽ, കൊടുംവേനൽ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മഴയെത്തിയത്. അടുത്തദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴയുണ്ടായി. സേലം,…
Read Moreരോഗിയ്ക്ക് മാനസിക സംഘർഷം നൽകി; കൃത്യവിലോപം നടത്തിയ ആശുപത്രിക്ക് അഞ്ചു ലക്ഷം രൂപ പിഴ
ചെന്നൈ : മതിയായ പരിചരണം ലഭിച്ചില്ലെന്നും മാനസിക സംഘർഷം അനുഭവിച്ചെന്നുമുള്ള രോഗിയുടെ പരാതിയിൽ മധുരയിലെ സ്വകാര്യാശുപത്രിക്ക് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരം വിധിച്ചു. സാധാരണക്കാർ ഡോക്ടറെ ദൈവത്തെപ്പോലെയാണ് കാണുന്നതെന്നും അതിന്റെ ഉത്തരവാദിത്വം ആശുപത്രികൾ കാണിക്കണമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. അഭിഭാഷകയായ യുവതി 2023 സെപ്റ്റംബറിലാണ് ആശുപത്രിയിൽ എത്തിയത്. ആശുപത്രി അധികൃതർ തന്നോട് മോശമായി പെരുമാറിയെന്നും കൃത്യസമയത്ത് മരുന്ന് നൽകിയില്ലെന്നും നൽകിയ മരുന്നിന്റെ വിവരങ്ങൾ അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കാഷ്‌ലെസ് ഇൻഷുറൻസ് പരിരക്ഷയുണ്ട് എന്ന് അറിയിച്ചെങ്കിലും പണം ഈടാക്കി. ചികിത്സയിൽ പിഴവൊന്നുമുണ്ടായിട്ടില്ലെങ്കിലും ആശുപത്രിയുടെ…
Read Moreജയിലിൽ തന്റെ ജീവൻ അപകടത്തിലെന്ന് യൂട്യൂബർ സവുക്ക് ശങ്കർ
ചെന്നൈ : കോയമ്പത്തൂർ ജയിലിൽ തന്റെജീവൻ അപകടത്തിലാണെന്നും കൈ ഒടിഞ്ഞത് ജയിലിൽവെച്ചാണെന്നും യൂട്യൂബർ സവുക്ക് ശങ്കർ. കോയമ്പത്തൂർ മെഡിക്കൽകോളേജിൽ പോലീസ് കാവലിൽ പരിശോധനയ്‌ക്ക് വന്നപ്പോഴാണ് ശങ്കർ മാധ്യമങ്ങളോടായി ഇക്കാര്യം വിളിച്ചുപറഞ്ഞത്. വനിതാപോലീസിനെതിരായ അപകീർത്തിക്കേസിൽ കോയമ്പത്തൂർ സെൻട്രൽജയിലിൽ തടവിൽക്കഴിയുന്ന ശങ്കറിനെതിരേ കഴിഞ്ഞദിവസം ചെന്നൈ പോലീസ് കമ്മിഷണർ ഗുണ്ടാനിയമം ചുമത്തിയിരുന്നു. സമാന രീതിയിലുള്ള ഒട്ടേറെ കേസുകൾ രജിസ്റ്റർചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ചെന്നൈയിൽ നിന്നുള്ള പോലീസ് സംഘം കോയമ്പത്തൂർ സെൻട്രൽ ജയിലിലെത്തി ശങ്കറിന് കൈമാറി. കോയമ്പത്തൂർ സിറ്റി സൈബർക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ…
Read Moreസി.പി.ഐ. നേതാവും നാഗപട്ടണം എം.പി.യുമായ സെൽവരാജ് അന്തരിച്ചു
ചെന്നൈ : സി.പി.ഐ. നേതാവും നാഗപട്ടണം എം.പി.യുമായ എം.സെൽവരാജ് (67) അന്തരിച്ചു. നേരത്തെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1989, 1996, 1998, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ നാഗപട്ടണത്തുനിന്ന് സി.പി.ഐ. ടിക്കറ്റിൽ വിജയിച്ച സെൽവരാജ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ സജീവമായിരുന്നു. കർഷക പ്രശ്‌നങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച അദ്ദേഹം കാവേരി നദീതട ജില്ലകളിൽ റെയിൽപ്പാത കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു. സി.പി.ഐ.ക്ക് ശക്തമായ അടിത്തറയുള്ള നീഡാമംഗലം കപ്പലുടയ്യൻ ഗ്രാമത്തിലെ കർഷകകുടുംബത്തിൽ മുനിയൻ-കുഞ്ഞമ്മാൾ…
Read Moreസംസ്ഥാനത്തെ സി.ബി.എസ്.ഇ. പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു; രണ്ടിലും മികച്ച വിജയം
ചെന്നൈ : സി.ബി.എസ്.ഇ. പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകളിൽ തമിഴ്‌നാട്ടിൽ മികച്ച വിജയം. പ്ലസ്ടു പരീക്ഷ എഴുതിയ 98.47 ശതമാനം വിദ്യാർഥികൾ വിജയിച്ചു. ദേശീയ നിരക്കായ 87.98 ശതമാനത്തേക്കാൾ വർധനയുണ്ട്. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ 98.52 ശതമാനമായിരുന്നു വിജയം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ നേരിയ കുറവുണ്ട്. പത്താം ക്ലാസ് പരീക്ഷയിൽ 99.3 ശതമാനം വിദ്യാർഥികൾ വിജയിച്ചു . ദേശീയ നിരക്കായ 87.98 ശതമാനത്തേക്കാൾ വർധനയുണ്ട്. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ 98.52 ശതമാനമായിരുന്നു വിജയം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ നേരിയ കുറവുണ്ട്. പത്താം ക്ലാസ് പരീക്ഷയിൽ…
Read Moreനാഗപട്ടണം – ശ്രീലങ്ക യാത്രാക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് തിയതി നീട്ടി
ചെന്നൈ : തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും വടക്കൻ ശ്രീലങ്കൻ തലസ്ഥാനമായ ജാഫ്നയ്ക്കടുത്ത കാങ്കേശന്തുറയ്ക്കും ഇടയിലുള്ള യാത്രാക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് മേയ് 17- ലേക്ക് നീട്ടി. തിങ്കളാഴ്ച സർവീസ് തുടങ്ങാനിരുന്നതാണ്. എന്നാൽ വടക്കുകിഴക്കൽ കാലവർഷത്തെത്തുടർന്നുള്ള മോശം കാലാവസ്ഥ മൂലം കപ്പൽ സർവീസ് നീട്ടുകയായിരുന്നു. 150 സീറ്റുകളുള്ള ‘ശിവഗംഗ’ എന്ന കപ്പലിൽ നാഗപട്ടണത്തുനിന്ന് മൂന്നര മണിക്കൂറിനകം കാങ്കേശന്തുറയിൽ എത്തിച്ചേരാനാവും. http://sailindsri.com എന്ന വെബ്‌സൈറ്റുവഴി യാത്രാടിക്കറ്റ് ബുക്ക് ചെയ്യാം.
Read Moreഅടുത്ത ആറ് ദിവസത്തേക്ക് തമിഴ്നാട്ടിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ: അടുത്ത 6 ദിവസത്തേക്ക് തമിഴ്‌നാടിൻ്റെ വിവിധ ഭാഗങ്ങളായ പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പ്: മെയ് 13 ന് തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിലും പുതുവായ്, കാരക്കൽ പ്രദേശങ്ങളിലും ഇടിയും മിന്നലും ശക്തമായ കാറ്റോടും കൂടിയ (മണിക്കൂറിൽ 40 കി.മീ മുതൽ 50 കി.മീ) നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, തേനി, ദിണ്ടിഗൽ, വിരുദുനഗർ, തെങ്കാശി, തിരുനെൽവേലി,…
Read More